അയ്യപ്പന്‍െറ ഓര്‍മയില്‍ നഗരം
text_fieldsകോഴിക്കോട്: ‘വാറു പൊട്ടിയ നിന്‍െറ പാദരക്ഷകള്‍ എന്‍െറ വാടക മുറിയില്‍ ഉപേക്ഷിച്ച്, നഗ്നപാദനായി നീ പടിയിറങ്ങിപ്പോകെ, കാലില്‍ മുള്ളുതറഞ്ഞ് നൊന്തുനിന്നവന്‍ ഞാനാണല്ളോ’ എന്നു പാടിയ പ്രിയ കവി എ. അയ്യപ്പന് നാലാം ചരമവാര്‍ഷിക ദിനത്തില്‍ സുഹൃത്തുക്കളുടെയും ആസ്വാദകരുടെയും സ്മരണാഞ്ജലി. സാംസ്കാരിക ലോകത്തിന്‍െറ അത്രയേറെ ശ്രദ്ധയില്‍ പതിയാത്ത ലളിതകലാ അക്കാദമിയുടെ പിന്‍വശം മനോഹരമായി അലങ്കരിച്ചാണ് ആസ്വാദകക്കൂട്ടം ഇഷ്ടകവിയുടെ ഓര്‍മക്ക് അരങ്ങൊരുക്കിയത്. മാലിന്യം കുന്നുകൂടിയ ഇവിടെ രണ്ടുദിവസം പണിപ്പെട്ട് വൃത്തിയാക്കി വെള്ളനിറം ചാലിച്ച് അയ്യപ്പന്‍െറ കവിതകളും ചിത്രങ്ങളും പതിച്ചു. ചുമരുകളും മരങ്ങളുടെ തടങ്ങളും വെള്ളനിറം പൂശി. കോഴിക്കോട്ടെ ചിത്രകാരന്മാരും കവികളും എഴുത്തുകാരും ചേര്‍ന്നാണ് ശുചിത്വത്തിന്‍െറ മാതൃക പകര്‍ന്നത്. പടിഞ്ഞാര്‍ ഭാഗത്തെ മാവിന് അയ്യപ്പന്‍െറ പേരിട്ടു. ആര്‍ട്ട് ഗാലറിയില്‍ കെ. പ്രഭാകരന്‍, ഇ. സുധാകരന്‍, യൂനുസ് മുസ്ലിയാരകത്ത്, കെ. ഷരീഫ്, ജൈന ഫ്രാന്‍സിസ് കോടങ്കണ്ടത്ത്, ബൈജുരാജ്, അജയന്‍ കാരാടി എന്നിവരുടെ അയ്യപ്പന്‍ ചിത്രങ്ങളുടെയും റസാഖ് കോട്ടക്കല്‍, വിജേഷ് എന്നിവരുടെ ഫോട്ടോകളുടെയും പ്രദര്‍ശനവും നടന്നു. അനുസ്മരണ പരിപാടി കവി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. കല്‍പറ്റ നാരായണന്‍, വീരാന്‍കുട്ടി, പോള്‍ കല്ലാനോട്, പി. സുന്ദരരാജന്‍, മധുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ശിവശങ്കരന്‍ കവിത ചൊല്ലി. സുനില്‍ അശോകപുരം സ്വാഗതവും ഷൈജു ഒളവണ്ണ നന്ദിയും പറഞ്ഞു. സി. ശരത് ചന്ദ്രന്‍െറ ‘ഗ്രീഷ്മമേ സഖീ’ വിഡിയോ ആല്‍ബം പ്രദര്‍ശിപ്പിച്ചു. ടി.കെ. സജിത് സംവിധാനം ചെയ്ത ‘ഒരു നിലവിളി കേട്ടോ’ നാടകവും അരങ്ങേറി. അനുസ്മരണ പരിപാടികള്‍ 26 വരെ തുടരും. വ്യാഴാഴ്ച ¥ൈവകീട്ട് അഞ്ചിന് ആര്‍ട്ട് ഗാലറിക്ക് പിന്‍വശം അയ്യപ്പന്‍ കവിതകളുടെ ആലാപനം നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
