ലില്ലിപുട്ടുകളുടെ കഥാകാരന്‍
text_fieldsആംഗലസാഹിത്യചരിത്രത്തില്‍ “ഓഗസ്റ്റന്‍ യുഗം” എന്നറിയപ്പെടുന്ന കാലഘട്ടത്തിലെ ഏറ്റവും മികച്ച ഗദ്യകാരനായിരുന്നു ജോനാഥന്‍ സ്വിഫ്റ്റ്. ആംഗല-ഐറിഷ് ആക്ഷേപഹാസ്യകാരനും കവിയും പുരോഹിതനുമായിരുന്ന സ്വിഫ്റ്റ് 1667 നവംബര്‍ 30നാണ് ജനിച്ചത്. മനുഷ്യസ്വഭാവത്തിന്‍റെയും സാമൂഹികബന്ധങ്ങളുടെയും വിശ്വാസങ്ങളുടെയും ദര്‍ശനങ്ങളുടെയും സ്വാർഥതയും പൊള്ളത്തരവും അദ്ദേഹം തന്‍െറ രചനകളിലൂടെ തുറന്നുകാട്ടി. ‘ഗള്ളിവറുടെ യാത്രകള്‍’ എന്ന കൃതിയാണ് സ്വിഫ്റ്റിന്‍റെ ഏറ്റവും പ്രസിദ്ധമായ രചന. ഈ ഒരൊറ്റ കൃതി കൊണ്ട് തന്നെ അദ്ദേഹത്തിന്‍െറ സമൃദ്ധമായ ഭാവനാലോകം വായനക്കാര്‍ക്കു മുമ്പില്‍ വെളിപ്പെട്ടു. ‘മാനവ രാശിയെക്കുറിച്ചുള്ള ബീഭത്സമായ പരിഹാസമെ'ന്നും ‘മനുഷ്യവര്‍ഗത്തെക്കുറിച്ചുള്ള ആക്ഷേപരചനകളില്‍ ഏറ്റവും പ്രസിദ്ധവും ക്രൂരവു’മെന്നും അദ്ദഹത്തേിന്‍്റെ കൃതികള്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
സ്വഫ്റ്റിന്‍്റെ ‘ടേല്‍ ഓഫ് എ ടബ്ബ്’ എന്ന കൃതി 1704ലാണ് പ്രസിദ്ധപ്പെടുത്തിയത്. പാശ്ചാത്യ ക്രിസ്തീയതയിലെ പ്രമുഖ വിശ്വാസധാരകളോടുള്ള നിര്‍ദ്ദയമായ വിമര്‍ശനമാണ് ഈ രചന. സ്വഫ്റ്റിന്‍്റെ ഏറ്റവും മെച്ചപ്പെട്ട രചനയായി സാമുവല്‍ ജോണ്‍സണ്‍ വിലയിരുത്തുന്ന കൃതിയാണിത്. ‘ബാറ്റില്‍ ഓഫ് ദ ബുക്സ്’ എന്ന കൃതിയും 1704ല്‍ തന്നെ പുറത്തിറക്കി. ഈ രചനകളാണ് സ്വിഫ്റ്റിനെ ആക്ഷേപസാഹിത്യകാരന്‍ എന്ന നിലയില്‍ ശ്രദ്ധേയനാക്കിയത്.

സ്വിഫ്റ്റിനെ എക്കാലത്തെയും പ്രിയപ്പെട്ട എഴുത്തുകാരനാക്കിയത് ‘ഗള്ളിവറുടെ യാത്രകള്‍’ എന്ന കൃതിയാണ്. 1726-ലാണ് ഇതു പ്രസിദ്ധീകരിച്ചത്. സാഹിത്യപരമായ ലക്ഷ്യങ്ങളേക്കാള്‍ വിധിക്കും മനുഷ്യസമൂഹത്തിനുമെതിരെ ഉള്ളില്‍ ഉറഞ്ഞുകൂടിയ വെറുപ്പിനെ തുറന്നു വിടുകയാണ് ഈ കൃതിയിലൂടെ സ്വിഫ്റ്റ് ചെയ്തത്. തീര്‍ത്തും സാങ്കല്‍പ്പികമായ കൃതി കുട്ടികളുടെ സ്വപ്നച്ചിറകു വിടര്‍ത്തുന്നതില്‍ കാര്യമായ പങ്കു വഹിച്ചു. ലെമുവേല്‍ ഗള്ളിവര്‍ എന്ന വ്യക്തിയുടെ സാഹസിക യാത്രകളുടെ കഥയിലെ ‘മനുഷ്യവിരോധം’ വിമര്‍ശിക്കപ്പെട്ടെങ്കിലും സ്വിഫ്റ്റിന്‍റെ ഈ നായകന്‍ അസാമാന്യമായ ജനപ്രീതി നേടി.
ഗള്ളിവറുടെ നാലു യാത്രകളുടെ വിവരണമാണ് നാലു ഭാഗങ്ങള്‍ അടങ്ങിയ ഈ രചന. കൃതിയുടെ ആദ്യഭാഗം ചെറിയമനുഷ്യരുടെ നാടായ ലില്ലിപ്പുട്ടിലെ യാത്രയുടെ കഥയാണ്. ആ നാട്ടിലെ മനുഷ്യര്‍ ആറിഞ്ചു മാത്രം ഉയരമുള്ളവരായിരുന്നു. അവര്‍ക്കു മുമ്പില്‍ ഗള്ളിവര്‍ ഭീമാകാരനായി കാണപ്പെട്ടു. ചെറുമനുഷ്യരുടെ കലഹങ്ങളില്‍ ഗള്ളിവര്‍ മനുഷ്യരാശിയുടെ നിസാരത ചിത്രീകരിക്കുന്നു. ‘ഒരേസമയം അസഭ്യവും ബാലസാഹിത്യവും ആയിരിക്കുന്ന രചന’ എന്ന് ഗള്ളിവറുടെ യാത്രകള്‍ വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
തങ്ങള്‍ എഴുതിയ കഥകളേക്കാള്‍ ഉന്മാദം നിറഞ്ഞതായിരിക്കും പലപ്പോഴും മിക്ക എഴുത്തുകാരുടെയും ജീവിതം. അത്തരത്തിലുള്ള ഉന്മാദത്തിന്‍െറ അംശങ്ങൾ അന്ത്യ നാളുകളില്‍ സ്വിഫ്റ്റിനെ പിടികൂടിയിരുന്നു. തന്‍്റെ ജന്മദിനങ്ങള്‍ ആഘോഷിക്കുന്നതിനു പകരം അദ്ദേഹം സ്വയം അനുശോചനം രേഖപ്പെടുത്താന്‍ തുടങ്ങി. ‘ശുഭരാത്രി, നിങ്ങളെ ഇനി ഒരിക്കലും കാണാനിടവരില്ലെന്ന് പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു സന്ദര്‍ശകരോട് അദ്ദഹേം പറഞ്ഞിരുന്നത്. ലോകത്തെ മുഴുവന്‍ വായനയിലേക്ക് നയിച്ച സ്വിഫ്റ്റ് കണ്ണട ഉപയോഗിക്കാന്‍ വിസമ്മതിച്ചിരുന്നതിനാല്‍ കാഴ്ചശക്തി കുറഞ്ഞ് വായന തീരെ ഇല്ലാതായി. 1741ല്‍ സ്വയം അപായപ്പെടുത്താതിരിക്കാന്‍ അദ്ദേഹത്തിന് കാവല്‍ക്കാരനെ നിയമിച്ചു. 1745ല്‍ 77ാമത്തെ വയസ്സില്‍ ജോനാഥന്‍ സ്വിഫ്റ്റ് തന്‍െറ ചിന്തകളും ഭാവനകളും അവസാനിപ്പിച്ച് ഈ ലോകത്തു നിന്നു മടങ്ങി. തന്‍്റെ സ്വത്ത് മനോരോഗചികിത്സക്കായുള്ള സ്ഥാപനം നിര്‍മിക്കാന്‍ ഒസ്യത്തില്‍ അദ്ദേഹം വ്യവസ്ഥ ചെയ്തിരുന്നു. ‘കയ്ക്കുന്ന ക്രോധം ഹൃദയത്തെ കീറിമുറിക്കാത്ത ഇവിടെ ജോനാഥന്‍ സ്വിഫ്റ്റിന്‍്റെ ദേഹം വിശ്രമിക്കുന്നു’ എന്ന ലിഖിതം ചരമഫലകത്തിനായി സ്വിഫ്റ്റ് നേരത്തേ തെരഞ്ഞെടുത്തിരുന്നു.