ബഷീറിന് സമഗ്ര ജീവചരിത്രമുണ്ടാകണം –എം.ടി
text_fieldsമലയാളത്തിന്‍െറ വിശ്വസാഹിത്യകാരനായ ബഷീറിന്‍െറ യഥാര്‍ഥ
സ്മാരകം അദ്ദേഹത്തിന്‍െറ കൃതികളാണ്
തേഞ്ഞിപ്പലം: ലാളിത്യത്തെ ശക്തിയും സൗന്ദര്യവുമാക്കിയ സാഹിത്യപ്രതിഭയായിരുന്നു വൈക്കം മുഹമ്മദ് ബഷീറെന്ന് എം.ടി വാസുദേവന്‍ നായര്‍. കാലിക്കറ്റ് സര്‍വകലാശാലാ വൈക്കം മുഹമ്മദ് ബഷീര്‍ ചെയര്‍ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലയാളത്തിന്‍െറ വിശ്വസാഹിത്യകാരനായ ബഷീറിന്‍െറ യഥാര്‍ഥ സ്മാരകം അദ്ദേഹത്തിന്‍െറ കൃതികളാണ്. ബഷീറിന്‍െറ ഓരോ വാക്കിലും അനുഭവങ്ങളുടെയും ആത്മജ്ഞാനത്തിന്െറയും കൈയൊപ്പുണ്ടായിരുന്നു. അദ്ദേഹത്തെ അടുത്തറിയാന്‍ ഭാഗ്യമുണ്ടായ തനിക്ക് ആ ശൈലിയോട് അതിയായ ഭ്രമമായിരുന്നു. ബഷീറിന് ഒരു സമഗ്ര ജീവചരിത്രമുണ്ടാകണമെന്നും എം.ടി പറഞ്ഞു.
‘ബഷീറിന്‍െറ ലോകം’ ഫോട്ടോ പ്രദര്‍ശനം വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. പ്രോ-വൈസ് ചാന്‍സലര്‍ കെ. രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പി.കെ പാറക്കടവ്, ആര്‍ക്കിടെക്ട് ആര്. കെ. രമേശ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. വി.പി. അബ്ദുല്‍ ഹമീദ്, ഡോ. കെ.എം. നസീര്‍, രജിസ്ട്രാര്‍ ഡോ. ടി. എ. അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. ഡോ. എം.എം. ബഷീര്‍ സ്വാഗതവും ഡോ. എന്‍. ഗോപിനാഥന് നായര്‍ നന്ദിയും പറഞ്ഞു. ബഷീര്‍ കൃതികളുടെ സമകാലിക പ്രസക്തി എന്ന സെമിനാറില്‍ ഡോ. കെ.എം. ഷരീഫ് വിഷയാവതരണം നടത്തി. ഡോ. എല്‍. തോമസ്കുട്ടി, ഡോ. എന്‍. മുകുന്ദന്, ഡോ. ഉമര്‍ തറമേല്‍, ഡോ. കെ.എം. അനില്‍, ഡോ. അബ്ദുല്‍ ഗഫൂര്‍, ഡോ. സുനില്‍ പി. ഇളയിടം എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
