Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightTalkschevron_rightഎഴുത്തുകാർ എക്കാലവും...

എഴുത്തുകാർ എക്കാലവും ഭീഷണികൾ നേരിട്ടിരുന്നു: എം. മുകുന്ദൻ

text_fields
bookmark_border
mukundan
cancel

മനാമ: ബഹ്​റൈൻ കേരളീയ സമാജം സാഹിത്യ വേദി സംഘടിപ്പിച്ച എം. മുകുന്ദനുമായുള്ള മുഖാമുഖം സജീവ സാഹിത്യ ചർച്ചാവേദിയായി. കഥകളെ കുറിച്ചും സമകാലിക രാഷ്​ട്രീയ സാഹചര്യങ്ങളെ കുറിച്ചും മുകുന്ദൻ മനസുതുറന്നു. ആരാലും ശ്രദ്ധിക്കാതെ പോകുന്ന ചെറിയ മനുഷ്യരുടെ ജീവിതം, അവർ ഉയർത്തുന്ന പ്രതിരോധം എന്നിവയാണ്​ ചർച്ച ചെയ്യപ്പെ​േടണ്ടതെന്ന്​ അദ്ദേഹം പറഞ്ഞു. ചെറിയ എഴുത്തിൽനിന്നും​ വലിയ ചലനങ്ങൾ ഉണ്ടാകുമെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.
എഴുത്തുകാർക്കുനേരെയുള്ള വധഭീഷണികൾ എഴുത്തിനെ ഇല്ലാതാക്കുമോ എന്ന ചോദ്യത്തിന്,​ എഴുത്തുകാർക്ക്​ നേരെ എക്കാലവും ഭീഷണികൾ നിലനിന്ന കാര്യം അദ്ദേഹം വിശദീകരിച്ചു. അടിച്ചമർത്താൻ ശ്രമിക്കു​േമ്പാൾ ഉയിർത്തെഴുന്നേറ്റ ചരിത്രമാണ്​ സാഹിത്യലോകത്തിനുള്ളത്​. 

സ്വന്തം രചനകളെ കുറിച്ച്​ സംസാരിക്കവെ, റിയലിസ്​റ്റിക്കായ, നേർരേഖയിൽ കഥ പറഞ്ഞു കൊണ്ടിരുന്ന പതിവ്​ ശൈലികളെ തകർത്ത ആഖ്യാന രീതിയായിരുന്നു ‘ആദ്യത്യനും രാധയും മറ്റു ചിലരും’ എന്ന കൃതിയിൽ സ്വീകരിച്ചതെന്ന്​ അദ്ദേഹം പറഞ്ഞു. ഇൗ നോവൽ കൂടുതലും വായിച്ചത്​ പെൺകുട്ടികളാണ്. ഏറ്റവും വിമർശിക്കപ്പെട്ട കൃതി ‘കേശവ​​​​​​​​​െൻറ വിലാപങ്ങൾ’ ആണ്​. ഇ.എം.എസി​​​​​​​​​െൻറ ആരാധകനായ കേശവ​​​​​​​​​െൻറ കഥയായിരുന്നു ഇൗ നോവൽ. എ.കെ. ആൻറണിയാണ്​ വിമർശത്തിന്​ തുടക്കം കുറിച്ചത്​. പിന്നീട്​ പലരും അതേറ്റെടുത്തു. ‘താങ്കൾ  മലയാളിയാണോ’ എന്ന ചോ​ദ്യത്തോട്​ പ്രതികരിക്കവെ, ഇൗ ചോദ്യം മയ്യഴിയിൽവെച്ച്​ ഒരാൾ ചോദിച്ചതാണെന്ന്​ മുകുന്ദൻ പറഞ്ഞു.മലയാളി എപ്പോഴും മറ്റുള്ളവരുടെ കുറവുകളാണ്​ അന്വേഷിക്കുക. നല്ലതിനെ കാണുന്നതിനേക്കാൾ പ്രശ്​നങ്ങൾ കാണാനാണ്​ തിടുക്കം കുട്ടുന്നത്​.നോവലി​​​​​​​​​െൻറ ആഖ്യാനശൈലി അതി​​​​​​​​​െൻറ പ്രമേയത്തെഅടിസ്​ഥാനപ്പെടുത്തിയാണ്​ രൂപപ്പെടേണ്ടത്​. ശൂന്യതയിൽനിന്ന്​ സാഹിത്യം ഉണ്ടാകില്ല. നല്ല കൃതി ഉണ്ടാകുന്നത്​ കഥാപാത്രങ്ങളുടെയും ആശയങ്ങളുടെയും ഉൾവിളി എഴുത്തുകാരന്​ താങ്ങാൻ കഴിയാതെ വരു​േമ്പാഴാണ്​. അങ്ങിനെയുള്ള എഴുത്ത്​ വായനക്കാരിൽ ചലനങ്ങൾ സൃഷ്​ടിക്കും. പുതിയകാലത്തെ കഥാകൃത്തുകളെ കുറിച്ച്​ പ്രതീക്ഷയുണ്ടെന്നും മുകുന്ദൻ പറഞ്ഞു. 

കൃതികൾ ഒന്നുംതന്നെ പൂർണമല്ല. എഴുതിയത്​ കുറേ കാലം കഴിഞ്ഞ്​ വായിക്കുന്ന അവസരത്തിൽ മാറ്റം ആവശ്യമാണെന്ന്​ തോന്നും. അതുകൊണ്ട്​ പൊളിച്ചെഴുതാൻ തുടങ്ങിയാൽ അതിനേ നേരമുണ്ടാവുകയുള്ളൂ എന്നും മുകുന്ദൻ പറഞ്ഞു. നിരവധി പേർ ചർച്ചയിൽ പ​െങ്കടുത്തു. കേരളത്തിൽ വർധിച്ചുവരുന്ന ലൈംഗിക പീഢനം, ഇന്ത്യയിൽ അഭിപ്രായ സ്വാതന്ത്ര്യത്തിന്​ നേരെ ഉയരുന്ന ഭീഷണി, മലയാളിയുടെ മദ്യപാന ശീലം തുടങ്ങിയ വിഷയങ്ങൾ പ​െങ്കടുത്തവർ ഉന്നയിച്ചു.

സമാജം പ്രസിഡൻറ്​ പി.വി. രാധാകൃഷ്​ണപിള്ള, സാഹിത്യ വിഭാഗം സെക്രട്ടറി കെ.സി. ഫിലിപ്പ്​, കൺവീനർ വിജു കൃഷ്​ണൻ, അനിൽ വേ​േങ്കാട്​ എന്നിവർ സംബന്ധിച്ചു. അജിത്​, ജയചന്ദ്രൻ, സുധീഷ്​ രാഘവൻ, സ്വപ്​ന വിനോദ്​, രാജു ഇരിങ്ങൽ, ആദർശ്​ മാധവൻകുട്ടി, രഞ്​ജൻ ജോസഫ്​, മായ കിരൺ, ജോസ്​ ആൻറണി, ജോയ്​ തുടങ്ങിയവർ ചർച്ചയിൽ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmukundanmalayalam newsmukundan interview
News Summary - mukundan-bahrain-literature news
Next Story