Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right‘ഗായത്രി’ പ്രകാശനം...

‘ഗായത്രി’ പ്രകാശനം ചെയ്തു

text_fields
bookmark_border
‘ഗായത്രി’ പ്രകാശനം ചെയ്തു
cancel

കോഴിക്കോട്: പാശ്ചാത്യ സംസ്കാരത്തില്‍നിന്ന് നമ്മുടെ സംസ്കാരം എത്രമാത്രം സവിശേഷമായി വേറിട്ടുനില്‍ക്കുന്നുവെന്ന് സൂക്ഷ്മാര്‍ഥത്തില്‍ അപഗ്രഥിക്കുകയാണ് പി. വത്സലയുടെ ‘ഗായത്രി’ എന്ന നോവല്‍ എന്ന് പ്രമുഖ എഴുത്തുകാരന്‍ സി. രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.
സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പുറത്തിറക്കിയ പി. വത്സലയുടെ പുതിയ നോവല്‍ ‘ഗായത്രി’യുടെ ആദ്യപ്രതി യു.കെ. കുമാരന് നല്‍കി അളകാപുരിയില്‍ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം (എസ്.പി.എസ്) പബ്ളിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബി. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്. വെങ്കിടാചലം പുസ്തക പരിചയം നടത്തി. യു.കെ. കുമാരന്‍, എ. വിജയന്‍, ടി.പി. മമ്മു തുടങ്ങിയവര്‍ സംസാരിച്ചു. കെ. ശശിധരന്‍ സ്വാഗതവും പുതുക്കുടി ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story