Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightഇന്ത്യൻ...

ഇന്ത്യൻ ശാസ്ത്രത്തിന്‍റെ അറിയാത്ത ഭ്രമണ പഥങ്ങൾ

text_fields
bookmark_border
ഇന്ത്യൻ ശാസ്ത്രത്തിന്‍റെ അറിയാത്ത ഭ്രമണ പഥങ്ങൾ
cancel

ഐ.​എ​സ്.​ആ​ർ.​ഒ ശാ​സ്​ത്ര​ജ്ഞ​നാ​യി​രു​ന്ന ന​മ്പി​നാ​രാ​യ​ണ​െ​ൻ​റആ​ത്മ​ ക​ഥ ‘ഓ​ർ​മക​ളു​ടെ ഭ്ര​മ​ണ പ​ഥം’ മൂ​ന്ന് രീ​തി​യി​ൽ വാ​യി​ക്കാം. ഒ​ന്ന് കേര​ള രാ​ഷ്​ട്രീ​യ​ത്തെ പിടി​ച്ചു​കു​ലു​ക്കി​യ കു​പ്ര​സി​ദ്ധ ചാ​രക്കേ​സി​ൽ പ്രതി​സ്​ഥാ​ന​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ(പി​ന്നീ​ട്നിരപ​രാ​ധി​യെ​ന്ന് കോ​ട​തി വി​ധി​ച്ചു) ത​ന്നെ ഭ​ര​ണ​ കൂ​ട​വും മാ​ധ്യ​മ​ങ്ങ​ളുംകൂ​ടി വേട്ട​യാ​ടി​യ കാ​ല​ ത്തെ ക്കു​റി​ച്ച് ന​ടത്തുന്ന വെ​ളി​പ്പെ​ടു​ത്ത​ലും ഓ​ർ​മ​ക​ളു​മായി. ര​ണ്ടാ​മ​ത്,ഇ​ന്ത്യ​ൻബ​ഹി​രാ​കാ​ശഗ​വേ​ഷ​ണ​ത്തിെ​ൻ​റ ഇ​ന്ന​ല​ക​ളു​ടെ ച​രി​ത്ര​മാ​യി. മൂ​ന്നാ​മ​ത്,ന​മ്പി​നാ​രാ​യ​ണ​െ​ൻ​റ വ്യ​ക്തി​ജീ​വി​ത​ത്തിെ​ൻ​റ വാ​യ​ന​യാ​യി. മൂ​ന്നും പ്ര​സ​ക്തമെ​ങ്കി​ലും
ര​ണ്ടാ​മ​ത്തെ വാ​യ​ന​ക്ക് പ്രാ​ധാ​ന്യംന​ൽ​കു​ന്ന​ത് പ​ല​തു​കൊ​ണ്ടും ഗു​ണ​ക​ര​മാ​കും. 

നി​ര​വ​ധി പ്ര​തി​ഭാ​ശാ​ലി​ക​ളു​ടെ നീ​ണ്ട കാ​ലസ​മ​ർ​പ്പ​ണ​ത്തിെ​ൻ​റ, ത്യാ​ഗ​ത്തിെ​ൻ​റ, പ​രാ​ജ​യ​ങ്ങ​ളു​ടെഒ​ക്കെ വേ​ദ​നി​പ്പി​ക്കുന്ന ക​ഥ​ക​ൾ​ക്ക് മു​ക​ളി​ലാ​ണ് ഇ​ന്ത്യ​യു​ടെബ​ഹി​രാ​കാ​ശശാ​സ്​ത്രവും റോ​ക്ക​റ്റ് വി​ജ്ഞാ​ന​വും കെ​ട്ടി​പ്പൊ​ക്കി​യി​രി​ക്കുന്നത്. ആ ​വ​ള​ർ​ച്ചസാ​ധ്യ​മാ​ക്കുന്ന ആ​ദ്യത​ല​മു​റ​യി​ൽ​പെ​ട്ട ശാ​സ്​ത്ര​ജ്ഞ​നാ​ണ് ന​മ്പിനാ​രാ​യ​ണ​ൻ. പ​രി​മി​ത സൗ​ക​ര്യ​ത്തി​ൽ, വ​ള​രെ കു​റ​ച്ച് ആ​ളു​ക​ളു​മാ​യാ​ണ് തു​മ്പ ഇ​ക്വ​റ്റോ​റി​യ​ൽ റോ​ക്ക​റ്റ് ലോ​ഞ്ചി​ങ്സ്​റ്റേ​ഷ​ൻ(ടി.​ഇ.​ആ​ർ.​എ​ൽ.​എ​സ്) തു​ട​ങ്ങു​ന്ന​ത്. അ​വി​ട​ത്തെ ആ​ദ്യ ആ​ളു​ക​ളി​ൽ ഒ​രാ​ളാ​ണ് അ​ദ്ദേ​ഹം. തു​മ്പക്കടു​ത്ത ക​ടപ്പു​റ​ത്തെ വി​ശാ​ല​മാ​യഭൂ​മി​യി​ൽ കെ​ട്ടി​യു​യ​ർ​ത്തി​യ പ​ഴ​യ ച​ർ​ച്ചും അ​വി​ടത്തെ ബി​ഷ​പ്​ഹൗ​സു​മാ​യി​രു​ന്നു അ​ന്നത്തെ ടി.​ഇ.​ആ​ർ.​എ​ൽ.​എ​സ്. കാ​ടു​പി​ടി​ച്ചപ​ള്ളിപ്പ​റ​മ്പും ക​ടപ്പു​റ​വും വ​ലി​യ ര​ണ്ട് കെ​ട്ടിട​ങ്ങ​ളും മാ​ത്ര​മാ​യി​രു​ ന്നു സ​മ്പത്ത്. അ​ത്1966ലെ ​ക​ഥ.

ആ ​കാ​ലം അ​റി​യാ​തെ വാ​ന​ശാ​സ്​ത്ര​ത്തെ ഗൗ​ര​വ​ത്തോ​ടെ സ​മീ​പി​ക്കു​ന്ന ഒ​രാ​ൾ​ക്കും മു​ന്നോ​ട്ടുപോ​കാ​നാ​വി​ല്ല. കാ​ലാ​വ​സ്​ഥാ പ്ര​വ​ച​നം സാ​ധ്യ​മാ​ക്കുന്ന ഒ​രുഡാ​ർ​ട്ട് ന​മ്പി നാ​രാ​യ​ണ​ൻ സ്വ​യം നി​ർ​മി​ക്കു​ന്നതിെ​ൻ​റ ക​ഥ​യു​ണ്ട് ഈ ​ഓ​ർ​മ​ക​ളി​ൽ. സ്​ഥാ​പ​ന​ത്തി​ന്സ്വ​ന്ത​മാ​യി ലെ​യ്ത്ത് ഇ​ല്ല. വ​ർ​ക്ക് ഷോ​പ്പി​ൽ ഇ​ല്ല. വാ​ഹ​ന​സൗ​ക​ര്യ​മി​ല്ല. ബ​സ്​ക​യ​റി പാ​പ്പ​നം​കോ​ട്ട് പോ​കു​ന്നു. ഒ​രു വ​ർ​ക്ക് ഷോ​പ്പി​ൽ​നി​ന്ന് ചെറി​യ മി​സൈ​ൽ രൂ​പ​ത്തി​ലു​ള്ള ഡാ​ർ​ട്ട് ഉ​ണ്ടാക്കി ബ​സി​ൽ ക​യ​റി​യും ന​ട​ന്നും കാ​ഴ്ച​ക്കാരു​ടെ തു​റി​ച്ചു​നോ​ട്ട​ങ്ങ​ളെ മ​റി​ക​ട​ന്നും ബി​ഷ​പ്​ഹൗ​സി​ൽ ന​മ്പി നാ​രാ​യ​ണ​ൻ എ​ത്തു​ന്നു. അ​ത് വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ക്കു​ന്നു. ന​മ്പിനാ​രാ​യ​ണ​നും എ.​പി.​ജെ. അ​ബ്​ദു​ൽ​ക​ലാ​മു​മ​ട​ക്കം നി​രവ​ധി പേ​രു​ടെ ത്യാ​ഗ​ഭ​രി​ത​മാ​യ ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ നി​ര​വ​ധി രം​ഗ​ങ്ങ​ളു​ണ്ട് പു​സ്​ത​ക​ത്തി​ൽ. വി​ക്രം സാ​രാ​ഭാ​യി,സ​തീ​ഷ് ധ​വാ​ൻ, യു.​ആർ​. റാ​വു, ടി.​എ​ൻ. ശേ​ഷ​ൻ, ഇ​ന്ദിര ​ഗാ​ന്ധി തു​ട​ങ്ങി നി​ര​വ​ധി വ്യ​ക്തി​ക​ളു​ടെ അ​ധി​കം അ​റി​യ​പ്പെ​ടാ​ത്ത ക​ഥ​ക​ൾ​കൂ​ടി ന​മ്പി നാ​രാ​യ​ണ​ൻ പ​റ​യു​ന്നു. എ.​പി.​ജെ.അ​ബ്​ദു​ൽ ക​ലാം അ​പ​ക​ട​ത്തി​ൽ​പെ​ടു​മാ​യി​രു​ന്ന പൊ​ട്ടി​ത്തെ​റി, വി​ക്രം സാ​രാ​ഭാ​യി​യു​ടെ ദു​രൂ​ഹ മ​ര​ണം, പി.​എ​സ്.​എ​ൽ.​വി​യു​ടെ ആ​ദ്യ​പ​രീ​ക്ഷ​ണ വി​ക്ഷേ​പ​ണം, ഫ്രാ​ൻ​സി​ൽ ന​ട​ത്തു​ന്ന പ​ഠ​ന–​ തൊ​ഴി​ൽ ശ്ര​മ​ങ്ങ​ൾ, പ​രാ​ജ​യം ഉ​റ​പ്പാണെ​ങ്കി​ലും ന​ടത്തേ​ണ്ടി​വ​ന്ന പ​രീ​ക്ഷ​ണ​ങ്ങ​ൾ, ബ​ഹി​രാകാ​ശ ശാ​സ്​ത്ര​ജ്ഞ​ർക്കിട​യി​ലെ അ​ധി​കാ​ര പോ​രാ​ട്ട​ങ്ങ​ൾ തു​ടങ്ങി നി​രവ​ധി അ​നു​ഭ​വ​ങ്ങ​ൾ ന​മ്പി നാ​രാ​യ​ണ​ൻ ല​ളി​ത​മാ​യി പ​റ​യു​ന്നു. ഒ​രു പ​ക്ഷേ, ചാ​ര​ക്കേ​സ്​ഭാ​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണ് ആ​ത്മ​ക​ഥ എ​ഴു​ത​പ്പെ​ട്ട​തെ​ങ്കി​ൽ അ​ത് ബ​ഹി​രാ​കാ​ശ ശാ​സ്​ത്ര​ത്തിെ​ൻ​റ ആ​ത്മ​ക​ഥ​യാ​യി മാ​റി​യേ​നെ. ഒ​രു ശാ​സ്​ത്ര​ച​രി​ത്ര​ഗ്ര​ന്ഥ​മെ​ന്ന നി​ല​യി​ൽ കൂ​ടു​ത​ൽ അ​മൂ​ല്യ​മാ​യേനെ. പ​ക്ഷേ, അ​ത് ഒ​രി​ക്ക​ലും സാ​ധ്യ​മാ​കാ​ത്ത കാ​ല​ത്തിെ​ൻ​റ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ​യാ​ണ് ന​മ്പി നാ​രാ​യ​ണ​െ​ൻ​റ ജീ​വി​തം ക​ട​ന്നു​പോ​യ​ത്. ഇ​ഴ​പി​രി​ക്കാ​നാ​വാ​ത്ത വി​ധം ചാ​രക്കേ​സും ഐ.​എ​സ്.​ആ​ർ.​ഒ​യി​ലെ അ​ദ്ദേ​ഹ​ത്തിെ​ൻ​റ ജീ​വി​ത​വും കെ​ട്ടു​പി​ണ​ഞ്ഞിരി​ക്കു​ന്നു. 

പു​സ്​ത​ക​ത്തിലെ ചാ​രക്കേ​സ്​വി​വ​ര​ണം ന​മു​ക്ക് അ​ക്കാല​ത്തെ ചി​ല മാ​ധ്യ​മ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച ക​ഥ​യു​ടെ മ​റു​വ​ശം വ്യ​ക്ത​മാ​ക്കു​ന്നു. എ​ന്താ​ണ്ചാ​രക്കേ​സ്, എ​ങ്ങ​നെ​യാ​ണ്കേ​സ്​മു​ന്നോ​ട്ടു പോ​കു​ന്ന​ത്,അ​റ​സ്​റ്റി​ലാ​യ​വ​ർഎ​ന്തു​ത​രം പീ​ഡ​ന​മാ​ണ് അ​നു​ഭ​വി​ച്ച​ത്, എ​ന്തു​ത​രം ചോ​ദ്യം ചെയ്യ​ലു​കൾ​ക്കാ​ണ്അ​വ​ർ വി​ധേ​യ​മാ​കു​ന്ന​ത് എ​ന്നും ഇൗ ​ആ​ത്മ​ക​ഥ വി​ശ​ദ​മാ​ക്കു​ന്നു. ക്രയോ​ജ​നി​ക് സാ​ങ്കേ​തി​ക വി​ദ്യ ചോ​ർ​ത്തിയെ​ന്നുള്ള ആ​രോ​പ​ണ​ത്തിലെ അ​വാ​സ്​ത​വി​ക​ത എ​ത്ര​മാ​ത്രം ബാ​ലി​ശ​മാ​ണെന്നും പു​സ്​ത​കം തു​റ​ന്നുകാ​ട്ടു​ന്നു. രാ​ജ്യ​ത്തി​നു​വേ​ണ്ടി അ​ക​മ​ഴി​ഞ്ഞ് പ്രവ​ർ​ത്തി​ച്ച ശാ​സ്​ത്ര​ജ്ഞ​നോ​ട്
‘നി​ന​ക്കീ രാ​ജ്യ​ത്ത് ക​സേര​യി​ല്ല, നീ​യൊ​രു ചാ​ര​നാ​ണ്’ എ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്​ഥ​ർ പ​റ​യു​ന്ന രം​ഗ​മു​ണ്ട്. അ​ത് ന​മ്മെ​യും വേ​ദ​നി​പ്പി​ക്കു​ന്നു. ചാ​രക്കേ​സിെ​ൻ​റ ച​രി​ത്രം പൂ​ർ​ണ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ ന​മ്പി നാ​രാ​യ​ണ​െ​ൻ​റആ​ത്മ​ക​ഥ പ​ര്യാപ്ത​മാ​ണ്. പു​സ്​ത​ക​ത്തിെ​ൻ​റ ഒ​ടു​വി​ലാ​യി 76 പേ​ജു​ക​ളി​ൽഐ.​എ​സ്.​ആ​ർ.​ഒ​ കേ​സി​നെ​ക്കുറി​ച്ചുള്ള സി.​ബി.​ഐറി​പ്പോ​ർ​ട്ട് പൂ​ർ​ണ​മാ​യി​ത​ന്നെ മൊ​ഴി​മാ​റ്റി ന​ൽ​കി​യി​ട്ടു​മു​ണ്ട്. ന​മ്പി നാ​രാ​യ​ണ​ൻ എ​ന്ന വ്യ​ക്തി​യു​ടെ ജീ​വി​ത​ക​ഥ​യും വാ​യി​ക്കേണ്ട​തു​ത​ന്നെ. 

ചാ​ല ക​മ്പോ​ള​ത്തി​ൽക​ച്ച​വ​ട​ക്കാര​നാ​യി​രു​ന്ന അ​ച്ഛ​െ​ൻ​റ മ​ക​നാ​യാ​ണ് ന​മ്പി നാ​രാ​യ​ണ​െ​ൻ​റ ജ​ന​നം. പ​ഠ​നം, പു​ക​ളൂ​രി​ലെ പ​ഞ്ച​സാ​ര ക​മ്പ​നി​യി​ലെ ജീ​വി​തം തു​ട​ങ്ങിഓ​ർ​മ​ക​ളു​ടെ വ​ലി​യ ഏ​ടു​ക​ൾ പു​സ്​ത​ക​ത്തി​ൽ ചു​രു​ൾ നി​വ​ർ​ത്തു​ന്നു​ണ്ട്. ‘അ​ധി​കം മ​ധു​രി​ക്കാ​ത്ത പ​ഞ്ച​സാ​ര​ത്ത​രി’ എ​ന്ന അ​ധ്യാ​യം ശാ​സ്​ത്ര​ജ്ഞ​നാ​കു​ന്ന​തി​നു​മു​മ്പു​ള്ള ഗ്ര​ന്ഥ​ക​ർ​ത്താ​വിെ​ൻ​റ തൊ​ഴി​ൽ ജീ​വി​ത​മാ​ണ്. അ​വി​ടത്തെ ജോ​ലി ഉ​പേ​ക്ഷി​ച്ച് യാ​ദൃ​ച്ഛി​ക​മാ​യി കാ​ണു​ന്ന പ​ത്ര പ​ര​സ്യം പി​ന്തു​ടർ​ന്ന് ശാ​സ്​ത്രത്തിെ​ൻ​റ പ​ട​വു​ക​ൾ അ​ദ്ദേ​ഹം ക​യ​റു​ന്നു. ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ശാ​സ്​ത്രത്തിെ​ൻ​റ ഏ​റ്റ​വും മു​ക​ൾ ത​ട്ടി​ലെ​ത്തേ​ണ്ട വ്യ​ക്തി​യു​ടെ ജീ​വി​തം ചാ​ര​ക്കേ​സി​ൽ ത​ട്ടി പൊ​ടി​ഞ്ഞുപോ​കു​ന്നു. കേ​സി​ന് ശേ​ഷ​മു​ള്ള നി​യ​മ​വ്യ​വ​ഹാ​ര​ങ്ങ​ളു​ടെ ല​ക്ഷ്യ​വും ന​മ്പി നാ​രാ​യ​ണ​ൻ മൂ​ടി​വെ​ക്കു​ന്നി​ല്ല. ഈ​പു​സ്​ത​കം മ​റ്റൊ​ന്നു​കൂ​ടി വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്, പൊ​ലീ​സ് ​ഉ​ൾ​െപ്പ​ടെ​യു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ ദ​യ​നീ​യ​മാ​യ അ​വ​സ്​ഥ. ചാ​ര​ക്കേ​സ്​ഉ​ട​ലെ​ടു​ത്ത് ര​ണ്ട് വ്യാ​ഴ​വ​ട്ട​ങ്ങ​ൾ പൂ​ർ​ത്തി​യാ​കു​മ്പോ​ഴും ന​മ്മു​ടെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ രീ​തി​ക​ൾ, അ​ധി​കാ​ര പ്രയോ​ഗ​ങ്ങ​ൾ ഒ​ട്ടും മാ​റി​യി​ട്ടി​ല്ലെ​ന്ന് സ​മ​കാ​ലി​ക അ​നു​ഭ​വ​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു.​ രാ​ജ്യ​ത്തെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്ക് ശാ​സ്​ത്രീ​യ​ത ഒ​ട്ടു​മി​ല്ലെ​ന്ന് ന​മ്പി നാ​രാ​യ​ണ​നും അ​ടി​വ​ര​യി​ടു​ന്നു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും സം​വി​ധാ​യ​ക​നു​മാ​യ ജി. പ്രജേ​ഷ് സെ​ന്നാ​ണ്പു​സ്​ത​ക​ത്തിെ​ൻ​റ ര​ച​ന നി​ർ​വ​ഹി​ച്ചിരി​ക്കുന്ന​ത്.സ​മീ​പ​കാ​ല​ത്ത് ഏ​റ്റ​വും പ്ര​ഫ​ഷ​ന​ലാ​യി ര​ചി​ക്കപ്പെ​ട്ട ജീ​വ​ച​രി​ത്ര​മാ​ണ് ‘ഓ​ർ​മ​ക​ളു​ടെ ഭ്ര​മ​ണപ​ഥം’. സ്വ​യം പു​ക​ഴ്ത്ത​ലു​ക​ളി​ല്ലാതെ, ജീ​വി​ത​ത്തിെ​ൻ​റ നാ​ട​കീ​യ​ത​ക​ൾ അ​തു​പോ​ലെ എ​ഴു​ത്തി​ലും പ​ട​ർ​ത്തിയ, ഒ​ട്ടും മ​ടു​പ്പു​ള​വാ​ക്കാത്ത പു​സ്​ത​ക​വും അ​തിെൻ​റ എ​ഴു​ത്തു​രീ​തി​ക​ളും ശ്ളാഘിക്കപ്പെടേണ്ടത് തന്നെയാണ്.

Show Full Article
TAGS:nambi narayanan Ormakalude bhramana patham literature news malayalam news 
Next Story