Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightസ്വപ്നം പോലെ കടന്നുപോയ...

സ്വപ്നം പോലെ കടന്നുപോയ ഒരാൾ

text_fields
bookmark_border
punathil-and-sudheesh
cancel

സ്​​മാ​ര​ക ശി​ല​ക​ൾ എ​ന്ന നോ​വ​ൽ മാ​തൃ​ഭൂ​മി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് തു​ട​ങ്ങു​മ്പോ​ൾ പ​ത്താം ക്ലാ​സ്​ ജ​യി​ച്ച് ഫ​സ്​​റ്റ്​ പ്രീ​ഡി​ഗ്രി​യി​ലേ​ക്ക് ക​യ​റു​ക​യാ​ണ് ഞാ​ൻ. കി​ട്ടു​ന്ന​തെ​ന്തും ആ​ർ​ത്തി​യോ​ടെ വാ​യി​ക്കു​ന്ന കാ​ലം. അ​ന്ന് വ​ട​ക​ര മെ​യി​ൻ റോ​ഡി​ൽ ഭ​ഗ​വ​തി കോ​ട്ട​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് അ​ഭി​മു​ഖ​മാ​യു​ള്ള ഒ​റ്റ മു​റി​യു​ടെ പു​റ​ത്ത് ഞാ​നൊരു ​ബോ​ർ​ഡ് കാ​ണു​ക​യാ​ണ്– ഡോ. ​പു​ന​ത്തി​ൽ കു​ഞ്ഞ​ബ്​​ദു​ള്ള എം.​ബി.​ബി.​എ​സ്. ബോ​ർ​ഡ് ക​ണ്ട​പ്പോ​ൾ എ​നി​ക്ക് ശ​ങ്ക​യാ​യി. ഈ ​പേ​ര് ഞാ​ൻ എ​വി​ടെ​യൊ​ക്കെ​യോ ക​ണ്ടി​ട്ടു​ണ്ട​ല്ലോ... കേ​ട്ടി​ട്ടു​ണ്ട​ല്ലോ... പി​ന്നെ​യാ​ണ് ഞാ​നാ​ലോ​ചി​ച്ച​ത്. ഇ​ദ്ദേ​ഹ​ത്തി​െ​ൻ​റ കു​റെ ക​ഥ​ക​ൾ വാ​യി​ച്ചി​ട്ടു​ണ്ട​ല്ലോ എ​ന്ന്. പ​ക്ഷേ, ക​ഥ​യി​ൽ ഡോ​ക്ട​ർ എ​ന്ന് ഉ​ണ്ടാ​കി​ല്ല​ല്ലോ. ഞാ​നാ​കെ അ​ങ്ക​ലാ​പ്പി​ലാ​യി. ഒ​രാ​ളോ​ട് അ​ന്വേ​ഷി​ച്ചു. അ​യാ​ൾ പ​റ​ഞ്ഞു: അ​തെ, ക​ഥ​യെ​ഴു​തു​ന്ന ആ​ള് ത​ന്നെ​യാ​ണ്. പ​ക്ഷേ, എ​നി​ക്ക് ആ ​വ​ലി​യ ക​ഥാ​കൃ​ത്ത് അ​പ്രാ​പ്യ​നാ​യി​രു​ന്നു അ​ന്ന്. ഞാ​ന​ന്ന് ചെ​റി​യ പ​യ്യ​ൻ. പി​ന്നീ​ട് വ​ട​ക​ര മെ​യി​ൻ റോ​ഡു വ​ഴി പോ​കു​മ്പോ​ഴൊ​ക്കെ ഞാ​ൻ ആ ​ബോ​ർ​ഡ് വാ​യി​ക്കും. ആ ​ക്ലി​നി​ക്കി​ന​ക​ത്ത് എ​വി​ടെ​യോ പു​ന​ത്തി​ൽ കു​ഞ്ഞ​ബ്​​ദു​ള്ള​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും സ​ങ്ക​ൽ​പി​ച്ചു നോ​ക്കും. 
സ്​​മാ​ര​ക ശി​ല​ക​ൾ​ക്ക് കേ​ന്ദ്ര സാ​ഹി​ത്യ അ​വാ​ർ​ഡും കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡും കി​ട്ടി​യ​പ്പോ​ൾ വ​ട​ക​ര പൗ​ര​സ​മി​തി കു​ഞ്ഞി​ക്കാക്കൊ​രു സ്വീ​ക​ര​ണം ന​ൽ​കി. ബി.​എം സ്​​കൂ​ളി​ൽ വെ​ച്ചാ​യി​രു​ന്നു സ്വീ​ക​ര​ണം. ഞാ​ന​ന്ന് പ​യ്യ​ൻ. ക​ഥ​ക​ളൊ​ക്കെ എ​ഴു​തും എ​ന്ന് നാ​ട്ടി​ൽ ചി​ല​ർ​ക്കൊ​ക്കെ അ​റി​യാം. ആ ​സ​മ​യ​ത്തും ഞാ​ന​ദ്ദേ​ഹ​ത്തെ അ​ക​ലെ നി​ന്ന് ആ​രാ​ധ​ന​യോ​ടെ നോ​ക്കി.
ഞാ​ൻ ഫ​സ്​​റ്റ്​ പ്രീ​ഡി​ഗ്രി ആ​യി​രി​ക്കു​മ്പോ​ൾ മ​ല​യാ​ള മ​നോ​ര​മ കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ട്കു​ന്നി​ൽ ഒ​രു സാ​ഹി​ത്യ ശി​ൽ​പ​ശാ​ല ന​ട​ത്തി. ആ ​ക്യാ​മ്പി​ൽ വെ​ച്ചാ​ണ് മ​ല​യാ​ള​ത്തി​ലെ എ​ണ്ണം പ​റ​ഞ്ഞ എ​ഴു​ത്തു​കാ​രെ​യൊ​ക്കെ ആ​ദ്യ​മാ​യി നേ​രി​ൽ കാ​ണു​ന്ന​ത്. വൈ​ലോ​പ്പി​ള്ളി, എ​സ്.​​കെ. പൊ​റ്റെ​ക്കാ​ട്ട്, ഉ​റൂ​ബ്, കെ.ടി. മു​ഹ​മ്മ​ദ് എ​ല്ലാ​വ​രും വ​രുക​യാ​ണ്. മൂ​ന്ന് ദി​വ​സ​ത്തെ ക്യാ​മ്പാ​യി​രു​ന്നു. വൈ​ലോ​പ്പി​ള്ളി​യെ ആ​ദ്യ​മാ​യി​ട്ടും അ​വ​സാ​ന​മാ​യി​ട്ടും ഞാ​ൻ ക​ണ്ട​ത് ആ ​ക്യാ​മ്പി​ൽ വെ​ച്ചാ​ണ്. മൂ​ന്നാ​മ​ത്തെ ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് പു​ന​ത്തി​ൽ കു​ഞ്ഞ​ബ്​​ദു​ള്ള​യു​ടെ അ​ര​ങ്ങേ​റ്റം. അ​ദ്ദേ​ഹം വ​ന്ന് ഒ​രു​ഗ്ര​ൻ പ്ര​സം​ഗ​മാ​ണ്. പ്ര​സം​ഗ​ത്തി​ന് ശേ​ഷം ക്യാ​മ്പ്​ അം​ഗ​ങ്ങ​ൾ​ക്ക് ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ്. ഓ​രോ​രു​ത്ത​രും ചോ​ദി​ക്കു​ന്നു. ഞാ​നും വി​ചാ​രി​ച്ചു, എ​നി​ക്കും ഒ​ന്ന് ചോ​ദി​േ​ക്ക​ണ്ടേ... ഇ​യാ​ളെ ഒ​ന്ന് തൊ​േ​ട​ണ്ടേ... ആ​യി​ട​ക്ക് കു​ഞ്ഞി​ക്ക എ​ഴു​തി​യ ഒ​രു ലേ​ഖ​നം വാ​യി​ച്ചി​രു​ന്നു. അ​തി​ലൊ​രു വാ​ച​ക​മു​ണ്ട്– ‘കാ​ലി​ൽ പൊ​ടി​ത​ട്ടി ഒ​രു പ്ര​വാ​ച​ക​നെ​പ്പോ​ലെ സ​ഞ്ച​രി​ക്കു​ക’. ഞാ​ൻ ചോ​ദി​ക്കാ​നെ​ണീ​റ്റു. എെ​ൻ​റ കൈ​യും കാ​ലും വി​റ​ക്കു​ന്നു. ഞാ​ൻ ചോ​ദി​ച്ചു: കാ​ലി​ലെ പൊ​ടി ത​ട്ടി പ്ര​വാ​ച​ക​നെ​പ്പോ​ലെ സ​ഞ്ച​രി​ക്കു​ക എ​ന്നു പ​റ​ഞ്ഞാ​ൽ അ​തി​െ​ൻ​റ അ​ർ​ഥ​മെ​ന്താ​ണ്? 
കു​ഞ്ഞി​ക്ക​യു​ടെ മ​റു​ചോ​ദ്യം ഉ​ട​നെ വ​ന്നു: ‘‘എ​ന്താ പേ​ര്?’’
‘‘സു​ധീ​ഷ്.’’
‘‘എ​വി​ടെ​യാ വീ​ട്?’’
‘‘വ​ട​ക​ര​യാ...’’
‘‘വ​ട​ക​ര എ​വി​ടാ?’’
‘‘സാ​റി​െ​ൻ​റ വീ​ടിെ​ൻ​റ അ​ടു​ത്താ​ണ്.’’
‘‘നി​ന​ക്ക് സൂ​ക്കേ​ടൊ​ന്നും വ​രാ​റി​ല്ലേ?’’
സ​ത്യ​ത്തി​ൽ എ​നി​ക്കാ ചോ​ദ്യ​ത്തി​ന് മ​റു​പ​ടി പ​റ​യാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു.
ആ ​സം​ഭ​വം ക​ഴി​ഞ്ഞ് ഒ​രു​വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് കു​ഞ്ഞി​ക്കാ​ക്ക് സ്വീ​ക​ര​ണം കൊ​ടു​ക്കു​ന്ന​ത്. സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ വൈ​സ്​ ചെ​യ​ർ​മാ​നാ​യി​രു​ന്ന എം.സി. അ​പ്പു​ണ്ണി​യു​ണ്ട്. അ​ദ്ദേ​ഹം വ​ട​ക​ര​യി​ലെ ഒ​രു പൗ​ര​പ്ര​മാ​ണി​യാ​ണ്. ഫോ​ക്​​ലോ​റി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന ആ​ളാ​ണ്, ക​വി​യാ​ണ്, നാ​ട​ക​കൃ​ത്താ​ണ്. അ​ദ്ദേ​ഹ​മൊ​ക്കെ ചേ​ർ​ന്നാ​ണ് സ്വീ​ക​ര​ണം ഏ​ർ​പ്പാ​ടാ​ക്കി​യ​ത്. എം.​സിയു​ടെ മ​ക​ൻ ഹ​രീ​ന്ദ്ര​നാ​ഥ് എെ​ൻ​റ കൂ​ട്ടു​കാ​ര​നാ​ണ്. എം.സി എ​ന്നോ​ട് പ​റ​ഞ്ഞു: സു​ധീ​ഷും പ്ര​സം​ഗി​ക്ക​ണം, ഡോ​ക്ട​റെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട്. എ​നി​ക്ക് പ്ര​സം​ഗി​ക്കാ​ൻ ആ​ഗ്ര​ഹ​മു​ണ്ട്. പ​ക്ഷേ, പേ​ടി​യു​ണ്ട്. ഏ​താ​യാ​ലും സ​മ്മ​തി​ച്ചു. പ്ര​സം​ഗി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ മ​ന​സ്സി​ൽ സ്വ​രു​ക്കൂ​ട്ടി. പ​ത്തു മു​പ്പ​ത് പേ​ർ പ്ര​സം​ഗി​ക്കാ​നു​ണ്ട്. അ​വ​സാ​നം എെ​ൻ​റ​ പേ​രു വി​ളി​ച്ചു. എെ​ൻ​റ കൈ​യും കാ​ലും വി​റ​ക്കു​ന്നു. എ​ന്താ​ണ് പ​റ​യേ​ണ്ട​തെ​ന്ന് അ​റി​ഞ്ഞുകൂ​ടാ. അ​വ​സാ​നം പ​റ​ഞ്ഞ​തൊ​ക്കെ വി​പ​രീ​ത​മാ​യി​പ്പോ​യി. പ്ര​സം​ഗം കേ​ട്ട് സ​ദ​സ്സാ​കെ ചി​രി​ക്കു​ക​യാ​ണ്. ഞാ​ൻ ക്യാ​മ്പി​ൽ വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട ക​ഥ​യും പ​റ​ഞ്ഞു. കു​റ​ച്ചു ക​ഴി​ഞ്ഞ​പ്പോൾ ​എെ​ൻ​റ വി​റ​യ​ൽ നി​ന്നു. അ​വ​സാ​നം പ്ര​സം​ഗം ക​ഴി​ഞ്ഞു. മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ കു​ഞ്ഞി​ക്ക എ​ന്നെ പ​റ​യാ​ത്ത പു​ല​ഭ്യ​മി​ല്ല. എ​നി​ക്ക് വി​ഷ​മ​മാ​യി. എ​നി​ക്ക് ആ​രാ​ധ​ന​യു​ള്ള ആ​ളാ​ണ്. പ​ക്ഷേ, പ​റ​ഞ്ഞ​തൊ​ക്കെ വി​പ​രീ​ത​മാ​യി​പ്പോ​യി. അ​തും​ക​ഴി​ഞ്ഞ് പ്രീ​ഡി​ഗ്രി​യു​ടെ അ​വ​സാ​ന​ത്തി​ൽ മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി​ൽ എെ​ൻ​റ ക​ഥ വ​ന്നു. ഒ​രു ദി​വ​സം ഞാ​ൻ ന​ട​ന്നു പോ​വുകയാണ്. അപ്പോഴുണ്ട് കു​ഞ്ഞി​ക്ക എെ​ൻ​റ നേ​രെ വ​രു​ന്നു. കൈ​യി​ൽ പെ​ട്ടി​യൊ​ക്കെ​യു​ണ്ട്. ഞാ​ൻ ബേ​ജാ​റാ​യി. ‘‘സു​ധീ​ഷേ... നീ​യെ​ന്താ മി​ണ്ടാ​െ​ത പോ​കു​ന്നേ...? ന​മ്മ​ൾ അ​യ​ൽ​പ​ക്ക​ക്കാ​രൊ​ക്കെ അ​ല്ലേ?’’ എന്നും പ​റ​ഞ്ഞ് എന്നെ ഒരു പി​ടിത്ത​മാ... അ​ങ്ങ​നെയൊരു ക​ഴി​വു​ണ്ട് കു​ഞ്ഞി​ക്കാ​ക്ക്. മ​നു​ഷ്യ​നെ വ​ശീ​ക​രി​ക്കാ​നു​ള്ള ക​ഴി​വ്. കു​ഞ്ഞി​ക്ക അ​ന്നേ എെ​ൻ​റ ക​ഥ വാ​യി​ക്കു​ന്നു​ണ്ടായിരുന്നു. എെ​ൻ​റ ഓ​രോ ച​ല​ന​വും ശ്ര​ദ്ധി​ക്കു​ന്നു​ണ്ടായിരുന്നു. ആ ​പി​ടു​ത്ത​ത്തി​ൽ നി​ന്ന് പി​ന്നീ​ടൊ​രി​ക്ക​ലും ഞാ​ൻ മോ​ചി​ത​നാ​യി​ട്ടി​ല്ല.
ഞാ​ൻ എ​ഴു​തി​ത്തു​ട​ങ്ങു​ന്ന കാ​ലം. സെ​ക്ക​ൻ​റ്​ പ്രീ​ഡി​ഗ്രി​യി​ലേ​ക്ക് വ​രു​ന്നു. സ്​​മാ​ര​ക ശി​ല​ക​ൾ വാ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. കു​ഞ്ഞി​ക്കാ​െ​ൻ​റ വീ​ട​റി​യാം. എെ​ൻ​റ വീ​ടി
െ​ൻ​റ മൂ​ന്നു​നാ​ല് വീ​ടു​ക​ൾ​ക്ക​പ്പു​റ​ത്താ​ണ​ത്. സ​ന്ധ്യാ​നേ​ര​ത്ത് ആ ​വ​ഴി പോകു​മ്പോ​ൾ വീ​ട്ടി​ലേ​ക്ക് നോ​ക്കും. വീ​ടി​ന് മു​ക​ളി​ൽ വി​ള​ക്ക് ക​ത്തു​ന്ന​ത് കാ​ണാം. ഞാ​നി​ങ്ങ​നെ ആ​ലോ​ചി​ക്കും. അ​വി​ടെ ഇ​രു​ന്ന് പു​ന​ത്തി​ൽ കു​ഞ്ഞ​ബ്​​ദു​ള്ള സ്​​മാ​ര​ക ശി​ല​ക​ൾ എ​ഴു​തു​ന്നു​ണ്ടാ​കും. എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ഥാ​കാ​ര​നെ കാ​ണാ​ൻ ഈ ​വീ​ടി​നു മു​മ്പി​ലൂ​ടെ ഞാ​ൻ പ​ല ത​വ​ണ ന​ട​ന്നി​ട്ടു​ണ്ട്. ആ​യി​ട​ക്ക്​ ‘ആ​ദ്യ​ക​ഥ’ എ​ന്ന പേ​രി​ൽ എം.ടി മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി​ൽ ഒ​രു പ​ര​മ്പ​ര തു​ട​ങ്ങി​യി​രു​ന്നു. ഓ​രോ എ​ഴു​ത്തു​കാ​ര​നും ആ​ദ്യ ക​ഥ​യെ​ക്കു​റി​ച്ച് ഒ​ര​നു​ഭ​വം എ​ഴു​തു​ന്നു. കു​ഞ്ഞ​ബ്​​ദു​ള്ള ‘ത​ക​ർ​ന്ന മു​ര​ളി’ എ​ന്നു പ​റ​ഞ്ഞ് ഒ​രു സാ​ധ​ന​മെ​ഴു​തി. സ്വാ​മി​നാ​ഥ​ൻ എ​ന്ന ഈ ​പ്ര​ദേ​ശ​ത്തു​ള്ള ഒ​രു ക​ഥാ​പാ​ത്ര​ത്തെ കു​റി​ച്ച്. ആ​ദ്യ ക​ഥ​യു​ടെ വി​ത്ത്. ഇ​ങ്ങ​നെ ത​ക​ർ​ന്ന മു​ര​ളി​യൊക്കെ ​വാ​യി​ച്ച് എെ​ൻ​റ മ​ന​സ്സി​ലെ ഹീ​റോ ആ​യി കു​ഞ്ഞ​ബ്​​ദു​ള്ള. അ​ന്ന് വീ​ട്ടി​ലൊ​ന്നും ആ​ഴ്ച​പ്പ​തി​പ്പ് വ​രുക​യേ ഇ​ല്ല. കു​ടും​ബ​ത്തി​ലാ​ർ​ക്കും സാ​ഹി​ത്യ​വു​മി​ല്ല. വാ​യി​ക്ക​ണ​മെ​ങ്കി​ൽ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ൽ പോ​ക​ണം. അ​പ്പോ​ൾ ത​ന്നെ​യാ​ണ് ചെ​റു​പ്രാ​യ​ത്തി​ൽ കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡും തൊ​ട്ട​ടു​ത്ത വ​ർ​ഷം കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർ​ഡും കി​ട്ടു​ന്ന​ത്. അ​ന്ന് ഒ​റ്റ നോ​വ​ലേ അ​പ്പു​റ​ത്തു​ള്ളൂ. ല​ളി​താം​ബി​ക അ​ന്ത​ർ​ജ​ന​ത്തിെ​ൻ​റ ‘അ​ഗ്നി​സാ​ക്ഷി’.​ അ​ഗ്നി​സാ​ക്ഷി​ക്ക് കി​ട്ടി​യ​തിെ​ൻ​റ അ​ടു​ത്ത​വ​ർ​ഷം സ്​​മാ​ര​ക​ശി​ല​ക​ൾ​ക്ക് അ​വാ​ർ​ഡ് കി​ട്ടി. 
കു​ഞ്ഞി​ക്കാെ​ൻ​റ വീ​ടി​ന് മു​മ്പി​ലാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ ക​ളി​മൈ​താ​നം. വോ​ളിബാ​ളാ​ണ് പ്ര​ധാ​ന​മാ​യും ക​ളി​ക്കു​ക. ക​ളി​ക്കി​ടെ ഞാ​ൻ ആ ​വീ​ട്ടി​ലേ​ക്ക് നോ​ക്കും. അ​വി​ടെ ആ​രെ​ങ്കി​ലും വ​രു​ന്നു​ണ്ടോ. പ​റ​യു​ന്ന​ത് കേ​ൾ​ക്കാം, എ​സ്.​കെ. ​പൊ​റ്റെ​ക്കാ​ട്ട്​ വ​രും കോ​ട്ട​യം പു​ഷ്പ​നാ​ഥ് വ​രും എ​ന്നൊ​ക്കെ. ഞാ​ന​ന്ന് കോ​ട്ട​യം പു​ഷ്പ​നാ​ഥിെ​ൻ​റ ഒ​രു ആ​രാ​ധ​ക​നാ​യി​രു​ന്നു. ജ​ന​യു​ഗ​ത്തി​ൽ പു​ഷ്പ​നാ​ഥിെ​ൻ​റ നോ​വ​ൽ വ​രു​ന്നു​ണ്ട്. 
ആ​യി​ട​ക്ക് കു​ഞ്ഞി​ക്ക​യു​ടെ ഇ​ള​യ സ​ഹോ​ദ​ര​ൻ ഹു​സൈ​നും ഞാ​നും ച​ങ്ങാ​ത്ത​ത്തി​ലാ​യി. ഹു​സൈ​ൻ അ​ത്യാ​വ​ശ്യം ക​ഥ​യൊ​ക്കെ എ​ഴു​തു​മാ​യി​രു​ന്നു. ഏ​റെ​ക്ക​ഴി​യാ​തെ എെ​ൻ​റ​യൊ​രു മാ​സ്​​റ്റ​റാ​യി ഹു​സൈ​ൻ. ന​വ​യു​ഗ​ത്തി​ൽ ഹു​സൈ​ൻ അ​തി​മ​നോ​ഹ​ര​മാ​യൊ​രു ക​ഥ​യെ​ഴു​തി. കു​ഞ്ഞി​ക്ക​യും തു​രു​തു​രാ ക​ഥ​ക​ളെ​ഴു​തു​ന്നു. മൂ​ന്ന് പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ളു​ണ്ട് പ്ര​ധാ​ന​മാ​യി– മ​ല​യാ​ള​നാ​ട്, ക​ലാ​കൗ​മു​ദി, മാ​തൃ​ഭൂ​മി. മൂ​ന്നി​ലും കു​ഞ്ഞി​ക്ക​യു​ടെ ക​ഥ​ക​ളാ​ണ്. ഒ​രു​ദി​വ​സം ഞാ​നെ​ഴു​തി​യ ക​ഥ​ക​ളൊ​ക്കെ ക​വ​റി​ലാ​ക്കി പോ​സ്​​റ്റ്​ ഓ​ഫി​സി​ലേ​ക്ക് ഇ​റ​ങ്ങി. സ്​​റ്റാ​മ്പി​നു​ള്ള പൈ​സ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ്. അ​മ്മ​യു​ടെ അ​ടു​ത്തു​നി​ന്നും ക​ട്ടി​ട്ടാ​ണ് പ​ണ​മു​ണ്ടാ​ക്കു​ക. വ​ട​ക​ര പോ​സ്​​റ്റ്​ ഓ​ഫി​സി​ലേ​ക്ക് ക​ഥ​ക്കെ​ട്ടു​ക​ളു​മാ​യി പോ​കു​മ്പോ​ൾ എെ​ൻ​റ മു​മ്പി​ൽ ഒ​രാ​ൾ ര​ജി​സ്​​​ട്രേ​ഡ്​ അ​യ​ക്കാ​ൻ നി​ൽ​ക്കു​ന്നു. അ​യാ​ളു​ടെ കൈ​യി​ൽ വ​ലി​യൊ​രു കെ​ട്ടു​ണ്ട്. ഞാ​ൻ നോ​ക്കു​മ്പോ​ൾ അ​തിെ​ൻ​റ​ മേ​ൽ​വി​ലാ​സം– ഡോ​ക്ട​ർ പു​ന​ത്തി​ൽ കു​ഞ്ഞ​ബ്​​ദു​ള്ള. ക​ഥ​ക്കെ​ട്ടു​മാ​യി നി​ൽ​ക്കു​ന്ന ആ​ളു പ​ക്ഷേ, കു​ഞ്ഞി​ക്ക​യ​ല്ല. സ​ഹോ​ദ​ര​ൻ സ​ത്താ​റാ​ണ്. അ​തെ​ല്ലാം ക​ലാ​കൗ​മു​ദി​യി​ലേ​ക്ക് അ​യ​ക്കു​ക​യാ​ണ്. എ​നി​ക്ക് അ​ഭി​മാ​ന​മാ​യി. ഞാ​നാ​രോ​ടോ പ​റ​ഞ്ഞു– പു​ന​ത്തി​ൽ കു​ഞ്ഞ​ബ്​​ദു​ള്ള​യു​ടെ നോ​വ​ൽ ക​ലാ​കൗ​മു​ദി​യി​ൽ ഉ​ട​നെ വ​രും എ​ന്ന്. മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞ​പ്പോ​ൾ അ​താ വ​രു​ന്നു ‘കാ​ട്ടു​തീ!’ ക​ലാ​കൗ​മു​ദി മാ​തൃ​ഭൂ​മി​യെ ക​ട​ത്തി​വെ​ട്ടി​ക്ക​ള​ഞ്ഞു. 
കു​ഞ്ഞി​ക്ക വ​ഴി​യാ​ണ്​ പ​ല എ​ഴു​ത്തു​കാ​രെ​യും പ​രി​ച​യ​പ്പെ​ട്ട​ത്. മി​ക്ക​വാ​റും വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ആ​രെ​ങ്കി​ലും ഉ​ണ്ടാ​കും. കോ​വി​ല​ൻ, എം.ടി, ടി. ​പ​ത്മ​നാ​ഭ​ൻ, ഒ.​എ​ൻ.​വി, എം.​വി. ദേ​വ​ൻ, ചെ​റി​യാ​ൻ കെ. ​ചെ​റി​യാ​ൻ തു​ട​ങ്ങി എ​ത്ര​യോ പേ​ർ. ഔ​ട്ട്ഹൗ​സ്​ പോ​ലെ സ​ജ്ജീ​ക​രി​ച്ച ഒ​രു മു​റി​യു​ണ്ട് വീ​ടി​ന്. ദേ​വ​നെ​ക്കൊ​ണ്ട് പ്ര​ത്യേ​കം ഡി​സൈ​ൻ ചെ​യ്യി​ച്ച​ത്. അ​വി​ട​മാ​യി​രു​ന്നു എ​ഴു​ത്തു​കാ​രു​ടെ താ​വ​ളം. 
ഒ​രു പെ​രു​ന്നാ​ൾ ദി​വ​സം അ​നു​ജ​ൻ സ​ത്താ​റിെ​ൻ​റ പ​ക്ക​ൽ കു​ഞ്ഞി​ക്ക ഒ​രു കു​റി​പ്പ് കൊ​ടു​ത്ത​യ​ക്കു​ന്നു. ഞാ​ന​ത് വാ​യി​ച്ചു– ഇ​ന്ന് പെ​രു​ന്നാ​ളാ​ണ്. ഉ​ച്ച​ക്ക് വീ​ട്ടി​ൽ വ​ര​ണം. ഭ​ക്ഷ​ണം ക​ഴി​ക്ക​ണം. എം.ടി വ​രു​ന്നു​ണ്ട്. ആ ​പെ​രു​ന്നാ​ൾ ദി​വ​സ​മാ​ണ് എം.​ടി​യെ ഞാ​ൻ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. 
രണ്ടു മാസം മുമ്പാണ് കുഞ്ഞിക്കയെ ഒടുവിൽ കണ്ടത്. രണ്ടു മൂന്ന് പേർ കാണാനെത്തിയാൽ മുന്നിലുള്ള ആളെ മാത്രമേ അദ്ദേഹത്തിന് ആ സമയം കാണാനാവുമായിരുന്നുള്ളൂ. ഞാൻ സൈഡിലായിരുന്നു. കുഞ്ഞിക്കാക്ക് എന്നെ നോക്കാൻ പറ്റുമായിരുന്നില്ല. മാതൃഭൂമി ബുക്സ് ഇറക്കിയ പുനത്തിലിൻെറ സമ്പൂർണ കൃതികൾ കുഞ്ഞിക്കാക്ക് തന്നെ കൊടുത്താണ് അനൗപചാരിക പ്രകാശനം നടത്തിയത്. ഞാനാണത് കൊടുത്തത്. ആ സമയം കുഞ്ഞിക്ക എന്നെ നോക്കി. ആ കണ്ണുകൾ എന്നെ തിരിച്ചറിഞ്ഞു. വല്ലാത്തൊരു ആവേശവും കുസൃതിയും അദ്ദേഹത്തിൽ കണ്ടു. പിന്നീട് ആശുപത്രിയിൽ വെച്ചാണ് കാണുന്നത്. അപ്പോൾ ആ കണ്ണുകൾ എന്നന്നേക്കുമായി അടഞ്ഞിരുന്നു. 
ശ്മശാനവും ഉദ്യാനവും ഭക്ഷണശാലയുമാണ് കുഞ്ഞബ്​ദുള്ളയുടെ സ്ഥലകാല കേന്ദ്രങ്ങൾ. ശ്​മശാനത്തെ മരണവുമായിട്ടും ഉദ്യാനത്തെ ജീവിതവുമായിട്ടും ഭക്ഷണശാലയെ നമ്മുടെ ജീവിതകേന്ദ്രമായിട്ടുമായാണ് അദ്ദേഹം സങ്കൽപിച്ചിട്ടുള്ളത്. ഭക്ഷണമില്ലാതെ പുനത്തിലിന് ഒരു രചനയില്ല. വി.കെ.എന്നിന് ശേഷം തീൻമേശയെ ഇത്രമേൽ മലയാളത്തിലേക്ക് കൊണ്ടുവന്ന മറ്റൊരു എഴുത്തുകാരൻ വേറെയില്ല. നല്ല പാചകക്കാരൻ കൂടിയായിരുന്നു അദ്ദേഹം. കൈപുണ്യം എന്ന പേരിൽ ഒരു പുസ്തകവുമുണ്ട്. എം.എൻ. വിജയൻ പറഞ്ഞതുപോലെ ഗന്ധബിംബങ്ങൾ സാഹിത്യത്തിൽ ഉപയോഗിച്ചത് പുനത്തിലാണ്. 
പുനത്തിലിൻെറ മൂന്ന് പുസ്തകങ്ങൾക്ക് ഞാൻ അവതാരിക എഴുതിയിട്ടുണ്ട്. മരിച്ചുപോയ എൻെറ അപ്പനമ്മമാർക്ക്, മലയാളത്തിൻെറ സുവർണകഥകൾ, കഥ പുനത്തിൽ എന്നിവക്ക്. ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് മരിച്ചുപോയ എൻെറ
അപ്പനമ്മമാർക്ക് എന്ന പുസ്തകത്തിന് ഞാൻ അവതാരിക എഴുതുന്നത്. ആ അവതാരിക അദ്ദേഹത്തിന് വളരെ ഇഷ്​ടമായി. പല കഥകൾക്കും പേരിട്ടത്​ ഞാനാണ്. ജൂതന്മാരുടെ ശ്മശാനം, പെൻഷൻ പറ്റിയ ഒരു ഉദ്യോഗസ്ഥന് ഇന്ത്യൻ റെയിൽവേയോട് പറയാനുള്ളത്, മരിച്ചുപോയ 
എൻെറ അപ്പനമ്മമാർക്ക് ഇതൊക്കെ ഞാൻ പേര് നിർദേശിച്ച ചിലതാണ്. 
പുനത്തിലിനോട് അടുത്ത് ഇടപഴകുന്ന ഒരാൾ ഇദ്ദേഹം തന്നെയാണോ സ്മാരകശിലകളും മരുന്നും എഴുതിയത് എന്ന് അത്ഭുതപ്പെട്ടുപോകും. കാരണം അദ്ദേഹം ഒരു ശിശുവായിരുന്നു. കുസൃതിക്കാരനായ ഒരു കുട്ടിയുടെ സഹജഭാവങ്ങളായിരുന്നു അദ്ദേഹത്തിൽ എപ്പോഴും ഉണ്ടായിരുന്നത്. ആ അത്ഭുതവും കൗതുകവും ഇപ്പോഴും എനിക്ക് ശമിച്ചിട്ടില്ല. സ്വപ്നംപോലെ കടന്നുപോയ ഒരാൾ. അതായിരുന്നു പുനത്തിൽ കുഞ്ഞബ്​ദുള്ള

(ത​യാ​റാ​ക്കി​യ​ത്: പി. ​സ​ക്കീ​ർ ഹു​സൈ​ൻ)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:punathil kunjabdullaliterature newsMALAYALM NEWSV.R Sudheesh
News Summary - Punathil Kunjabdulla-Literature news
Next Story