പി.കെ. പാറക്കടവിന്‍െറ കഥകള്‍ ഇനി കന്നടയിലും
text_fieldsബംഗളൂരു: പി.കെ. പാറക്കടവിന്‍െറ കഥകള്‍ ഇനി കന്നടഭാഷയിലും. പാറക്കടവിന്‍െറ കഥകളുടെ കന്നടപ്പതിപ്പ് 'മലയാളം മിനി കഥെഗള' ബംഗളൂരുവില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്തു. 195 കഥകളുടെ സമാഹാരമാണ് 'മലയാളം മിനി കഥെഗള'. ദലിത് കവിയും കന്നട ആന്‍ഡ് കള്‍ചറല്‍ ഡിപ്പാര്‍ട്മെന്റ് മുന്‍ പ്രസിഡന്റുമായ ഡോ. സിദ്ധലിംഗയ്യ, വിമര്‍ശകനും വിവര്‍ത്തകനുമായ എന്‍. ദാമോദര്‍ ഷെട്ടി, കന്നടനടനും സീരിയല്‍ സംവിധായകനുമായ ടി.എന്‍. സീതാറാം, എഴുത്തുകാരായ ജോഗി, ഗുണ്ടിരാജ് എന്നിവര്‍ പങ്കെടുത്ത ചടങ്ങിലാണ് പുസ്തകം പ്രകാശനം ചെയ്തത്.
ആലങ്കാരിക വെച്ചുകെട്ടലുകളില്ലാതെ കുറഞ്ഞ വരികളിലൂടെ സാമൂഹിക പരിസരങ്ങളെ ആസ്വാദകരിലേക്ക് പകര്‍ത്തുന്നവയാണ് പാറക്കടവിന്‍െറ കഥകളെന്ന് വേദി അഭിപ്രായപ്പെട്ടു. ഡോ. പാര്‍വതി ഐത്താളാണ് വിവര്‍ത്തക.
എം.ടി. വാസുദേവന്‍നായര്‍, മാധവിക്കുട്ടി, സാറാജോസഫ് എന്നിവരുടെതടക്കം നിരവധി മലയാളം കൃതികള്‍ കന്നടയിലേക്ക് വിവര്‍ത്തനംചെയ്ത പാര്‍വതി ഐത്താള് കന്നടഭാഷയില്‍ നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.
മലയാളത്തില്‍നിന്നുള്ള ഇവരുടെ 18ാമത്തെ വിവര്‍ത്തനമാണ് 'മലയാളം മിനി കഥെഗള'. 'അങ്കിത്ത പുസ്തക'യാണ് പ്രസാദകര്‍.
ജോഗിയുടെ രണ്ടു പുസ്തകങ്ങളും ഗുണ്ടിരാജിന്െറ ഒരു പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
