Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightവായനയുടെ...

വായനയുടെ വീണ്ടെടുപ്പിലേക്ക്

text_fields
bookmark_border
വായനയുടെ വീണ്ടെടുപ്പിലേക്ക്
cancel

ഞാൻ വലിയ വായനക്കാരനൊന്നുമല്ല. പക്ഷെ സോഷ്യൽ മീഡിയയിളാണ് തെരഞ്ഞെടുക്കുന്നത്. പക്ഷേ സോഷ്യൽ മീഡിയ വന്നതോടെ പണ്ടു വായിച്ചതുപോലെ വായിക്കാൻ പറ്റാത്ത അവസ്​ഥയിൽ എത്തിപ്പെട്ടു. ഇപ്പോൾ അതിെൻറ ഉപയോഗം നിർത്തി കൂടുതൽ വായിക്കാൻ തുടങ്ങി. സോഷ്യൽ മീഡിയയെ മാറ്റി നിർത്തി വായനയിലേക്ക് മാറേണ്ടതാണെന്ന് തോന്നിയപ്പോഴാണ്  വായനയിലേക്ക് തിരിഞ്ഞത്.

ഞാൻ മുൻഗണന നൽകാറുള്ളത് ചെറുകഥകൾക്കാണ്. പരിമിത സമയത്തിനുള്ളിൽ വായിച്ചു തീരുന്ന പുസ്​തകങ്ങളാണ് തെരഞ്ഞെടുക്കുന്നത്.കാരണം എന്‍റെ ജോലിയുടെ സ്വഭാവം വെച്ച് രാത്രി ഷൂട്ടിങ് കഴിഞ്ഞ് വേണം വായിക്കാൻ. ഒറ്റ ഇരിപ്പിൽ ഇരുന്നു വായിക്കാൻ പറ്റുന്നതാകണം പുസ്​തകങ്ങൾ. പവിത്രൻ തീക്കുനിയെപോലുള്ളവരുടെ കവിതകൾ ഒക്കെ ഇഷ്ടമാണ്. അത് എന്‍റെ വ്യക്തിപരമായ ഇഷ്ടങ്ങളാണ്. ഒരാളുടെ കൃതിയെകുറിച്ചുള്ള വിലയിരുത്തലല്ല. വിലയിരുത്താൻ മാത്രം ഞാൻ വലുതായിട്ടില്ല.

സോഷ്യൽ മീഡിയകൾ ഒരു ഘട്ടത്തിൽ ഞാൻ നന്നായി ഉപയോഗിച്ചിരുന്നു. ഉണ്ടായിരുന്ന  സമയത്ത് അതിന്‍റെ നല്ല വശങ്ങൾ അനുഭവിക്കുകയും ചെയ്തു. സിനിമയുടെ മാർക്കറ്റിങിന് വേണ്ടി ഉപയോഗിക്കാവുന്ന മാധ്യമമാണ് സോഷ്യൽ മീഡിയ. പക്ഷേ അതിന് ഒരുപാട് ദൂഷ്യവശങ്ങളുമുണ്ട്. ഏതൊരു കാര്യത്തിനും ഗുണവും ദോഷവും ഉള്ളതുപോലെ. ദൂഷ്യവശങ്ങൾ കൂടുതലാണെന്ന് തോന്നിയ സമയത്താണ് ഞാനതിൽ നിന്ന് വിട്ടു നിന്നതും, വായനയിലേക്ക് തിരിഞ്ഞതും.

ശ്രീജിത് രവിയും ടി.ജി. രവിയും
 

ഫോണും സോഷ്യൽ മീഡിയയുമൊക്കെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് നമ്മുടെ പ്രതികരണമൊക്കെ അതുമായി ബന്ധപ്പെട്ടതായിരിക്കും. വീട്ടുകാര്യങ്ങൾ ചർച്ച ചെയ്യേണ്ട സമയത്ത് ഒരു പക്ഷേ നാടോടിക്കാറ്റ് എന്ന സിനിമയിൽ പറയുന്നപോലെ ശ്രീലങ്കൻ കരാറിനെ കുറിച്ചും അമേരിക്കയെ കുറിച്ചും ഒക്കെയായിരിക്കും ചർച്ച. അത് ചർച്ച ചെയ്യേണ്ടതു തന്നെയാണ്. എന്നാൽ സോഷ്യൽ മീഡിയ ഇല്ലാതെയും ജീവിക്കാൻ പറ്റും. ഫോണിൽ ചെലവഴിക്കുന്ന സമയം വായനക്കും കുടുംബത്തോടൊപ്പവും ചെലവഴിക്കാനാകുന്നുണ്ട്. സമയം വളരെ വിലപ്പെട്ടതാണ്.

കുഞ്ഞിക്കൂനനെപോലുള്ള ബാലസാഹിത്യം വായിക്കുന്നതിന്‍റെ സുഖം സോഷ്യൽ മീഡിയകൊണ്ട് കിട്ടുന്നില്ല. അത് ഏത് പ്രായത്തിലുള്ളവർക്കും വായിക്കാവുന്ന പുസ്​തകമാണ്. തിരിച്ച് അത്തരം കൃതികളിലേക്ക് യാത്ര ചെയ്യുകയാണ്. അങ്ങനെ പഴയ വായനാശീലങ്ങളിലേക്ക് എത്തണമെന്ന് ആഗ്രഹിക്കുന്നു.
    
വാട്സാപ്പും ഫേസ്​ബുക്കും ഒരുപാട് സമയം അപഹരിച്ചിരുന്നു. അത് ക്രിയേറ്റിവിറ്റിയുള്ള കാര്യങ്ങൾക്കായിരുന്നു. എന്നാലും അതിനേക്കൾ ഒക്കെ സന്തോഷം ഇപ്പോഴാണെന്ന് തോന്നുന്നു. പലപ്പോഴും സോഷ്യൽ മീഡിയകളിൽ ചർച്ച ചെയ്യുന്ന വിഷയങ്ങൾക്ക് ആയുസ്സ് വളരെ കുറവാണ്. പത്രമാധ്യങ്ങളിൽ വരുന്ന ചർച്ചകൾക്കുള്ള ലൈഫ് സോഷ്യൽ മീഡിയകളിലെ ചർച്ചകൾക്കില്ല. ഒരു വിഷയം ചർച്ച ചെയ്യുമ്പോൾ മറ്റൊരു വിഷയമെത്തിയാൽ അതിന്‍റെ ആയുസ്സ് തീർന്നു. വളരെ ചുരുക്കം വിഷയങ്ങൾക്കേ റിയാക്ഷനുമുള്ളൂ. ഫേസ്​ ബുക്കിൽ ഒരു പോസ്​റ്റിട്ടു ലൈക്കും കമൻറുമടിച്ചാൽ അതിനെ കുറിച്ച് അവൻ മറന്നു. തെരുവിലേക്കിറങ്ങി പ്രതികരിക്കുന്ന അവസ്​ഥ ഇന്നില്ല.

പണ്ടത്തെ കാലത്ത് തെരുവിലിറങ്ങി പ്രതികരിച്ച് അതിന്‍റെ ഫലം നാം വാങ്ങിയിരുന്നു. കുറഞ്ഞ വിഷയങ്ങളേ നമ്മൾ അറിഞ്ഞിരുന്നുള്ളൂവെങ്കിലും. ഇന്ന് മിനിറ്റ് തോറും വിഷയങ്ങൾ മാറി വന്നുകൊണ്ടിരിക്കുകയാണ്. നമ്മൾ ഫേസ്​ബുക്ക് അക്കൗണ്ടുകളും ഗ്രൂപ്പുകളും കമ്യൂണിറ്റിയുമുണ്ടാക്കുന്നുണ്ട്. ആയിരക്കണക്കിന് വിഷയങ്ങൾക്ക് ലൈക്കും ഷെയറും അടിക്കുന്നുണ്ട്. എന്നാലിതിനൊന്നും ഫലം കാണുന്നില്ല. എന്നാൽ വായനയിലൂടെ ലഭിക്കുന്ന ഫലം അങ്ങനെയല്ല.

(തയ്യാറാക്കിയത്-സിദ്ദിഖ് പെരിന്തൽമണ്ണ)

 

Show Full Article
TAGS:vayana dinam sreejith ravi 
Next Story