ജോര്‍ജ് ഓണക്കൂറിനെ ആദരിക്കുന്നു
text_fieldsഎഴുത്തിന്‍െറ വഴിയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മലയാളികളുടെ പ്രിയ എഴുത്തുകാരന് ഡോ.ജോര്‍ജ് ഓണക്കൂറിനെ ഡിസംബര്‍ 18 ന് തിരുവനന്തപുരം പബ്ളിക് ലൈബ്രറിയുടെ അഭിമുഖ്യത്തില്‍ ആദരിക്കുന്നു. നോവലുകളുടെയും സിനിമാക്കഥകളിലൂടെയും മലയാളികളുടെ ആസ്വാദന തലത്തില്‍ വൈവിദ്ധ്യമാര്‍ന്ന സൃഷ്ടികള്‍ നടത്തിയ ഓണക്കൂറിന് ഈ ആദരവ് നല്‍കുന്നത് അദ്ദേഹത്തിന്‍െറ ശിഷ്യരും സഹൃദയരും ഒക്കെ മുന്‍കൈയെടുത്താണ്. ഏതൊരു എഴുത്തുകാരനും എഴുതി തുടങ്ങിയിട്ട് അര നൂറ്റാണ്ട് കാലം എന്നത് അഭിമാനകരമായ കാലമാണ്. ‘ഡോ.ജോര്‍ജ് ഓണക്കൂര്‍, സര്‍ഗ ജീവിതത്തിന്‍െ അരനൂറ്റാണ്ട്’ ആഘോഷ പരിപാടി ഡിസംബര്‍ 18 ന് തിരുവനന്തപുരം പബ്ളിക് ലൈബ്രറി ഹാളില്‍ മന്ത്രി വി.എസ് ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ് ശിവകുമാര്‍ അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
