ചേതന്‍ ഭഗത്തിന്‍െറ പുതിയ നോവല്‍ ‘ഹാഫ് ഗേള്‍ഫ്രന്‍ഡ്’ ഒക്ടോബറില്‍
text_fieldsന്യൂഡല്‍ഹി: ജനപ്രിയ ഇന്ത്യന്‍ ഇംഗ്ളീഷ് എഴുത്തുകാരന്‍ ചേതന്‍ ഭഗത്തിന്‍െറ പുതിയ നോവല്‍ ‘ഹാഫ് ഗേള്‍ഫ്രന്‍ഡ്’ ഒക്ടോബറില്‍ പ്രകാശനം ചെയ്യും. ഇ-കൊമേഴ്സ് വെബ്സൈറ്റായ ഫ്ളിപ്കാര്‍ട്ടില്‍ വായനക്കാര്‍ക്ക് പുസ്തകം നേരത്തെ ഓര്‍ഡര്‍ ചെയ്യാം.
പ്രണയകഥ പറയുന്ന തന്‍െറ പുതിയ പുസ്തകത്തിന്‍െറ പ്രകാശനവാര്‍ത്ത ട്വിറ്ററിലൂടെയാണ് ചേതന്‍ ഭഗത് അറിയിച്ചത്. പുസ്തകത്തിലേക്ക് വായനക്കാരെ ആകര്‍ഷിക്കാന്‍ വീഡിയോ ടീസറും പുറത്തിറക്കിയിട്ടുണ്ട്. ഇന്നത്തെ ലോകത്തെ മനുഷ്യബന്ധങ്ങളുടെ വിവിധ മാനങ്ങളിലേക്ക് ആഴ്ന്നിറങ്ങുന്ന ഉള്ളടക്കമാണ് പുസ്തകത്തിന്‍േറതെന്ന് ഫ്ളിപ്കാര്‍ട്ട് പറയുന്നു.
ബിഹാറില്‍നിന്ന് വലിയ സ്വപ്നങ്ങളുമായി വന്ന് സമ്പന്നകുടുംബത്തില്‍പെട്ട ഡല്‍ഹിക്കാരിയായ റിയയുമായി പ്രണയത്തിലാവുന്ന ബിഹാറുകാരന്‍ മാധവിന്‍െറ കഥയാണിത്. ‘റെവല്യൂഷന്‍ 2020’ ആണ് ചേതന്‍െറ അവസാനപുസ്തകം. ‘ത്രീ ഇഡിയറ്റ്സ്’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍െറ കഥയും സല്‍മാന്‍ ഖാന്‍ നായകനായ ‘കിക്ക്’എന്ന ചിത്രത്തിന്‍െറ തിരക്കഥയും ചേതന്‍ ഭഗത്തിന്‍േറതായിരുന്നു.