ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലോണ്‍ ജയിംസിന് ബുക്കര്‍ പുരസ്കാരം
text_fieldsലണ്ടന്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം ജമൈക്കന്‍ എഴുത്തുകാരന്‍ മാര്‍ലോണ്‍ ജയിംസിന്. വിഖ്യാത സംഗീതജ്ഞന്‍ ബോബ് മാര്‍ലിയുടെ ജീവിതത്തെ ആസ്പദമാക്കി എഴുതിയ 'എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവന്‍ കില്ലിങ്ങ്സ്' എന്ന പുസ്തകത്തിനാണ് പുരസ്കാരം. ബുക്കര്‍ പുരസ്കാരം നേടുന്ന ആദ്യ ജമൈക്കന്‍ എഴുത്തുകാരനാണ് മാര്‍ലോന്‍ ജയിംസ്.
സെന്‍ട്രല്‍ ലണ്ടനിലെ മിഡീവല്‍ ഗില്‍ഡ് ഹാളില്‍ നടന്ന ചടങ്ങിലാണ് പുരസ്കാരം പ്രഖ്യാപിച്ചത്. മാര്‍ലോണ്‍ ജയിംസിന്‍്റെ മൂന്നാമത്തെ നോവലാണിത്. 50,000 പൗണ്ട് (42.57 ലക്ഷം രൂപ) ആണ് സമ്മാനത്തുകയായി ലഭിക്കുക. 1970 കളില്‍ ബോബ് മാര്‍ലിക്ക് നേരെയുണ്ടായ വധശ്രമം പശ്ചാത്തലമാക്കിയാണ് പുസ്തകം രചിച്ചിരിക്കുന്നത്. ജമൈക്കന്‍ ജനതയേയും രാഷ്ര്ടീയത്തേയും ഏറെ സ്വാധീനിച്ച മര്‍ലിയുടെ യഥാര്‍ഥജീവിതം തന്നെയാണ് നോവലില്‍ ഇതള്‍വിരിയുന്നത്. 680 പേജുള്ള ഗ്രന് ഥം ആകസ്മികതകളും ഹിംസാത്മകതയും അഴിമതിയും മയക്കുമരുന്ന് വ്യാപാരവും എല്ലാം നിറഞ്ഞതാണ്.
റെഗ്ഗെ സംഗീതത്തില്‍ നിന്നും ഊര്‍ജമുള്‍ക്കൊണ്ടാണ് നോവലിന്‍്റെ ഭൂരിഭാഗവും താന്‍ എഴുതിയതെന്നും ബുക്കര്‍ പ്രൈസ് ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതിരുന്നതിനാല്‍ സ്വീകരിക്കുന്നതിനായി പ്രസംഗം പോലും തയ്യാറായിക്കിയിട്ടില്ല എന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് മാര്‍ലോണ്‍ പറഞ്ഞു.
അവസാന റൗണ്ടിലത്തെിയ പുസ്തകങ്ങളില്‍ ഏറ്റവും ആവേശമുണ്ടാക്കുന്ന കൃതിയാണിതെന്നായിരുന്നു ചീഫ് ജൂറി മൈക്കല്‍ വുഡ് അഭിപ്രായപ്പെട്ടത്.
ഇന്ത്യന്‍–ബ്രിട്ടീഷ് എഴുത്തുകാരന്‍ സഞ്ജീവ് സഹോട്ടയുടെ 'ദി ഇയര്‍ ഓഫ് ദ് റണ്‍എവെയ്സ്' എന്ന പുസ്തകത്തെയാണ് മാര്‍ലോണ്‍ അവസാന റൗണ്ടില്‍ തോല്‍പ്പിച്ചത്. 34 വയസ്സുള്ള സഹോട്ട ജനിച്ചതും വളര്‍ന്നതുമെല്ലാം ബ്രിട്ടനിലെ ഡാബിഷെറിലാണ്. ഇദ്ദേഹത്തിന്‍െറ നോവലടക്കം ആറ് പുസ്തകങ്ങളാണ് പുരസ്കാരത്തിനായുള്ള അവസാന ചുരുക്കപ്പട്ടികയിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
