Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightചുവന്ന ചിഹ്നം മാഞ്ഞു

ചുവന്ന ചിഹ്നം മാഞ്ഞു

text_fields
bookmark_border
sukumaran-and-mukundan
cancel

എം. സുകുമാര​​െൻറ മരണം ഒരു തലമുറയുടെ യൗവന തീക്ഷ്​ണമായ നാളുകളെ ഒാർമയിലേക്ക്​ പെ​െട്ടന്ന്​ ജ്വലിപ്പിച്ചുണർത്തുന്നതാണ്​. ആ കാലഘട്ടം നമ്മുടെ  ജനതക്ക്​ തന്നെ  എന്നെന്നേക്കുമായി നഷ്​ടമായിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ അ​േങ്ങയറ്റം വേദനിപ്പിക്കുന്നതുമാണ്​. കഥയെഴുത്തിനെ വളരെ ഗൗരവബോധ​ത്തോടെ സമീപിച്ചുതുടങ്ങിയ കാലത്ത്​ എന്നെ ഏറ്റവുമധികം ഉത്തേജിപ്പിച്ച എഴുത്തുകാരൻ എം. സുകുമാരനാണ്​. എ​​െൻറ തലമുറയിലെ മറ്റ്​ പല എഴുത്തുകാരും വളരെയേറെ  വായനക്കാരും ഇൗ അനുഭവം പങ്കുവെക്കുന്നവരായി ഉണ്ടാകും. നമ്മുടെ സാഹിത്യം ഇവിടുത്തെ ജീവിതാനുഭവങ്ങളുമായി രക്​തബന്ധമില്ലാതിരുന്ന അസ്​തിത്വവാദ ദർശനത്തിനും വളരെ നിഷേധാത്​മകമായ ജീവിത സമീപനങ്ങൾക്കും കീഴടങ്ങിനിന്ന കാലത്താണ്​ സുകുമാരൻ ത​​െൻറ ജ്വലിക്കുന്ന കഥകളുമായി വന്നത്​. അവയുടെ വേറിട്ടുള്ള  നിവർന്നുനിൽപ്​​ തികച്ചും ആവേശകരമായിരുന്നു. 

തൂക്കുമരങ്ങൾ ഞങ്ങൾക്ക്​, പർവതങ്ങൾ നീക്കം ചെയ്​ത വിഡ്​ഢിയായ വൃദ്ധൻ, മരിച്ചിട്ടില്ലാത്തവരുടെ സ്​മാരകങ്ങൾ, ചരിത്രഗാഥ തുടങ്ങിയ അനേകം കഥകൾ. എഴുത്തിൽ എത്തിച്ചേരാവുന്ന ഏറ്റവും ഉയരം കൂടിയ ഇടങ്ങളിലാണ്​ നിൽക്കുന്നതെന്ന്​ എ​​െൻറ തലമുറയിലെ വായനക്കാർക്കും എഴുത്തുകാർക്കും തോന്നിയിരുന്നു.  തീവ്ര ഇടതുപക്ഷത്തി​​െൻറ അനുഭവ പരിസരങ്ങളിൽനിന്നും ആശയലോകത്തുനിന്നുമാണ്​  സുകുമാരൻ ത​​െൻറ കഥാവസ്​തുക്കൾ കണ്ടെത്തിയിരുന്നത്​. ഒരുഘട്ടം കഴിഞ്ഞപ്പോൾ ഇടതുപക്ഷം തന്നെ നിസ്വവർഗത്തിന്​ എതിരായി മാറുകയാണെന്ന്​ സുകുമാരൻ നിരീക്ഷിക്കുകയും ആ നിരീക്ഷണം നിർഭയനായി അവതരിപ്പിക്കുകയും ചെയ്​തു. ശേഷക്രിയ എന്ന നോവൽ അതി​​െൻറ തെളിവാണ്​. ആ നോവൽ ഉണ്ടാക്കിയ രാഷ്​ട്രീയമായ എതിർപ്പുകളും രൂക്ഷ വിമർശനങ്ങളുമാണ്​ വാസ്​തവത്തിൽ സുകുമാരനെന്ന എഴുത്തുകാരനെ നിശ്ശബ്​ദനാക്കിയത്​. 
താൻ എഴുതിവെച്ച രാഷ്​ട്രീയബോധവും ജീവിതധാരണകളും അന്യമായിത്തീർന്ന ഒരു ജനതയോടാണ്​ തനിക്ക്​ സംവദിക്കാനുള്ളതെന്നും അത്​ അസാധ്യമാണെന്നും അദ്ദേഹത്തിന്​ ബോധ്യപ്പെട്ടു. അങ്ങനെ എഴുതേണ്ടതില്ലെന്ന തീരുമാനത്തിൽ അദ്ദേഹം എത്തിച്ചേർന്നു. ഇത്​ അദ്ദേഹം എന്നോട്​ നേരിട്ട്​ പറഞ്ഞിട്ടുള്ളതാണ്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsM SukumaranN Prabhakaran
News Summary - M Sukumaran passed away-Literature news
Next Story