വയലാർ പുരസ്​കാരം വി.ജെ. ജെയിംസി​െൻറ ‘നിരീശ്വര’ന്

12:45 PM
28/09/2019
VJ-James

തി​രു​വ​ന​ന്ത​പു​രം: 43ാമ​ത്​ വ​യ​ലാ​ർ രാ​മ​വ​ർ​മ സ്​​മാ​ര​ക സാ​ഹി​ത്യ പു​ര​സ്​​കാ​രം വി.​ജെ. ​െജ​യിം​സി​​െൻറ ‘നി​രീ​ശ്വ​ര​ൻ’ എ​ന്ന കൃ​തി​ക്ക്.  ഒ​രു ല​ക്ഷം രൂ​പ​യും കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ വെ​ങ്ക​ല​ത്തി​ൽ നി​ർ​മി​ച്ച ശി​ൽ​പ​വും പ്ര​ശ​സ്​​തി​പ​ത്ര​വും അ​ട​ങ്ങു​ന്ന​താ​ണ്​ പു​ര​സ്​​കാ​രം.

വ​യ​ലാ​ർ രാ​മ​വ​ർ​മ​യു​ടെ ച​ര​മ​ദി​ന​മാ​യ ഒ​ക്​​ടോ​ബ​ർ 27ന്​ ​വൈ​കി​ട്ട്​ 5.30ന്​ ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ നി​ശാ​ഗ​ന്ധി തി​യ​റ്റ​റി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പു​ര​സ്​​കാ​രം സ​മ്മാ​നി​ക്കും. എം.​കെ. സാ​നു സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നെ​തു​ട​ർ​ന്ന്​ വ​യ​ലാ​ർ രാ​മ​വ​ർ​മ സ്​​മാ​ര​ക ട്ര​സ്​​റ്റ്​ പ്ര​സി​ഡ​ൻ​റാ​യി ചു​മ​ത​ല​യേ​റ്റ പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ്​ പു​ര​സ്​​കാ​ര​വി​വ​രം അ​റി​യി​ച്ച​ത്. 

ഡോ. ​എ.​കെ. ന​മ്പ്യാ​ർ, ഡോ. ​അ​നി​ൽ​കു​മാ​ർ വ​ള്ള​േ​ത്താ​ൾ, ഡോ. ​കെ.​വി. മോ​ഹ​ൻ​കു​മാ​ർ അ​ട​ങ്ങു​ന്ന വി​ധി നി​ർ​ണ​യ​സ​മി​തി ​െഎ​ക​ക​ണ്​​ഠ്യേ​ന​യാ​ണ്​ കൃ​തി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന്​ പെ​രു​മ്പ​ട​വം ശ്രീ​ധ​ര​ൻ പ​റ​ഞ്ഞു. 255 പേ​രോ​ട്​ ഇൗ ​കാ​ല​ഘ​ട്ട​ത്തി​ൽ  പ്ര​സി​ദ്ധീ​ക​രി​ച്ച ഏ​റ്റ​വും ന​ല്ല മൂ​ന്ന്​ കൃ​തി​ക​ളു​ടെ പേ​ര്​ നി​ർ​ദേ​ശ​ി​ക്കാ​നാ​ണ്​ അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്. 

കൂ​ടു​ത​ൽ പോ​യ​ൻ​റ്​ ല​ഭി​ച്ച അ​ഞ്ച്​ കൃ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 20 പേ​രു​ടെ പ​രി​ഗ​ണ​ന​ക്ക്​ അ​യ​ച്ചു. ഇ​തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ​േപാ​യ​ൻ​റ്​ ല​ഭി​ച്ച മൂ​ന്ന്​ കൃ​തി​ക​ൾ പു​ര​സ്​​കാ​ര നി​ർ​ണ​യ​സ​മി​തി​ക്ക്​ സ​മ​ർ​പ്പി​ച്ചു. അ​തി​ൽ​നി​ന്നാ​ണ്​ ‘നി​രീ​ശ്വ​ര​ൻ’ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ട്ര​സ്​​റ്റ്​ സെ​ക്ര​ട്ട​റി ത്രി​വി​ക്ര​മ​ൻ, ട്ര​സ്​​റ്റം​ഗ​ങ്ങ​ളാ​യ  പ്ര​ഭാ​വ​ർ​മ, സി. ​ഗൗ​രീ​ദാ​സ​ൻ നാ​യ​ർ, പ്ര​ഫ​സ​ർ. ജി. ​ബാ​ല​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

Loading...
COMMENTS