വൈക്കം മുഹമ്മദ് ബഷീറിന്‍െറ ‘മതിലുകള്‍’ക്ക് 50 വര്‍ഷം
text_fieldsവൈക്കം: വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ പ്രേമകഥകളില്‍ അസാധാരണമായ പ്രേമകഥയെന്ന് ബഷീര്‍ പറഞ്ഞ മതിലുകളുടെ 50ാം വാര്‍ഷികം ബേപ്പൂര്‍ സുല്‍ത്താന്‍െറ നാട്ടില്‍ ആഘോഷിക്കും.
1965ല്‍ തിരുവന്തപുരത്ത് തമ്പാനൂരുള്ള അരിസ്റ്റോ ഹോട്ടലില്‍ താമസിച്ച് നാലുദിവസംകൊണ്ട് എഴുതിത്തീര്‍ത്ത മതിലുകള്‍ നാലുഭാഷകളില്‍ ഇറങ്ങിയതോടെ ലോകസാഹിത്യത്തില്‍ ഇടംനേടി. ബഷീര്‍ എഴുതിയ പ്രേമകഥകളില്‍ ഏറ്റവും അസാധാരണമായ പ്രേമകഥ വര്‍ഷങ്ങള്‍ക്കുശേഷവും വായനക്കാര്‍ മനസ്സില്‍ താലോലിക്കുന്നു. ഹൃദയങ്ങളുടെ ഇടയില്‍ ആണ്‍ ജയിലിന്‍െറ മതിലുകള്‍ക്കപ്പുറത്ത് പെണ്‍ജയില്‍. ഒരുപാട് തടവുകാരുടെ കൂടെ നാരായണിയും. നായികയില്ലാതെ ശബ്ദത്താല്‍ നായികയെ സൃഷ്ടിച്ച ഈ മഹത്തരമായ സാഹിത്യ സൃഷ്ടിയുടെ 50ാംവാര്‍ഷികം ബാല്യകാലസഖിയിലെ സുഹ്റയും മജീദും പഠിച്ച വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സ്കൂളിലെ ക്ളാസ് മുറിയില്‍ ഈ മാസം 18ന് നടക്കുന്ന സമ്മേളനം സാഹിത്യകാരി കെ.ആര്‍. മീര ഉദ്ഘാടനംചെയ്യും. തലയോലപ്പറമ്പ് ഡി.ബി കോളജ് മലയാള വിഭാഗം മേധാവി ഡോ.ബി. പത്മനാഭപിള്ള അധ്യക്ഷത വഹിക്കും. വൈകുന്നേരം 5.30ന് ഫെഡറല്‍ നിലയത്തിന്‍െറ മുന്‍വശത്ത് അടൂര്‍ ഗോപാലകൃഷ്ണന്‍െറ മതിലുകളുടെ സിനിമയുടെ പ്രദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് ബഷീര്‍ സ്മാരകസമിതി ഡയറക്ടര്‍ മോഹന്‍ ഡി. ബാബുവിന്‍െറ അധ്യക്ഷതയില്‍ ചേരുന്ന ചര്‍ച്ചാ സമ്മേളനം പാലാ ആര്‍.ഡി.ഒ സി.കെ. പ്രകാശ് ഉദ്ഘാടനംചെയ്യും. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെയും അമ്മമലയാളം സാഹിത്യ കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
