വയലാര്‍ അവാര്‍ഡ് പ്രഭാവര്‍മ്മക്ക് സമ്മാനിച്ചു
text_fieldsതിരുവനന്തപുരം: പ്രൗഡ വേദിയെയും സദസിനെയും സാക്ഷിനിര്‍ത്തി 37 ാം വയലാര്‍ അവാര്‍ഡ് പ്രഭാവര്‍മ്മക്ക് സമ്മാനിച്ചു. എ.കെ.ജി സ്മാരക ഹാളില്‍ നടന്ന പരിപാടിയില്‍ വയലാര്‍ സ്മാരക ട്രസ്റ്റ് പ്രസിഡന്‍റ് എം.കെ സാനുവാണ് നായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത വെങ്കല ശില്‍പ്പവും 25000 രൂപയും അടങ്ങിയ പുരസ്കാരം സമ്മാനിച്ചത്. ട്രസ്റ്റ് അംഗം ഓ.എന്‍.വി കുറുപ്പ് ചടങ്ങിന് സ്വാഗതം ആശംസിച്ചു. 1976 ല്‍ വയലാര്‍ അവാര്‍ഡ് തുടങ്ങിയപ്പോള്‍ അന്ന് അവാര്‍ഡ് തുകയായ 25000 രൂപ ഏറ്റവും വലിയ തുകയായിരുന്നുവെന്ന് ഓ.എന്‍.വി പറഞ്ഞു. എന്നാല്‍ അതിന്‍െറ നാണയമൂല്ല്യം കുറഞ്ഞ് വരികയും അവാര്‍ഡിന്‍െറ മഹത്തരം ഓരോ വര്‍ഷവും കഴിയുമ്പോള്‍ കൂടി വരികയായിരുന്നു. ഇന്ന് മലയാളത്തില്‍ അവാര്‍ഡുകള്‍ തിരസ്കരിക്കുന്ന ചില എഴുത്തുകാര്‍ പോലും വയലാര്‍ അവാര്‍ഡിന് മോഹിക്കുന്ന അവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സാഹിത്യകാരന്‍മാരുടെ അഭികാമ്യത്തിന് വയലാര്‍ പുരസ്കാരം കാരണമാകുന്നുവെങ്കില്‍ അതിന്‍െറ സത്യസന്ധതയാണ് തെളിയിക്കുന്നതെന്നും ഓ.എന്‍.വി പറഞ്ഞു. ടി.പത്മനാഭന്‍ പറഞ്ഞ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ വയലാര്‍ അവാര്‍ഡ് സത്യമുള്ള അവാര്‍ഡാണ്. അഴിക്കോട് പറഞ്ഞത് വയലാറിന്‍െറ മരണാനന്തരം വയലാറിന്‍െറ പേരില്‍ മലയാളത്തിലെ അര്‍ഹരായ പുതിയ എഴുത്തുകാരെ ആദരിക്കുന്ന ഈ അവാര്‍ഡ് ഏറ്റവും വലിയ ആശീര്‍വാദമാണെന്നാണ്.ഈ കേരളത്തിന്‍െറ മനസില്‍ പതിഞ്ഞതും അഭിമാനം ഉണര്‍ത്തുന്നതാണെന്നും ഒ.എന്‍.വി പറഞ്ഞു. ട്രസ്റ്റ് സെക്രട്ടറി ത്രിവിക്രമന്‍
റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആധുനികതയും ഉത്തനാധുനികതയും ഒക്കെ അരങ്ങ് വാഴുന്നതിനിടക്ക് അതിലൊന്നും പെടാതെ കവിത എഴുതുന്ന ആളാണ് പ്രഭാവര്‍മ്മയെന്ന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ച എം.കെ സാനു പറഞ്ഞു. പ്രഭാവര്‍മ്മ മറുപടി പ്രസംഗം നടത്തി. വയലാറിന്‍െറ അനുഗ്രഹമായി താനീ പുരസ്കാരത്തെ കാണുന്നതായി അദ്ദേഹം പറഞ്ഞു. മുമ്പ് വയലാര്‍ രാമവര്‍മ്മ തനിക്ക് കുറിച്ച് തന്ന സന്ദേശം അദ്ദേഹം അനുസ്മരിക്കുകയും ചെയ്തു. വയലാര്‍ അസുഖകിടക്കയില്‍ ആകുന്നതിന് തൊട്ട് മുമ്പ് എഴുതിയതിനാല്‍ ആ രണ്ട് വരി കവിത അദ്ദേഹം അവസാനമായി എഴുതിയതായേക്കാമെന്നും പ്രഭാവര്‍മ്മ പറഞ്ഞു. ട്രസ്റ്റ് അംഗം ഗൗരദാസന്‍ നായര്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.