Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഉള്ളൂരിന്‍െറ...

ഉള്ളൂരിന്‍െറ എഴുത്തുവഴിയേ ചെറുമകനും

text_fields
bookmark_border
ഉള്ളൂരിന്‍െറ എഴുത്തുവഴിയേ ചെറുമകനും
cancel

ഉള്ളൂരിന്‍െറ ജന്‍മദിനമാണ് ജൂണ്‍ ആറ്

മലയാളസാഹിത്യത്തിലെ കാല്പനിക പ്രസ്ഥാനത്തിനു നാന്ദികുറിച്ച ആധുനിക കവിത്രയത്തില്‍ ഒരാളായ ഉള്ളൂര്‍ എസ് പരമേശ്വരയ്യരുടെ ജന്‍മദിനമാണ് ജൂണ്‍ ആറ്. മലയാളികള്‍ മഹാകവിയെ സ്മരിക്കുമ്പോള്‍ തലമുറ കൈമാറിക്കിട്ടിയ പൈതൃകത്തിന്‍െറ തുടര്‍ച്ചയാവുകയാണ് മഹാകവിയുടെ ചെറുമകന്‍. വിവര്‍ത്തനങ്ങളിലൂടെയും കവിതകളിലൂടെയും എഴുത്തില്‍ തന്‍േറതായ വഴിയൊരുക്കുന്നു പ്രൊഫസര്‍ ഉള്ളൂര്‍ എം. പരമേശ്വരന്‍. കേന്ദ്രസാഹിത്യ അക്കാദമിയുടെ 2013ലെ പരിഭാഷാ പുരസ്കാരത്തിന് അര്‍ഹനായത് ഇദ്ദേഹമാണ്. തമിഴ് ശ്രേഷ്ഠകാവ്യമായ ‘തിരുവാചക’ത്തിന്‍െറ മലയാള വിവര്‍ത്തനത്തിനായിരുന്നു പുരസ്കാരം.

ആധുനിക കവിത്രയത്തിലൊരാളായ ഉള്ളൂര്‍ ഉമാകേരളം(മഹാകാവ്യം), മണിമഞ്ജുഷ, പിംഗള, ഭക്തിദീപിക, പ്രേമസംഗീതം, ചിത്രശാല, കേരളസാഹിത്യചരിത്രം തുടങ്ങിയ കൃതികളിലൂടെ മലയാളസാഹിത്യത്തില്‍ തന്‍േറതായ ഇടമുണ്ടാക്കി. 1877 ജൂണ്‍ ആറിന് ജനിച്ച അദ്ദേഹം1949 ജൂണ്‍ 15 നാണ് അന്തരിച്ചത്. തന്‍െറ കവിതകള്‍ വേണ്ടത്ര അംഗീകരിക്കപ്പെടുന്നില്ല, വായിക്കപ്പെടുന്നില്ല എന്നൊരു ദു$ഖം മഹാകവിക്ക് ഉണ്ടായിരുന്നുവെന്ന് കോഴിക്കോട് ബേപ്പൂരിലെ വീട്ടിലിരുന്ന് പരമേശ്വരന്‍ പറയുന്നു. എങ്കിലും, കാലം കടന്നുപോകുമ്പോള്‍ താന്‍ തിരിച്ചറിയപ്പെടുമെന്നദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു.

‘‘നിയതമൊരു നൂറ്റാണ്ടു നീങ്ങവേ വന്നങ്ങു ജയമുരളിയൂതി ഞാന്‍ ജാഗരം നല്‍കിടും’’ (‘കവിയും കീര്‍ത്തിയും’) എന്ന വരികള്‍ ആ വിശ്വാസത്തിന്‍െറ തുടര്‍ച്ചയായിരുന്നു. പരമേശ്വരന് അഞ്ചു വയസായപ്പോഴേക്കും മുത്തശ്ശന്‍ ഓര്‍മയായിരുന്നു. അച്ഛന്‍െറ ഉദ്യോഗം സംബന്ധിച്ച് അന്യനാട്ടിലായിരുന്നതിനാല്‍ അവധിക്ക് തറവാട്ടുവീട്ടില്‍ വരുമ്പോള്‍ മാത്രമാണ് മുത്തശ്ശനുമൊത്ത് കഴിയാനായത്. അച്ഛനാണ് മുത്തശ്ശന്‍െറ കവിതകളിലേക്ക് പരമേശ്വരനെ ആകര്‍ഷിച്ചത്. ഒരു കവികുടുംബത്തില്‍ പിറന്നതുകൊണ്ട് തനിക്കും എഴുതാനൊരു പ്രോരണയുണ്ടായിരുന്നു എന്നതിലപ്പുറം മുത്തശ്ശന്‍െറ കവിത്വം തന്‍െറ എഴൂത്തിനെ സ്വാധീനിച്ചിട്ടില്ളെന്നാണ് പരമേശ്വരന്‍ പറയുന്നത്. ‘‘മുത്തശ്ശന്‍െറ കൃതികള്‍ വായിച്ച് ആസ്വദിച്ചിട്ടുണ്ട്. ചെറുപ്പം മുതലേ എഴുതാറുണ്ടെങ്കിലും 30 വയസിന് ശേഷമാണ് ലേഖനങ്ങളും കവിതകളും മാസികകളില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയത്. എഴുത്തില്‍ സജീവമായത് ജോലിയില്‍നിന്ന് വിരമിച്ചതിനുശേഷവും’’ -അദ്ദേഹം പറയുന്നു.

‘ആണ്ടാള്‍ പാടിയ തിരുപ്പാവൈ’, ‘ഭാരതിയാര്‍ കവിതകള്‍’, ‘അക്കമഹാദേവിയുടെ വചനങ്ങള്‍’ തുടങ്ങിയ വിവര്‍ത്തനകൃതികളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ‘ദേശാടനക്കിളി’, ‘ഇല പൊഴിയും കാലം’ എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുകഥകളും തമിഴില്‍നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്. പ്രസിദ്ധീകരണം കാത്തിരിക്കുന്ന പൂര്‍ത്തിയായ രചനകള്‍ വേറെയും. ആനുകാലികങ്ങളില്‍ ലേഖനങ്ങളും എഴുതാറുണ്ട്. കാലിക്കറ്റ് സര്‍വകലാശാല ലൈബ്രറി സയന്‍സ് വിഭാഗം മേധാവി സ്ഥാനത്തുനിന്ന് 2004ലാണ് വിരമിച്ചത്.

തമിഴ് ഭാഷയിലുള്ള ഇഷ്ടമാണ് പരമേശ്വരന് അത് പഠിക്കുന്നതിന് വഴിയൊരുക്കിയത്. ചെറുപ്പം തൊട്ടേ വീട്ടില്‍ തമിഴ്മാസികകള്‍ എത്താറുണ്ട്. വായന വഴി ഭാഷയെ കൂടുതല്‍ പരിചയപ്പെട്ടു. തിരുവനന്തപുരം സ്വദേശിയായ പരമേശ്വരന്‍ കാലിക്കറ്റ് സര്‍വകലാശാലയിലെ ജോലിയത്തെുടര്‍ന്നാണ് ബേപ്പൂരില്‍ താമസമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story