വിടപറഞ്ഞത്​ മലയാളത്തെ തെറ്റില്ലാത്തതാക്കിയ ചിന്തകൻ 

ആർ. സുനിൽ
11:58 AM
06/06/2018
Panmana

തിരുവനന്തപുരം: മലയാള ഭാഷയുടെ തെറ്റും ശരിയും കണ്ടെത്തിയ ചിന്തകനായിരുന്നു​ വിടപറഞ്ഞ പന്മന രാമചന്ദ്രൻനായർ. സാധാരണ പണ്ഡിതന്മാർ കൈവെക്കാൻ മടിക്കുന്ന മേഖലയിലേക്കാണ് രാമചന്ദ്രൻനായർ തൂലികയുമായി ഇറങ്ങിയത്. ‘ആറു നാട്ടിൽ നൂറു ഭാഷ’ ആയിരുന്ന കേരളഭാഷക്ക്​​ വ്യാകരണവും പദശുദ്ധിയും കൈവരുത്തി കണിശത നിലനിർത്താൻ ജീവിതം തന്നെ അദ്ദേഹം ഉഴിഞ്ഞുവെച്ചു. 

വ്യാകരണം, നിരൂപണം, വ്യാഖ്യാനം, പരിഭാഷ, ആത്മകഥ എന്നീ വിഭാഗങ്ങളിലായി 19 ഗ്രന്ഥങ്ങൾ എഴുതിയെങ്കിലും  ഭാഷാശുദ്ധി ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും പേരിലാണ്‌ പന്മനയെ മലയാളി നെഞ്ചേറ്റിയത്‌. പ്രീഡിഗ്രി പരീക്ഷാപേപ്പർ മൂല്യനിർണയം ചെയ്യുന്നവേളയിൽ ഉത്തരക്കടലാസിലെ തെറ്റുകൾ കണ്ടാണ് അദ്ദേഹം ലേഖനങ്ങളെഴുതിത്തുടങ്ങിയത്​. തെറ്റും ശരിയും, തെറ്റില്ലാത്ത മലയാളം, ശുദ്ധ മലയാളം, തെറ്റില്ലാത്ത ഉച്ചാരണം, ഭാഷാശുദ്ധി -സംശയപരിഹാരങ്ങൾ എന്നീ ഗ്രന്ഥങ്ങൾ ഭാഷാശുദ്ധിയെ സംബന്ധിച്ച്‌ അദ്ദേഹം രചിച്ചു. 

ഉണ്ണായി വാര്യരുടെ നളചരിതത്തിന്‌ എ.ആർ. രാജരാജവർമ ഉൾപ്പെടെ ധാരാളം പേർ വ്യാഖ്യാനം എഴുതിയിട്ടുണ്ടെങ്കിലും പന്മനയുടെ കൈരളീവ്യാഖ്യാനം വേറിട്ട വായനാനുഭവമായി. മറ്റൊരു നളചരിത നിരൂപകനും സഞ്ചരിക്കാത്ത വഴികളിലൂടെ അദ്ദേഹം പര്യടനം നടത്തി. നളചരിതത്തിലെ സംഗീതത്തെപ്പറ്റിയുള്ള എ.ആറി​​െൻറ നിരീക്ഷണത്തെ യുക്തിയുടെ പിൻബലത്തോടെ അദ്ദേഹം വിമർശിച്ചു. 

ബാലസാഹിത്യത്തിലും അദ്ദേഹം കൈവെച്ചു. ആദ്യ ബാലസാഹിത്യ കൃതി മഴവില്ലാണ്. ബാല കവിതകളെപ്പറ്റി മനസ്സിലുണ്ടായിരുന്ന സങ്കൽപം അടർത്തിയെടുത്തതാണ്‌ മഴവില്ല്‌. കാവ്യരംഗത്തും അദ്ദേഹം അര​െക്കെ നോക്കിയിട്ടുണ്ട്. മുഹമ്മദ് നബിയെക്കുറിച്ച്​ അദ്ദേഹം എഴുതിയ കവിതയാണ് ‘കനിവി​​െൻറ ഉറവ’. കവിതയിലെ മുഹമ്മദ് നബി അശരണരുടെ ആശാകേന്ദ്രമാണ്. അനാഥ സംരക്ഷണത്തി​​െൻറ മതമാണ് ഇസ്‌ലാം. അനാഥരെ സംരക്ഷിക്കുന്നവര്‍ക്ക് പുണ്യം ലഭിക്കുമെന്ന് ഇസ്‌ലാം വ്യക്തമാക്കുന്നുവെന്ന സന്ദേശം അദ്ദേഹം  കവിതയിൽ ആവിഷ്കരിച്ചു. അനാഥരുടെ കണ്ണീരൊപ്പിയ പല സംഭവങ്ങളും നബിയുടെ ജീവിതത്തിലുണ്ടായിട്ടുണ്ട്. അതിലൊരു സംഭവമാണ് ‘കനിവി​​െൻറ ഉറവ്’ എന്ന കവിതയില്‍ പ്രതിപാദിക്കുന്നത്. 

1958ൽ ​ഗ്ര​ന്ഥ​ശാ​ലാ​സം​ഘ​ത്തി​ൽ അം​ഗ​മാ​യ പ​ന്മ​ന തു​ട​ർ​ന്ന‌് ഗ്ര​ന്ഥാ​ലോ​ക​ത്തി​​െൻറ സ​ഹ​പ​ത്രാ​ധി​പ​രാ​യും പ്രവർത്തിച്ചു. 1987ൽ ​യൂ​നി​വേ​ഴ്സി​റ്റി കോ​ള​ജ്​ മ​ല​യാ​ളം വ​കു​പ്പ് മേ​ധാ​വി​യാ​യാണ്​ വി​ര​മി​ച്ചത്​. 2010ൽ  ‘സ്മൃ​തി​രേ​ഖ​ക​ൾ’  എ​ന്ന പേ​രി​ൽ ആ​ത്മ​ക​ഥ പ്ര​സി​ദ്ധീ​ക​രി​ച്ചു. നാ​രാ​യ​ണീ​യ​ത്തി​ന‌് മി​ക​ച്ച വി​വ​ർ​ത്ത​ന​ത്തി​നു​ള്ള കേ​ന്ദ്ര​സാ​ഹി​ത്യ പു​ര​സ‌്കാ​രം ല​ഭി​ച്ചു. സ​മ​ഗ്ര​സം​ഭാ​വ​ന​ക്കു​ള്ള കേ​ര​ള സാ​ഹി​ത്യ പു​ര​സ‌്കാ​രം, ഇ​ളം​കു​ളം കു​ഞ്ഞ​ൻ​പി​ള്ള പു​ര​സ്കാ​രം, സം​സ്ഥാ​ന സ​ർ​ക്കാ​റി​​െൻറ ബാ​ല​സാ​ഹി​ത്യ പു​ര​സ‌്കാ​രം എ​ന്നി​വ​യും ല​ഭി​ച്ചി​ട്ടു​ണ്ട്. സാഹിത്യ ചരിത്രകാരൻ പി.കെ. പരമേശ്വര​​െൻറ പേരിലുള്ള  സ്‌മാരക ട്രസ്​റ്റി​​െൻറ പ്രസിഡൻറായിരുന്നു പന്മന. ഇരുപത്തിയഞ്ചോളം പ്രൗഢഗ്രന്ഥങ്ങളാണ്‌ അദ്ദേഹം എഡിറ്റ് ചെയ്ത് ട്രസ്​റ്റ്​ പ്രസിദ്ധീകരിച്ചത്‌. അത് മലയാളസാഹിത്യത്തിന് മുതൽക്കൂട്ടായി. 
 

Loading...
COMMENTS