പി.സി. ജോര്‍ജും ജയശങ്കറും കപട സദാചാരത്തിന്‍െറ വക്താക്കള്‍ –അബ്ദുല്ലക്കുട്ടി
text_fieldsകോഴിക്കോട്: ചീഫ് വിപ്പ് പി.സി. ജോര്‍ജും മാധ്യമ നിരൂപകന്‍ അഡ്വ. ജയശങ്കറും കപടസദാചാരത്തിന്‍െറ വക്താക്കളാണെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ. കോഴിക്കോട്ട് അളകാപുരിയില്‍ തന്‍െറ ‘മറക്കാനാവാത്ത മക്കാവ് യാത്ര’ പ്രകാശന ചടങ്ങില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ചാനല്‍ ചര്‍ച്ചയില്‍തന്നെ മന്ദബുദ്ധി എന്നാണ് അഡ്വ. ജയശങ്കര്‍ വിശേഷിപ്പിച്ചത്. പി.സി. ജോര്‍ജ് ഭ്രാന്തന്‍ എന്നും വിളിച്ചു.
കേരളത്തിന്‍െറ കപട സദാചാരത്തിന്‍െറ സംസ്ഥാന പ്രസിഡന്‍റും സെക്രട്ടറിയുമാണ് ഇരുവരും. കേരളത്തില്‍ എന്തും വിവാദമാകുന്നതാണ് അവസ്ഥ. സോളാര്‍ വിവാദത്തിന്‍െറ കാലത്ത് വീട്ടുതടങ്കലിന്‍േറതിന് സമാനമായി അനുഭവത്തില്‍ കഴിയുമ്പോഴാണ് പുസ്തകം എഴുതിയത്. ആ വിവാദത്തിന് ഇപ്പോള്‍ താന്‍ നന്ദി പറയുന്നു. ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. 1996ല്‍ സ്കൂളില്‍ പഠിപ്പുമുടക്ക് വേണ്ട എന്ന് പറഞ്ഞ രണ്ടുപോരായിരുന്നു താനും ടി.എന്‍. പ്രതാപ്കുമാറും. ഇതേ അഭിപ്രായമാണ് ഇപ്പോള്‍ ഇ.പി. ജയരാജന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. ലൈംഗിക വിദ്യാഭ്യാസത്തിന്‍െറയും സെക്സ് ടോയ്സിന്‍െറയുമെല്ലാം കാര്യത്തില്‍ ഇതേ മാറ്റം താന്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പുസ്തകം സന്തോഷ് ജോര്‍ജ് കുളങ്ങര ഗസല്‍ ഗായകന്‍ ഉമ്പായിക്ക് നല്‍കി പ്രകാശനം ചെയ്തു. മധുനായര്‍ ന്യൂയോര്‍ക് സംസാരിച്ചു. സി.പി. ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. ഉമ്പായിയുടെ ഗസല്‍ സന്ധ്യയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
