Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഎസ്​.കെ പൊറ്റക്കാട്​;...

എസ്​.കെ പൊറ്റക്കാട്​; കാഴ്​ചയുടെ കാണാപ്പുറങ്ങൾ തേടിയലഞ്ഞ പരദേശി

text_fields
bookmark_border
sk-pottakkad.jpg
cancel

''പുള്ളിക്കുപ്പായമിട്ട് പൊയ്ക്കാലിൽ നടക്കുന്ന ദീർഘസ്ക്കന്ധനായ ഒട്ടകപ്പുലി, മുക്രയിട്ട് മണ്ടുന്ന മുൻ ശുണ്ഠിക്കാരനായ കണ്ടാമൃഗം, വേലികളിൽ മരത്തടി നിരത്തി വച്ചതു പോലെ ആതപസ്നാനം ചെയ്യുന്ന മുതലക്കൂട്ട ങ്ങൾ, നീല വില്ലീസി​​​​െൻറ നിതംബകഞ്ചുകം ധരിച്ച് ഫ്രഞ്ച് നർത്തകികളെ പോലെ തുടയും തുള്ളിച്ചു കൊണ്ട് നൃത്തം ചവിട് ടി നടക്കുന്ന ഒട്ടകപക്ഷികൾ'' -നൈൽ ഡയറിയിൽ എസ്​.കെ പൊറ്റക്കാട്​ കുറിച്ച വരികളാണിത്​.

ഒറ്റക്കാഴ ്​ചയിൽ മനസ്സിൽ പതിയാത്ത ഇത്തരം അനേകം കാഴ്​ചകളെയാണ്​ എസ്​.കെ അക്ഷരം കൊണ്ട്​ വരച്ചിട്ടത്​. അതു തന്നെയാണ് എസ്.കെ പൊറ്റെക്കാട് എന്ന സാഹിത്യകാര​​​​െൻറ വിജയവും. കാഴ്​ചയുടെ കാണാപ്പുറങ്ങളിലേക്ക്​ കൗതുകത്തോടെ കടന്നു ചെല്ലുക യും പലരും കണ്ടിട്ടും കാണാതെ പോകുന്ന കാഴ്​ചകളെ അതിഭാവുകത്വത്തി​​​​െൻറ പിന്തുണയേതുമില്ലാതെ ആസ്വാദക മനസ്സിലേക്ക്​ സന്നിവേശിപ്പിക്കുകയുമെന്ന എ​ഴുത്തി​​​​െൻറ മായാജാലമാണ്​ എസ്​.കെയുടെ ഒാരോ വരികളിലും കാണാനാവുക. സഞ്ചാര സാഹിത്യത്തിൽ മാത്രമല്ല, നോവലുകളിലും ചെറുകഥകളിലുമെല്ലാം അദ്ദേഹം അക്ഷരങ്ങളാൽ തീർത്ത മായിക ലോകത്തിനള സമാനതകളില്ല.

കുരുടന്‍ മുരുകന്‍, കൂനന്‍ കണാരന്‍, ഓമഞ്ചി ലാസര്‍, ജാനു, ദേവകി, അപ്പുണ്ണി, ആമിനത്താത്ത, കേളുമാഷ്, കൃഷ്ണക്കുറുപ്പ് തുടങ്ങി അദ്ദേഹത്തി​​​​െൻറ ഓരോ കഥാപാത്രങ്ങളും വായനക്കാരുടെ മനസ്സിൽ ചിര പ്രതിഷ്​ഠ നേടിയത്​ അദ്ദേഹത്തി​​​​െൻറ ജീവസ്സുറ്റ എഴുത്തിലൂടെയായിരുന്നു.

''മർത്യനു മർത്യനെപ്പോലെയിത്ര
നിർദയനായൊരു ശത്രുവില്ലാ-
മർദ്ദനവൈദവമിതരത്തിൽ
ക്രുദ്ധമൃഗങ്ങൾക്കു പോലുമില്ല''

ഒരു ദേശത്തി​​​​െൻറ കഥയിൽ ശ്രീധരൻ എന്ന കഥാപാത്രത്തെ കൊണ്ട്​ എസ്​.കെ ഇങ്ങനെ ചൊല്ലിക്കുന്നു. ശ്രീധര​​​​െൻറ ഉള്ളിലെ കവിയെ എസ്​.കെ ഇത്തരത്തിൽ പല കവിതാ ശകലങ്ങളിലൂടെയും പുറ​ത്തെത്തിക്കുന്നുണ്ട്​. എന്നാൽ മനുഷ്യ​​​​െൻറ ഉള്ളിലെ ക്രൂര മനസ്സിനെ ഉറക്കെ വിളിച്ചു പറയുകയെന്ന എഴുത്തുകാര​​​​െൻറ കടമ കൂടിയാണ്​ അദ്ദേഹം നിർവഹിച്ചത്​.

sk-pottakkad2.jpg

നിലയ്ക്കാത്ത യാത്രകൾ കൊണ്ട് സാഹിത്യലോകത്തിന് ഏറെ സംഭാവനകൾ നൽകിയ എസ്.കെ പൊറ്റക്കാട് കോഴി​ക്കോട്ട​ുകാരുടെ സ്വകാര്യ അഹങ്കാരം കൂടിയാണ്​. സഞ്ചാരസാഹിത്യത്തെ മലയാളത്തിൽ വളർത്തിയെടുത്തതു തന്നെ എസ്.കെ പൊറ്റക്കാട് ആണെന്ന് പറയാം. ലോകം വിരൽത്തുമ്പിലെത്തുകയും യാത്രാ മാർഗങ്ങളും അവസരങ്ങളും ധാരാളം ലഭിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്​. അതുകൊണ്ടു തന്നെ ഈ സൗകര്യങ്ങൾ വളരെ കുറഞ്ഞ കാലത്ത്​ ദിവസങ്ങളും മാസങ്ങളുമെടുത്ത്​ നാടായ നാടുകളെല്ലാം കറങ്ങി, അറിവുകളും അനുഭവവുമാർജ്ജിച്ച്​ സഞ്ചാര സാഹിത്യത്തിൽ എസ്.കെ തീർത്ത ലോകമാണ്​ അദ്ദേഹത്തെ ആരാധ്യനാക്കുന്നത്​.

മലയാളത്തിലെ 'ജോൺഗന്തർ' എന്നും 'എംപയർ സ്റ്റേറ്റ് ബിൽഡിങ്​ 'എന്നൊക്കെയാണ് സാഹിത്യലോകം അദ്ദേഹത്തിന് നൽകിയ വിശേഷണങ്ങൾ.' നിത്യസഞ്ചാരി എന്ന വിശേഷണത്തിന് അർഹനായിരുന്നു എസ്.കെ. ഓരോ യാത്രയും ഓരോ അനുഭവങ്ങളാണ്. പുതിയ പുതിയ അറിവുകളിലേക്കുള്ള പ്രയാണം കൂടിയാണത്​.

SK-POTTAKKAD-STATUE.jpg

1913 മാർച്ച് 14നാണ് ശങ്കരൻ കുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാട് എന്ന​ എസ്​.കെ പൊറ്റക്കാട്​ കോഴിക്കോടി​​​​െൻറ മണ്ണിലേക്ക് പിറന്നു വീണത്​. നോവലിസ്റ്റും സഞ്ചാരസാഹിത്യകാരനുമായിരുന്ന അദ്ദേഹം ജ്ഞാനപീഠ പുരസ്കാര ജേതാവുമാണ്. അച്ഛൻ കുഞ്ഞിരാമൻ പൊറ്റെക്കാട് ഇംഗ്ലീഷ് സ്കൂൾ അധ്യാപകനായിരുന്നു. കോഴിക്കോട് ചാലപ്പുറം ഗണപത് ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് സാമൂതിരി കോളജിൽ നിന്ന്​ ഇൻറർമീഡിയറ്റ് നേടി അദ്ധ്യാപകനായി പ്രവർത്തിച്ചുകൊണ്ടിരിക്കെയാണ് അദ്ദേഹത്തിന് യാത്രകളിൽ താൽപര്യം ജനിച്ചത്.

1941ൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത അദ്ദേഹം 1942ലെ ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ട ചില രഹസ്യ പ്രവർത്തനങ്ങളെ തുടർന്ന് പൊലിസിനെ ഒളിച്ച് ബോംബെയിലേക്ക്​ യാത്ര തിരിച്ചു.1944ൽ കാശ്മീർ, ഹിമാലയ പ്രദേശങ്ങളെല്ലാം സന്ദർശിച്ച്​ 1945ലാണ് അദ്ദേഹം തിരികെ കോഴിക്കോട് എത്തിയത്. പിന്നീട് കോഴിക്കോട് പുതിയ റയിൽ 'ചന്ദ്രകാന്തം' എന്ന വീട് പണിത്​ അവിടെ താമസമാക്കി.1949ൽ 18 മാസം നീണ്ട യൂറോപ്പ് - ആഫ്രിക്കൻ പര്യടനം തുടങ്ങി.1980ൽ മധ്യപൂർവേഷ്യയിലും യാത്ര ചെയ്​തു. ഓരോ പ്രദേ​ശങ്ങളിലെയും ജീവിതത്തി​​​​െൻറ തുടിപ്പുകളായിരുന്നു അദ്ദേഹത്തി​​​​െൻറ യാത്ര വിവരണങ്ങളിൽ പ്രതിഫലിച്ചിരുന്നത്. കേവലമായ കാഴ്​ചക്കപ്പുറമുള്ള അനുഭവങ്ങളിലേക്ക്​ എസ്​.കെയുടെ അക്ഷരങ്ങൾ വായനക്കാരെ കൂട്ടിക്കൊണ്ടുപോയി.

1947ൽ പുറത്തിറങ്ങിയ കാശ്മീർ ആയിരുന്നു എസ്​.കെയുടെ ആദ്യ യാത്രവിവരണം. പാതിരാ സൂര്യ​​​​െൻറ നാട്ടിൽ, യൂറോപ്പിലൂടെ, ലണ്ടൻ നോട്ട് ബുക്ക്, സിംഹ ഭൂമി, ബാലിദ്വീപ്, നൈൽ ഡയറി തുടങ്ങി ഒരുപാട് സഞ്ചാരസാഹിത്യങ്ങൾ അദ്ദേഹത്തി​​​​െൻറ തൂലികയിൽ നിന്ന്​ പിറന്നു. 1937ൽ പുറത്തിറങ്ങിയ 'വല്ലികാദേവി'യാണ് പൊറ്റക്കാടി​​​​െൻറ ആദ്യ നോവൽ. 1942 ലെ 'നാടൻ പ്രേമം' എന്ന നോവലും അദ്ദേഹത്തി​േൻറതായി പുറത്ത് വന്നു. 1948ൽ പുറത്തു വന്ന 'വിഷകന്യകയും' 1960ൽ പുറത്തിറങ്ങിയ 'ഒരു തെരുവി​​​​െൻറ കഥ'യും പിന്നീട് പുറത്തു വന്ന നോവലുകളാണ്. 1962ലെ കേരള സാഹിത്യ അക്കാദമി പുരസ്​കാരം 'ഒരു തെരുവി​​​​െൻറ കഥ' സ്വന്തമാക്കി. 1971ൽ പുറത്തുവന്ന 'ഒരു ദേശത്തി​​​​െൻറ കഥ'യാണ് എസ്​.കെ പൊറ്റെക്കാടി​​​​െൻറ ഏറെ പ്രസിദ്ധമായ നോവൽ. 1973ലെ കേ​ന്ദ്ര സാഹിത്യ അക്കാദമി പുരസ്​കാരം 'ഒരു ദേശത്തി​​​​െൻറ കഥ'യെ തേടിയെത്തിയിരുന്നു. 1980ൽ സാഹിത്യലോകം അദ്ദേഹത്തെ ജ്ഞാനപീഠ പുരസ്കാരം നൽകി ആദരിച്ചു.

sk-pottakkad-3.jpg

വായനക്കാരനെ ഭാവനയുടെ പുതിയ മേച്ചിൽപുറങ്ങളി​േലക്ക് നയിച്ച എഴുത്തുകാരനാണ്​ എസ്​.കെ പൊറ്റക്കാട്​​. യാത്രകളെ ഏറെ ഇഷ്​ടപ്പെട്ട, ഒട്ടനവധി പേരെ യാത്ര ചെയ്യാൻ​ ​േപ്രരിപ്പിച്ച എസ്​.കെ ഒടുവിൽ ഭൂമിയിലെ എല്ലാ യാത്രകളും അവസാനിപ്പിച്ച് 1982 ആഗസ്റ്റ് ആറിന് ഇനിയൊരു തിരിച്ചുവരവില്ലാത്തവിധം യാത്ര തിരിച്ചു...

Show Full Article
TAGS:sk pottakkad traveloguer literature news Literature Article malayalam news 
Next Story