Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഇലമണം.. പൂമണം.....

ഇലമണം.. പൂമണം.. ശര്‍ക്കരമണം..

text_fields
bookmark_border
ഇലമണം.. പൂമണം.. ശര്‍ക്കരമണം..
cancel

കാറ്റുപോലെ, നാടോടിയെപ്പോലെ അലയുന്ന ഒരു മനസ്സുണ്ടെനിക്ക്. പലപ്പോഴും എനിക്കുതന്നെ വിസ്മയം തോന്നും. അടങ്ങിയിരിക്കാനാവാതെ അിറയാതെ അലഞ്ഞുപോകുന്ന എെന്നപ്പറ്റി. ചിലപ്പോള്‍ തീവണ്ടിയുടെ നീലനിറം മനസ്സിലേക്ക് വരും. ഒരുപാട് നാളായല്ലോ തീവണ്ടിയില്‍ കയറിയിട്ടെന്ന് തോന്നും. വണ്ടിയുടെ മണമാണ് എന്നെ മാടിവിളിക്കുന്നത്. മധുരത്തിനു കൊതിക്കുന്ന കുട്ടിയെപ്പോലെ ഓടിച്ചെന്ന് കയറാന്‍ തോന്നും. അതേവിധമാണ് യാത്രകള്‍ സംഭവിക്കുന്നതും. കേരളത്തിന്‍റെ ഉള്‍നാടുകളില്‍ ചെല്ലുമ്പോഴാണ് മറ്റൊരു ലോകം നാം കാണുക. വാസ്തവത്തില്‍ മനുഷ്യര്‍ പ്രാദേശികമായിട്ടാണ് യാത്രകള്‍ ചെയ്യേണ്ടത്. അപ്പോള്‍ നമ്മുടെ സദാചാരപൊലീസുകാര്‍ വന്ന് ഇടപെട്ടുകളയരുത്. നാടുകാണാന്‍ നാം നടത്തുന്ന യാത്രകളെ നമ്മുടെ നാട്ടുകാര്‍ തന്നെ തടയരുത്. അങ്ങനെ സഞ്ചരിക്കുമ്പോള്‍ കേരളത്തിനകത്തെ കേരളത്തെയും കേരളീയജീവിതത്തേയും കാണാം.

പണ്ടുപണ്ട് വഴി നടന്നുവരുന്ന മനുഷ്യര്‍ക്ക് അപരിചതരുടെ വീടുകളോ വീട്ടുവരാന്തകളോ സ്വഗൃഹങ്ങളായി ആതിഥ്യമരുളിയിരുന്ന കഥകള്‍ നാം കേട്ടിട്ടുണ്ട്. എന്‍റെ ചെറുപ്പത്തിലെ സമകാലീന സാഹിത്യവായനകളില്‍ അത്തരം കഥകളൊക്കെ പ്രമേയരൂപത്തില്‍ ആനുകാലികങ്ങളിലും വായിക്കാന്‍ കഴിഞ്ഞിരുന്നു. അപ്പൂപ്പന്‍ താടികളെപ്പോലെ പറന്നെത്തുന്ന മനുഷ്യര്‍ ഒരിടത്ത് വിശ്രമിക്കുന്ന വഴിയമ്പലങ്ങളായി നാടുകളും വീടുകളും മാറിയിരുന്നു. ഇത് പലകാരണത്താലും സാധ്യമല്ല. പക്ഷേ നാമിനി അടിയന്തിരമായി തിരിച്ചുപിടിക്കേണ്ടത് അത്തരം സൗഹൃദാന്തരീക്ഷമാണ്. അല്ലെങ്കില്‍ ഉത്സവങ്ങളും ആഘോഷങ്ങളും നാലുമുറിച്ചുമരിനകത്തെ തീറ്റയും ഉറക്കവുമായി ഗതികെട്ടുപോകും.

ഓണമെന്ന ദേശീയോത്സവത്തെ ഇപ്പോള്‍ ഹൈന്ദവരുടെ മാത്രം ആഘോഷമെന്ന നിലയിലേക്ക് മാറ്റിവിടാന്‍ കേരളത്തില്‍ നടക്കുന്ന ശ്രമങ്ങള്‍ ആവര്‍ത്തിക്കുകയാണ്. എത്ര മ്ലേച്ഛമായ ചിന്താഗതിയാണിത്. വാലന്‍റൈൻസ് ഡേ ആഘോഷങ്ങളെ തടയിടാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളെ ഓർമിക്കുക. ഇങ്ങനെ ക്രിസ്ത്യാനികള്‍ മാത്രം ക്രിസ്മസും മുഹമ്മദീയര്‍ മാത്രം റംസാനും മറ്റ് പെരുന്നാളുകളും ആഘോഷിക്കുന്ന ഒരു കാലം കേരളത്തില്‍ സംഭവിച്ചാല്‍ എവിടെപ്പോകും നമ്മുടെ മഹത്തായ മതേതരപാരമ്പര്യം? വന്നുവന്ന് പുതുവത്സരാഘോഷംപോലും നമ്മുടേതല്ല, പാശ്ചാത്യരുടേതാണെന്നും അതുകൊണ്ട് നമ്മളത് ആഘോഷിക്കേണ്ടെന്നും വന്നാല്‍ നാം നമ്മളില്‍ത്തന്നെ വെറുക്കപ്പെട്ടവരായിമാറും. അതിനാല്‍ ആഘോഷങ്ങളെ മതേതരമനസ്സോടെ തിരികെപ്പിടിക്കുകയാണ് വേണ്ടത്.

കേരളത്തിന്‍റെ ഉള്‍നാടുകളില്‍ ഇപ്പോഴും തനത് ജീവിതം തുടിച്ചുകിടപ്പുണ്ട്. പാലക്കാടിനും മലപ്പുറത്തിനും കണ്ണൂരിനും കൊല്ലത്തിനും തിരുവനന്തപുരത്തിനും അത്തരം തനിമയാര്‍ന്ന ആഘോഷങ്ങളും ആചാരങ്ങളുമുണ്ട്. അവയിലേക്കിറങ്ങിച്ചെല്ലാന്‍ സാധിക്കണം. ഒരിക്കല്‍ കുട്ടനാടന്‍ കായല്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോള്‍ അവരുടേതായ തിരുവാതിര കളി കണ്ടതോര്‍ക്കുന്നു. അതുവരെ ഞാന്‍ കണ്ടുശീലിച്ചിരുന്ന തിരുവാതിരച്ചുവടുകളായിരുന്നില്ല അത്. അതേപോലെ ഇന്നും പാലക്കാടന്‍ ഗ്രാമങ്ങളില്‍ ഓണമെന്നാല്‍ പത്തുദിവസത്തെ പൂവിടലല്ല. തൃശൂര്‍ ഗ്രാമങ്ങളില്‍ നിന്നും അരമണി കിലുക്കു കുമ്മാട്ടികള്‍ ഈ മാസത്തിന്‍റെ മാത്രം സവിശേഷതകളാണ്. അതുകൊണ്ടാണ് നാം സഞ്ചരിക്കേണ്ടത് നമ്മുടെതന്നെ  ഉള്ളിലേക്കാവണമെന്ന് ഞാന്‍ പറഞ്ഞത്. അങ്ങനെ ദേശം തോറും കേറിയിറങ്ങിനടക്കുമ്പോള്‍ നാം കാണു കേരളം നമ്മെ പുതിയൊരാളാക്കി മാറ്റിത്തീര്‍ക്കും. വിദേശങ്ങളില്‍ ജോലിക്കോ മറ്റെന്തെങ്കിലും ആവശ്യത്തിനോ പോയശേഷം നാട്ടിില്‍ തിരിച്ചെത്തുന്ന ഏതൊരാളും വല്ലാതെ മാറിയിട്ടുള്ളതായി നമുക്ക് മനസ്സിലാകും. ആന്തരികമായ ഒരു മാറ്റമാണത്. ചില കണ്ടെത്തലുകളുടേയും തിരിച്ചറിവുകളുടേയും വലുപ്പം അവരുടെ പെരുമാറ്റത്തില്‍ നമുക്ക് കാണാന്‍ സാധിക്കും. അത് യാത്രയുടേയും കണ്ടെത്തലിന്‍റെയും ഫലമാണ്.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കൊല്‍ക്കത്തയിലാണ് എന്‍റെ ഓണം. ഇക്കുറിയും അതെ. പ്രവാസികളായ മലയാളികളുടെ മനസ്സിലെയും ജീവിതത്തിലേയും ഓണമെന്നത് കേരളത്തില്‍ അനുഭവിക്കാന്‍ കഴിയുതിനും അപ്പുറത്തുള്ളതാണ്. അത് കേവളം ഓണസദ്യ മാത്രമല്ല, ഓണക്കോടിയും പൂവിടലും ഗൃഹസന്ദര്‍ശനങ്ങളും മാത്രമല്ല. ഭാഷയുടെയും സംസ്‌കാരത്തിന്‍റെയും കാത്തുവയ്പ്പ് കൂടിയാണ്.

കൊല്‍ക്കത്തയില്‍ ഇന്ന് അവശേഷിക്കു മലയാളികളെല്ലാം ഓണത്തെ കേമമായി ആഘോഷിക്കുന്നവരാണ്. അഥവാ കേരളത്തിലെ ഓണം വിപണിയുടെ മാത്രം വിശേഷമായി മാറിപ്പോയത് അിറയാത്തവരാണ്. എല്ലാ ഞായറാഴ്ചകളിലും ഓരോ ദിക്കിലുമായി പ്രവാസികള്‍ ഓണം ആഘോഷിക്കും. ഇനിയങ്ങോട്ട് ഒന്നരമാസക്കാലം ഓരോ സംഘടനയുടെയും ഓണാഘോഷങ്ങളാണ്. സദ്യയും. നാട്ടിില്‍ നിന്നു ആളെ വരുത്തി സദ്യ ഉണ്ടാക്കുന്നവര്‍ മുതല്‍ വീടുകളില്‍ ഓരോ ഇനം കറികളും ചോറുമുണ്ടാക്കി ഒന്നിച്ചൊരിടത്തെത്തിച്ച് വിളമ്പുന്നവര്‍ വരെ അക്കൂട്ടത്തിലുണ്ട്. മലയാളം വായിക്കാനോ എഴുതാനോ അിറയില്ലെങ്കിലും പറയാനറിയാവുന്ന പ്രവാസിക്കുട്ടികള്‍ ഓണത്തെ അവരുടെ വലിയ വിശേഷമായി മനസ്സിലാക്കുന്നു. സ്‌നേഹിക്കുന്നു. പിന്തുടരുന്നു. അതൊരു ചാരിതാർഥ്യം പകരുന്ന കാഴ്ച തന്നെയാണ്.

എന്‍റെ ചെറുപ്പത്തിലെ ഓര്‍മ്മയില്‍ ഓണമെന്നത് പലതരം മണങ്ങളുടെ സങ്കലനമാണ്. വെട്ടിയ വാഴയിലയുടെ, ഇറുത്തെടുത്ത് വാടിയ പൂക്കളുടെ, കടലാസ്സില്‍ പൊതിഞ്ഞെത്തുന്ന നനഞ്ഞ ശര്‍ക്കരയുടെ, നെയ്യുറുമ്പുകളുടെ എല്ലാം മണം. ഓണമെന്നാല്‍ വേറൊരു മണം കൂടിയാണ്. അത് കോടിമുണ്ടിന്‍റെതാണ്. പുതുനൂലുകള്‍ നിലത്തിഴയുന്ന കോടിമുണ്ടുടുത്ത് സദ്യയുണ്ണാന്‍ ഇരിക്കുന്നതിന്‍റെ ഓര്‍മ്മച്ചിത്രം മനസ്സിലുണ്ട്. അാന്നയാലും ഇന്നായാലും ചില രുചികള്‍ നമ്മള്‍ ഓര്‍ത്തെടുക്കുന്നതും വീണ്ടെടുക്കുന്നതും ഓണക്കാലത്താണല്ലോ. പൂക്കളം തീര്‍ക്കുക എന്ന കരവിരുതിലേക്ക് നാം എത്തിപ്പെടുന്നത് കലയിലേക്ക് നാം എത്തിപ്പെടുന്നത് തന്നെയാണ്. അരിപ്പൊടി കോലം വരക്കുന്നതിലൂടെയും പൂക്കളം ഒരുക്കുന്നതിലൂടെയും മനുഷ്യന്‍ പ്രദേശികമായ ജീവിതത്തെ കണ്ടെത്തുകയാണ് ചെയ്യുന്നത്. അതില്‍ കലയുടെ തിളക്കം ദര്‍ശിക്കാം.  

ഓണക്കാലത്ത് ഉള്‍നാടുകളില്‍ സഞ്ചരിക്കുമ്പോള്‍ ഓരോ വീട്ടുമുറ്റത്തും വ്യത്യസ്തമായ പൂക്കളം കാണാം. ചാണകം മെഴുകിയ വൃത്തത്തിനുള്ളില്‍ ഒരുങ്ങിയിരിക്കുന്ന പൂക്കളം. എന്‍റെയൊരു മോഹം ഇനിയൊരു ഓണക്കാലത്ത് കേരളത്തിലെ വ്യത്യസ്തമായ ദേശങ്ങളിലൂടെ സഞ്ചരിക്കണമെതാണ്. മാവേലിയെപ്പോലെ, പൂക്കളങ്ങള്‍ കണ്ടുകണ്ട്, അവിടുത്തെ ആതിഥ്യം സ്വീകരിച്ച് പത്തുദിവസം ഓണം കാണണം. സാധിച്ചാല്‍ പത്തുദിവസം കൊണ്ട് സമീപസ്ഥങ്ങളായ നാലഞ്ച് ജില്ലകളിലെയെങ്കിലും ഓണക്കാലം കാണണം. ആഗസ്റ്റ്-സെപ്തംബര്‍ മാസത്തില്‍ തിളങ്ങുന്ന വെയില്‍ പരക്കുമ്പോള്‍ കൊല്‍ക്കത്തയിലിരുന്നും എനിക്ക് ഓണക്കാലത്തെ അനുഭവിക്കാന്‍ സാധിക്കാറുണ്ട്. പ്രകൃതി അത് നീട്ടിയെറിയുകയാണ്. ഓണം വന്നു എ സന്ദേശം മലയാളി മാത്രമല്ല ഓരോ മനുഷ്യനും ഓരോ വിധത്തില്‍ അതിലൂടെ അിറയുന്നുണ്ട്.

Show Full Article
TAGS:susmesh chandroth onam orma 
Next Story