Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഇശൽ പടുന്ന രാമായണം

ഇശൽ പടുന്ന രാമായണം

text_fields
bookmark_border
o-m-karuvarakundu.jpg
cancel
camera_alt?.??. ?????????????? ?????????: ???????, ????? ?????????????

സരയൂ നദിക്കരെ പുരിയാം അയോധ്യയിൽ
ദശരഥൻ വാഴുന്നേ -അജൻ താൻ
സുതനായ് സൂര്യവംശം തന്നിൽ പിറന്നവർ
ഭരണം നയിക്കുന്നെ -ധർമവും
സത്യംഗുണം നീതി അവരോതി മഹാഖ്യാതിയൊടു 
കാലം കഴിക്കുന്നെ

ദശരഥ മഹാരാജാവി​​​​െൻറ സദ്ഭരണത്തെ പ്രകീർത്തിക്കുന്ന ഈ വരികൾ ലക്ഷണമൊത്തൊരു മാപ്പിളപ്പാട്ടി​​​​െൻറ ഈരടികളാണ്. രണ്ട് സംസ്കാരങ്ങളുടെ ഗുണപരമായ മിശ്രണത്തി​​​​െൻറ സാധ്യത തേടുന്ന ഒരു മഹാകാവ്യത്തി​​​​െൻറ ആദ്യവരികൾ. പറഞ്ഞുവരുന്നത് ഇതിഹാസ കാവ്യമായ രാമാ‍യണത്തി​​​​െൻറ  ഇശൽ വഴികളെക്കുറിച്ചാണ്. തനിമയാർന്ന ആയിരത്തിലേറെ മാപ്പിളപ്പാട്ടുകളുടെ ശിൽപി ഒ.എം. കരുവാരകുണ്ട് ആണ് രാമചരിതം മാപ്പിളപ്പാട്ടായി പുനരവതരിപ്പിക്കുകയെന്ന ശ്രമകരമായ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്.

ഭാരതസംസ്കൃതിയെ അടയാളപ്പെടുത്തിയ ഇതിഹാസകഥയെ മാപ്പിളപ്പാട്ടി​​​​െൻറ ഇശലുകളിലേക്ക് പരിവർത്തനം ചെയ്യുകയെന്നത് നിസ്സാര കാര്യമല്ല. ‘ഇശൽരാമായണം’ എന്നു പേരിട്ട ത​​​​​െൻറ സ്വപ്നകാവ്യത്തിന് രാജ്യത്തി​​​​െൻറ സാംസ്കാരിക പരിസരത്തിൽ ശക്തമായ ഇടപെടൽ നടത്താനാവുമെന്ന് ഒ.എമ്മിന് നല്ല ബോധ്യമുണ്ട്. അതുകൊണ്ട് മൂന്നുവർഷത്തിലേറെ സമ‍യമെടുത്ത് അതീവ സൂക്ഷ്മതയോടെയാണ് കവി ഈ സംരംഭം കൈകാര്യം ചെയ്യുന്നത്. കഥയുടെ  സാരാംശങ്ങളൊന്നും ചോരാതെ തനത് ഇശലുകളിലെഴുതിയ കാവ്യം രാമായണത്തി​​​​െൻറ സിംഹഭാഗവും പൂർത്തിയാക്കി ഇപ്പോൾ യുദ്ധകാണ്ഡത്തിലെത്തി നിൽക്കുന്നു.
 

om-with-akkitham.jpg
ഒ.എം. കരുവാരക്കുണ്ട് അക്കിത്തത്തോടൊപ്പം
 

എന്തുകൊണ്ട്  ഇശൽ രാമായണം?
മാപ്പിളപ്പാട്ടി​​​​െൻറ ഗണത്തിൽ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണമെന്ന ചിന്ത മാത്രമല്ല മാപ്പിള രാമായണത്തി​​​​െൻറ പിറവിക്കു പിന്നിൽ. മാപ്പിളമാരുടേതു മാത്രമായി പലരും ഇന്നും പരിമിതപ്പെടുത്തുന്ന കാവ്യശാഖയെ പൊതുമണ്ഡലത്തിൽ ശക്തമായി  പ്രതിഷ്ഠിക്കണമെന്ന ആഗ്രഹമാണ് തന്നെ ഇത്തരമൊരു രചനക്ക് പ്രേരിപ്പിച്ചതെന്ന് ഒ.എം പറയുന്നു. മലയാള ഭാഷാചരിത്രത്തിൽ മഹത്തായ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടും മാപ്പിളപ്പാട്ടിന് സാഹിത്യവേദികളിലും ചർച്ചകളിലും പലരും ഭ്രഷ്​ട്​ കൽപിക്കുന്നുണ്ട്. ഈ അയിത്തം മാറിക്കിട്ടാൻ ഇശൽരാമാ‍യണം ഒരു കാരണമാകുമെന്നാണ് കവിയുടെ പ്രതീക്ഷ. കൂടെ അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുന്ന മതേതര ഇന്ത്യയുടെ സാമൂഹിക മണ്ഡലത്തിൽ സഹവർത്തിത്വത്തിേൻറതും ഉൾക്കൊള്ളലിേൻറതുമായ ഒരു മാതൃക സൃഷ്​ടിക്കാനായാൽ താൻ കൃതാർഥനായെന്ന് അദ്ദേഹം പറയുന്നു.

രാമായണം വലിയൊരു വിഭാഗം സമൂഹത്തി​​​​െൻറ വിശ്വാസത്തി​​​​െൻറ ഭാഗമാണ്. മാപ്പിളപ്പാട്ടി​​​​െൻറ താളത്തിലേക്ക് അതിനെ ബന്ധിപ്പിക്കുമ്പോൾ അവരുടെ മനസ്സുകൾക്ക് അൽപം  പോലും പരിഭവമുണ്ടായിക്കൂടാ. അശ്രദ്ധകൊണ്ടാണെങ്കിൽപോലും വല്ല പൊരുത്തക്കേടുമുണ്ടായാൽ ഗുണത്തിലേറെ ദോഷം ചെയ്യുമോയെന്ന ആശങ്ക അസ്ഥാനത്തല്ല. അതുകൊണ്ടുതന്നെ അക്കിത്തമുൾപ്പെടെയുള്ള ഭാഷ^സാംസ്കാരിക രംഗത്തെ പ്രഗല്​ഭരു​െട പരിശോധനക്ക് വിധേയമാക്കിയാണ് ഒ.എം. മാഷ് ത​​​​​െൻറ കാവ്യം പ്രസിദ്ധീകരിക്കാനൊരുങ്ങുന്നത്. 
 

ഇശൽ മൊഞ്ചുള്ള ഇതിഹാസം
മാപ്പിളപ്പാട്ടി​​​​െൻറ മർമമറിയുന്ന ആസ്വാദകർക്ക് ഒ.എം. കരുവാരകുണ്ടി​​​​െൻറ രചനപാടവം സുപരിചിതമാണ്. മോയിൻകുട്ടി വൈദ്യരെപ്പോലെയുള്ള മാപ്പിളകാവ്യ ചരിത്രത്തിലെ പ്രഥമസ്ഥാനീയരുടെ പാരമ്പര്യം കൈവിടാതെ രചനരംഗത്ത് സജീവമായ സമകാലിക മാപ്പിളകവികളിൽ പ്രമുഖനാണ് ഒ.എം. തനതു മാപ്പിളപ്പാട്ടുകളിലൂടെ കലാസ്നേഹികളുടെ മനസ്സിൽ ലബ്​ധപ്രതിഷ്​ഠ നേടിയ ഈ കവിയുടെ പാട്ടുകൾ കേൾക്കാത്ത യുവജനോത്സവ വേദികൾ അപൂർവം. 
പാട്ടെഴുത്തിലെ ഒ.എം ടച്ചിന് ഇശൽരാമായണത്തിലും തിളക്കം ഒട്ടും കുറഞ്ഞിട്ടില്ല. കാവ്യം ലളിതവും ഗ്രാഹ്യവുമാവാൻ വേണ്ടി വാഗ്പ്രയോഗങ്ങളിലെ സങ്കീർണതകൾക്ക് അൽപം അയവുവരുത്തിയിട്ടുണ്ട്. എങ്കിലും നൂറോളം ഇശലുകളിലായി സംവിധാനിച്ച  നൂറിലേറെ പാട്ടുകളടങ്ങിയ ഇശൽരാമായണം തനിമ ചോരാതെയാണ് ആസ്വാദകർക്ക് മുന്നിലെത്തുന്നത്. 

കമ്പി, കഴുത്ത്, വാൽക്കമ്പി, വാലുമ്മക്കമ്പി തുടങ്ങിയ മാപ്പിളപ്പാട്ടി​​​​െൻറ പ്രാസനിയമങ്ങളത്രയും പാലിച്ച ലക്ഷണമൊത്ത ചതുഷ്കങ്ങളായാണ് മുഴുവൻ പാട്ടുകളും ഒരുക്കിയിരിക്കുന്നത്. പഴഞ്ചനെന്ന് പുതിയ കാല രചയിതാക്കളിൽ ചിലരൊക്കെ പറയുന്ന ഈ ചട്ടങ്ങൾ പാലിക്കുന്നതിൽ ഒ.എം ഒരു വിട്ടുവീഴ്ചക്കും തയാറല്ല. മാപ്പിള കാവ്യരചനയുടെ മൗലികമായ നിയമങ്ങൾ പാലിക്കാനാവില്ലെങ്കിൽ പിന്നെ മാപ്പിളപ്പാട്ടെന്ന പേരുതന്നെ മാറ്റിക്കൂടേയെന്നാണ് ന്യൂജെൻ പാട്ടെഴുത്തുകാരോട് അദ്ദേഹത്തിന് പറയാനുള്ളത്. കൊമ്പ്, കുമ്മിയടി, ചിന്ത്, പദം, മുഹിബ്ബുന്നൂർ, ആകാശഭൂമി, ആരമ്പ, പുകൈനാർ തുടങ്ങി താളത്തിലും ഈണത്തിലും അടിമുടി വൈവിധ്യം നിറഞ്ഞ ഇശലുകളൊക്കെ ഇശൽരാമായണത്തിലെ പാട്ടുകളിലുണ്ട്. ഇതിഹാസത്തിലെ നിരവധി കഥാസന്ദർഭങ്ങൾ മാപ്പിളപ്പാട്ടായപ്പോൾ വിവരണാതീതമായ അനുഭൂതിയാണ് തനിക്കുണ്ടായതെന്ന് ഒ.എം പറയുന്നു. മന്ഥരയുടെ വാക്കുകളിൽ വശംവദയായി കൈകേയി  രാമനെ വനവാസത്തിലയക്കാനും ത​​​​​െൻറ പുത്രൻ ഭരതനെ രാജാവായി വാഴിക്കാനും നീക്കം നടത്തിയതറിഞ്ഞ ഭരതൻ വികാരാധീനനായി പ്രതികരിക്കുന്ന രംഗം  ‘വമ്പുറ്റ ഹംസ’ എന്ന സുപ്രസിദ്ധ ഗാനത്തി​​​​െൻറ ഈണത്തിലാണ് കവി അവതരിപ്പിക്കുന്നത്.

വാഴ്കെയെന്നുള്ളോരാവാക്ക് കേട്ടാരെ
ഭരതനും പൊട്ടിത്തെറിക്കുന്നെ
വേണ്ടായെനിക്കൊട്ടും വേണ്ടാ രാജാവിൻ
പട്ടം എന്നേറ്റു പറയുന്നേ
ആകുലം തന്നിലെൻ താതനെമുക്കി
കൊന്നതിൻ ഹേതു ഇതാണല്ലോ
അർഹിച്ച ജ്യേഷ്ഠനെ കാട്ടിൽ വിട്ടിട്ട് 
അധികാരിയാവാൻ ഞാനില്ലല്ലോ

തനതു മാപ്പിളപ്പാട്ടുകളിൽ പടപ്പാട്ടുകളുടെ രചനാഭംഗി അതുല്യമാണ്. വാക്കുകൾ കൊണ്ട് വിസ്മയ സംഗീതം തീർക്കുന്നവയാണ് പടപ്പാട്ടുകൾ. വിശ്രുതരായ  മാപ്പിളകവികൾ രചിച്ച നിരവധി പടപ്പാട്ടുകളുടെ ഭാവം തന്നെയാണ് രാമായണത്തിലെ യുദ്ധരംഗങ്ങൾക്കും കൈവരുന്നത്.  
രാവണ​​​​​െൻറ പുത്രൻ അതികായനും ലക്ഷ്മണനും തമ്മിലുള്ള സംഘട്ടന രംഗം ‘ചാടി ചമറക്കളം ’ എന്ന ഈണത്തിൽ ഇങ്ങനെ വിവരിക്കുന്നു:
കൂടി ഇരുമല്ലരും ശണ്ഠയും
ഒത്തിരി നേരമെ തുടരുവതായെ
കൂരമ്പുകൾ എയ്തു തടുത്തത പടയിടം എരിപൊരിയായ്
പടച്ചട്ട കവചമായ്
പെരും ബാണം വിഫലമായ്
കഥയിതു തുടരുകയായ് -അതികായൻ
കുതികുതിച്ചീടുകയായ്

ഒപ്പനപ്പാട്ടുകളുടെ ആസ്വാദകർക്കും വേണ്ടുവോളം വിഭവങ്ങൾ നൽകാൻ ഒ.എം മറന്നില്ല. ഒപ്പനച്ചായൽ ഇശലിൽ സീതാസ്വയംവരത്തിലെ ഒരു മൂഹൂർത്തം വരച്ചിടുന്നത് കാണുക:
കുണുകുണുങ്ങി രാജപുത്രി മണിയറ കിനാവു കണ്ടു
കരളിൽ ശൗഖക്കടൽ പതച്ചു മധുരിത മോഹങ്ങൾ ഉണ്ടു
കണവനാകാൻ യോഗ്യനീ വില്ലാളി വീരൻ എന്നറിഞ്ഞു
കസവണിഞ്ഞ് ലങ്കിറങ്കി മങ്കയാൽ മോദം നുണഞ്ഞു
നുണയവെ പിതാവ് ദശരഥരാജനെ ക്ഷണിച്ചുവല്ലോ
നാടും വീടും ഒത്തു രാജൻ മിഥിലപുരിയിൽ എത്തിയല്ലോ
സ്വർണമുണ്ട് വെള്ളിയുണ്ട് രത്നവും വൈരങ്ങളേറെ
സകലസമ്മാനങ്ങളുമായ് കുതിരവണ്ടികൾ വേറെ വേറെ

 
പ്രതിരോധത്തി​​​​െൻറ പാട്ട്

സമൂഹവും സംസ്കാരവും മലിനമാവുമ്പോൾ ശക്തമായ ഇടപെടലുകൾ നടത്തുന്നവരാണ് എഴുത്തുകാർ. വർഗ, വർണ, ജാതി, മത വൈരങ്ങളോട് എക്കാലവും പൊരുതിയിട്ടുണ്ട് കലയും സാഹിത്യവും. ഇശൽരാമായണവും പാട്ട് കൊണ്ട് ശക്തമായൊരു പ്രതിരോധം തീർക്കുന്നുണ്ട്. ‘നാനാത്വത്തിൽ ഏകത്വ’മെന്ന മഹദ് സങ്കൽപത്തി​​​​െൻറ അടിേവരറുത്ത്  അസഹിഷ്ണുതയും ആൾക്കൂട്ട കൊലപാതകങ്ങളുമായി വർഗീയ ഫാഷിസം രംഗപ്രവേശം ചെയ്യുന്ന  കാലത്താണ് ഇശൽ രാമായണം അനുവാചകർക്ക് മുന്നിലെത്തുന്നത്. ഹൈന്ദവ, മുസ്​ലിം സംസ്കാരങ്ങളെ വിദ്വേഷം കൊണ്ടകറ്റാൻ ഒരു വിഭാഗം തീവ്രമായി ശ്രമിക്കുമ്പോൾ അവയെ ഇശലുകൾകൊണ്ട് കൂട്ടിയിണക്കുകയാണ് ഇശൽ രാമാ‍യണം. രാമായണത്തെ മാപ്പിളപ്പാട്ടാക്കാനുള്ള ഒ.എം. കരുവാരകുണ്ടി​​​​െൻറ ശ്രമത്തിന് മനസ്സറിഞ്ഞുള്ള പിന്തുണയാണ് സമൂഹത്തി​​​​െൻറ വിവിധ തലങ്ങളിൽനിന്ന് കിട്ടിയത്. ‘മാപ്പിളപ്പാട്ടായും സമൂഹം രാമായണം വായിക്കട്ടെ’ എന്ന് നിറഞ്ഞ ഹൃദയത്തോടെ പറഞ്ഞ് മഹാകവി അക്കിത്തം സ്വന്തം കൈപ്പടയിലെഴുതി  അയച്ചുകൊടുത്ത ആശംസാവാചകങ്ങൾ ഒ.എം നിധിപോെല കരുതുന്നുണ്ട്. രാമായണ പാരായണം പവിത്രമായി കരുതുന്ന സഹോദര സമുദായാംഗങ്ങളായ സുഹൃത്തുക്കൾ നൽകുന്ന പ്രോത്സാഹനം അനുപമമായ ഊർജം തരുന്നുവെന്ന് പറയുമ്പോൾ ഒ.എം. മാഷുടെ മുഖത്ത് വിരിയുന്നത് നിഷ്കളങ്കമായൊരു നിർവൃതിയാണ്. 

നൂറ്റിപ്പത്തോളം പാട്ടുകളാണ് ഇശൽരാമായണത്തിനായി ഇതുവരെ ഒ.എം രചിച്ചത്. അധ്യാത്മരാമായണം സവിസ്തരം പ്രതിപാദിക്കുന്ന ബൃഹദ് ഗ്രന്ഥങ്ങൾ മുതൽ ചേർക്കിൽ ഗോവിന്ദൻകുട്ടി നായരുടെ ‘കുട്ടികളുടെ രാമായണം’ ഉൾപ്പെടെയുള്ള ലളിത രാമായണ ഗ്രന്ഥങ്ങൾവരെ  ഇതിനായി കവി അവലംബിച്ചു. ലളിതമായി ആർക്കും ഗ്രഹിക്കാവുന്ന ശൈലിയിൽ രാമചരിതം വിവരിക്കാനാണ് കവി ദീർഘമായ മുന്നൊരുക്കം നടത്തിയത്. പൂർണതയിലെത്തും മുമ്പ്  കൃതി പരസ്യപ്പെടുത്തുന്നതിൽപോലും സൂക്ഷ്മത പാലിക്കുന്നത് ത​​​​​െൻറ രചന കുറ്റമറ്റതായിരിക്കണമെന്നുള്ള നിർബന്ധബുദ്ധി ഉള്ളതുകൊണ്ടാണ്.  ഏതായാലും മിനുക്കുപണികൾ കഴിഞ്ഞ് ചരിത്രകാവ്യത്തി​​​​െൻറ പൂർണരൂപം മുന്നിലെത്താൻ കാത്തിരിക്കുകയാണ് ആസ്വാദക ലോകം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsramayanamO M Karuvarakundu
News Summary - O M Karuvarakundu
Next Story