ഹാസ്യവേദി സംസ്ഥാന സമ്മേളനം
text_fieldsതിരൂര്‍: ഹാസ്യ സാഹിത്യ രചയിതാക്കളുടെയും ആസ്വാദകരുടെയും കൂട്ടായ്മയായ ഹാസ്യവേദിയുടെ സംസ്ഥാന സമ്മേളനം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഡോ. തേവന്നൂര്‍ മണിരാജ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് രാവണപ്രഭു അധ്യക്ഷതവഹിച്ചു. ‘ഇന്ന് അക്ഷര ബന്ധു’ പുരസ്കാരം നേടിയ ചെമ്മാണിയോട് ഹരിദാസനെ ചടങ്ങില്‍ ആദരിച്ചു.
കാര്‍ട്ടൂണിസ്റ്റ് ജേപ്പി നിര്‍മ്മലഗിരി, ജനറല്‍ സെക്രട്ടറി എസ്.എന്‍.ജി. നമ്പൂതിരി, പി. ബീരാന്‍ കോയ എന്നിവര്‍ സംസാരിച്ചു. ചിരിയരങ്ങില്‍ രാവണപ്രഭു, എസ്.എന്‍.ജി. നമ്പൂതിരി, ഡോ. തേവന്നൂര്‍ മണിരാജ്, രാമചന്ദ്രന്‍ പാണ്ടിക്കാട്, മുരളീധരന്‍ കൊലത്, ഡോ. പി.എ. ജോസഫ്, പി.പി.എ. റഹീം, പി. ശങ്കരന്‍കുട്ടി, കെ.പി. സുലൈമാന്‍ എന്നിവര്‍ പങ്കെടുത്തു.
ഭാരവാഹികള്‍: രാവണപ്രഭു (പ്രസി), മുരളീധരന്‍ കൊല്ലത്ത്, ഡോ. തേവന്നൂര്‍ മണിരാജ് (വൈ. പ്രസി), എസ്.എന്‍.ജി. നമ്പൂതിരി (ജന. സെക്ര), വി.കെ. രാമചന്ദ്രന്‍, ഡോ. പി.എ. ജോസഫ് (ജോ. സെക്ര), ജേപ്പി നിര്‍മ്മലഗിരി (ട്രഷ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.