അവാര്‍ഡ് ദാനത്തിന് സെനറ്റ്ഹാള്‍ വിട്ടുനല്‍കാത്തതിനെതിരെ ഒ.എന്‍.വി പൊട്ടിത്തെറിച്ചു
text_fieldsതിരുവനന്തപുരം: വയലാര്‍ അവാര്‍ഡ് ദാനചടങ്ങിന് കേരള സര്‍വകലാശാലയുടെ സെനറ്റ്ഹാള്‍ നിഷേധിച്ചതിനെതിരെ വയലാര്‍ അവാര്‍ഡ് ദാന ചടങ്ങില്‍ സ്വാഗതം ആശംസിച്ച ഒ.എന്‍.വി കുറുപ്പ് പൊട്ടിത്തെറിച്ചു.ഏറെ വികാര വിക്ഷോഭനായി സംസാരിച്ച അദ്ദേഹം സര്‍വകലാശാല സിന്്റിക്കേന്റിനെതിരെ ആഞ്ഞടിച്ചു. പതിവായി വയലാര്‍ അവാര്‍ഡ് ദാനചടങ്ങിന് വാതിലുകള്‍ തുറന്നിട്ടവര്‍ ഇത്തവണ വാതില്‍ അടച്ചിട്ടതായി ഒ.എന്‍.വി ആരോപിച്ചു.പുതിയ അധികാരത്തിന്‍െറ ലഹരി പിടിച്ച ഏതോ ചെറുപ്പകാരുടെ ചെയ്തിയാണിത്. പുതിയ കേരളം പലതും മറക്കുന്നുവോ എന്നതിന്‍െറ തെളിവാകാമിത്. എത്രയോ മഹത്തരമായ ജീവിതം നയിച്ചരെ തള്ളിപ്പറയുന്നത് ഉചിതമോ എന്നും ചിന്തിക്കണം. ആരാണ് വയലാര്‍ എന്നിവര്‍ ഒന്ന്അന്വേഷിച്ച് നോക്കട്ടെ. ഈ കേരളത്തെ ഇങ്ങനെയാക്കാന്‍ പെടാപ്പാട് പെട്ട ശ്രീനാരായണ ഗുരു മുതല്‍ വയലാര്‍ വരെയുള്ളവരുടെ ത്യാഗങ്ങളുണ്ട്. അതിനെ നിഷേധിക്കാന്‍ ആര്‍ക്കും ആകില്ളെന്നും അദ്ദേഹം പറഞ്ഞു. ട്രസ്റ്റ് സെക്രട്ടറി ത്രിവിക്രമന്‍, എം.കെ സാനു എന്നിവരും പരിപാടിക്ക് കേരള സര്‍വകലാശാല സെനറ്റ്ഹാള്‍ നിഷേധിച്ചതിനെതിരെ വിമര്‍ശമുന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
