ഉറൂബിന്‍െറ 36ാമത് ചരമദിനം ഇന്ന്
text_fieldsഉറൂബ് എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന പിസി കുട്ടിക്കൃഷ്ണന്‍റെ ചരമദിനമാണ് ഇന്ന്. 1979 ജൂലൈ 10നാണ് ഉറൂബ് അന്തരിച്ചത്. മനുഷ്യന്‍റെ മഹത്വത്തെ വാഴ്ത്തുന്ന നിരവധി കൃതികള്‍ മലയാളത്തിന് സംഭാവന ചെയ്ത മഹാസാഹിത്യകാരനാണ് ഉറൂബ്.
ഉറൂബ് 1915 ജൂണ്‍ ഒന്നിന് മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്ത് പളളിപ്രം ഗ്രാമത്തിലാണ് ജനിച്ചത്. പരുത്തൊളളിചാലപ്പുറത്ത് കുട്ടിക്കൃഷ്ണന്‍ എന്നതാണ് മുഴുവന്‍ പേര്. പ്രശസ്ത കവി ഇടശ്ശേരിയുമായുളള സൗഹൃദം പി.സി. കുട്ടിക്കൃഷ്ണന്‍റെ സാഹിത്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമായി.
ആദ്യം എഴുതിത്തുടങ്ങിയത് കവിതയാണ്. പൊന്നാനിയിലെ വായനാശാലാസദസിലെ അംഗമായ കുട്ടികൃഷ്ണമാരാരുടെ നിര്‍ദേശപ്രകാരമാണ് കുട്ടിക്കൃഷ്ണന്‍ കഥയെഴുത്തിലേയ്ക്ക് തിരിഞ്ഞത്. ആദ്യ കഥ 'വേലക്കാരിയുടെ ചെക്കന്‍' മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു.
സുന്ദരികളും സുന്ദരന്‍മാരും, ഉമ്മാച്ചു, അണിയറ, മിണ്ടാപ്പെണ്ണ്, അമ്മിണി, ആമിന, തേന്‍മുളളുകള്‍ തുടങ്ങിയവയാണ് ഉറൂബിന്‍്റെ നോവലുകള്‍. ഇരുപതോളം ചെറുകഥാ സമാഹാരങ്ങള്‍ രചിച്ചിട്ടുണ്ട്. രാച്ചിയമ്മ, ഉളളവരും ഇല്ലാത്തവരും, ഗോപാലന്‍ നായരുടെ താടി, കുഞ്ഞമ്മയും കൂട്ടുകാരും, നീലവെളിച്ചം, മൗലവിയും ചങ്ങാതിമാരും, തുറന്നിട്ട ജാലകം തുടങ്ങിയവയാണ് കഥാസമാഹാരങ്ങള്‍. തീ കൊണ്ട് കളിക്കരുത്, മണ്ണും പെണ്ണും, മിസ് ചിന്നുവും എന്നിവയാണ് നാടകങ്ങള്‍. ഉറൂബിന്‍്റെ കുട്ടിക്കഥകള്‍ എന്ന ബാലസാഹിത്യകൃതിയും നിഴലാട്ടം, മാമൂലിന്‍്റെ മാറ്റൊലി, പിറന്നാള്‍ എന്നീ കവിതാസമാഹാരങ്ങളും രചിച്ചിട്ടുണ്ട്. കവിസമ്മേളനം, ഉറൂബിന്‍്റെ ശനിയാഴ്ചകള്‍ എന്നീ ലേഖന സമാഹാരങ്ങളും അദ്ദേഹത്തിന്‍റേതായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
