Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightബെന്യാമിന്​ ജെ.സി.ബി...

ബെന്യാമിന്​ ജെ.സി.ബി പുരസ്​കാരം

text_fields
bookmark_border
BENYAMIN-23
cancel

ന്യൂഡൽഹി: സാഹിത്യത്തിനുള്ള ഇക്കൊല്ലത്തെ ജെ.സി.ബി പുരസ്കാരം മലയാള പ്രതിഭ ബെന്യാമിന്. അദ്ദേഹത്തി​​​െൻറ ‘മുല്ലപ്പൂ നിറമുള്ള പകലുകൾ’ എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷ ‘ജാസ്മിൻ ഡെയ്സ്’ ആണ് അവാർഡിന് തിരഞ്ഞെടുക്കപ്പെട്ടത്​.

25 ലക്ഷം രൂപയും ശിൽപവും അടങ്ങുന്ന പുരസ്കാരം ഡൽഹിയിൽ നടന്ന ചടങ്ങിൽ ജെ.സി.ബി ചെയർമാൻ ലോർഡ് ബാംഫോർഡ് സമ്മാനിച്ചു. മലയാള സാഹിത്യകാരന്മാരിൽ ജെ.സി.ബി പുരസ്കാരം നേടുന്ന ആദ്യ എഴുത്തുകാരനാണ് ബെന്യാമിൻ.മുല്ലപ്പൂ നിറമുള്ള പകലുകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത് ഷെഹ്​നാസ് ഹബീബാണ്. ജഗർ നോട്ടാണ് പ്രസാധകർ.

ഈ വർഷത്തെ ജെ.സി.ബി പുരസ്കാരത്തിന്ന് അഞ്ചു പേരുടെ ചുരുക്കപ്പട്ടിക നേരത്തേ പ്രഖ്യാപിച്ചിരുന്നു. അവരിൽനിന്നാണ് ബെന്യാമിനെ തിരഞ്ഞടുത്തത്. പെരുമാൾ മുരുകൻ, അമിതാഭ് ബക്ഷി, ശുഭാംഗി സ്വരൂപ്, അനുരാധ റോയ് എന്നിവരാണ് മറ്റുള്ളവർ. അവർക്ക് ലക്ഷം രൂപ വീതം ലഭിക്കും. ജെ.സി.ബി ലിറ്ററേച്ചർ ഫൗണ്ടേഷനാണ്​ പുരസ്​കാരം ഏർപ്പെടുത്തിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:benyaminliterature newsmalayalam newsJCB awardsJasmine Days
News Summary - ‘Jasmine Days’ by Benyamin, a novel in translation, wins the Rs 25-lakh -Literature
Next Story