`ആത്മാവില്ലാത്ത പൂവി\'ന്‍െറ കഥയെഴുത്തുകാരി
text_fieldsപച്ചവിരിച്ച വയലുകള്‍, പച്ചിലമൂടിയ പൊന്തല്‍ക്കാടുകള്‍, കിളികളുടെ കൂകല്‍ നാദം, പച്ചിലകള്‍ക്കിടയിലൂടെ ഊര്‍ന്നുവീഴുന്ന മഴത്തുള്ളി കവിളത്തുപതിച്ചപ്പോള്‍ എന്തൊരു കുളിര്‍മ്മ, നല്ല ഉന്‍ന്മേഷം, പുല്‍ നാമ്പുകള്‍ തളിരിട്ട നനഞ്ഞ മണ്‍പാത, ചെരുപ്പുകള്‍ പാദങ്ങള്‍ നിലത്ത് വെച്ചപ്പോള്‍ കുളിരിട്ട് പോയി. നഗ്നപാദനായി അയാള്‍ നടന്നു നീങ്ങി. ഭൂമിയുടെ നെഞ്ചിടിപ്പ് അറിഞ്ഞുകൊണ്ട്...
`കൊല്ലൂര്‍ മൂക്ക്....കൊല്ലൂര്‍ മുക്ക്...' അയാള്‍ ഞെട്ടിയുണര്‍ന്നു. ചുറ്റും നോക്കി. `കൊല്ലൂര്...കൊല്ലൂര്..' അയാള്‍ പുറത്തേക്ക് നോക്കി. കോണ്‍ക്രീറ്റ് സൗധങ്ങള്‍ നിറഞ്ഞ വരണ്ട നഗരം. അദ്ഭുതം കൂറുന്ന മിഴികളുമായി അയാള്‍ ചോദിച്ചു. `ഇത്?' `കൊല്ലൂര്‍ മുക്ക്'. അയാള്‍ പുറത്തേക്ക് നോക്കി. എന്‍െറ ഗ്രാമം, അല്ല...എന്‍െറ നഗരം.
(കഥ-എന്‍െറ ഗ്രാമം, അല്ല...എന്‍െറ നഗരം').
കണ്ടുകണ്ടിരിക്കെ മാറിപ്പോയെ നമ്മുടെ ഗ്രാമങ്ങളുന്‍െറ നന്മകള്‍, സൗന്ദര്യം, സുരക്ഷിതത്വം ഒക്കെ ഒരു എഴുത്തുകാരിയില്‍ സൃഷ്ടിച്ച ആവലാതികളാണ് ഇത്തരമൊരു കഥയുടെ പിറവിയിലത്തെിക്കുന്നത്. തന്‍െറ നാട്ടിലേക്കുള്ള മടക്കയാത്രയില്‍ ബസിലിരുന്ന് കാണുന്ന സ്വപ്നങ്ങള്‍ അയാളുടെ ഇന്നലെകളാണ്. എന്നാല്‍ എത്തിച്ചേരുന്നത് താന്‍ പോലും അന്യനാക്കപ്പെട്ട ഒരു നഗരത്തില്‍. പുതിയ മുഖം തേടുന്ന നമ്മുടെ ഗ്രാമങ്ങളിലെല്ലാം ഇത്തരം ദു:ഖങ്ങള്‍, ചിന്തകള്‍ അനുഭവിക്കുന്നുണ്ടാകാം. എന്നാല്‍ കൃഷ്ണകീര്‍ത്തനയില്‍ ഇത് കഥകളായി പിറക്കുന്നു. നഷ്ടമാകുന്ന ഗ്രാമങ്ങള്‍ സ്വപ്നത്തിലൂടെ വീണ്ടെടുക്കുന്നു. വായനക്കാരും ഒരു വേള ഇന്നലെകളില്‍ ചവിട്ടുനടന്ന പച്ചപ്പ് അനുഭവിക്കുന്നു. ഈ എഴുത്തുകാരി ആത്മാവില്ലാത്ത പൂക്കളുടെ കഥ തേടുകയാണ്. നാം മറന്നുപോകുന്ന ചില നന്മകളെ ഓര്‍മ്മപ്പെടുത്തുന്നു. കഥ നല്‍കുന്ന നൊമ്പരങ്ങളിലൂടെ...
കഥയെഴുത്തിലൂടെ വായനക്കാരുടെ മനസ് കീഴടക്കാനുള്ള യാത്രയിലാണ് കൃഷ്ണ കീര്‍ത്തന എന്ന കൊച്ചുമിടുക്കി. വടകര മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താം തരം വിദ്യാര്‍ഥിനി. അധ്യാപക ദമ്പതികളായ സന്തോഷ് കുമാറിന്‍െറയും ശ്രീജയുടെയും ഏക മകള്‍. നാലാംതരത്തില്‍ പഠിക്കുമ്പോള്‍ `ചിലങ്ക' എന്ന കാവ്യസമാഹാരവും ഏഴാം തരത്തിലത്തെിയപ്പോള്‍ `പാതിയടഞ്ഞ കണ്ണുകളും' പ്രസിദ്ധീകരിച്ചു. `പാതിയടഞ്ഞ കണ്ണൂകള്‍'ക്ക് ഭീമ-സ്വാതി കിരണ്‍ പുരസ്കാരം ലഭിച്ചു. മാത്യഭൂമി ബാലപംക്തി, മറ്റു ആനൂകാലികങ്ങള്‍ എന്നിവയില്‍ കഥകള്‍ പ്രസിദ്ധീകരിച്ചു. ഏറ്റവും പുതിയ കഥാസമാഹാരം `ആത്മാവില്ലാത്ത പൂവ'് കഴിഞ്ഞ ദിവസം കഥാകാരന്‍ അബ്കര്‍കക്കട്ടില്‍ പ്രകാശനം ചെയ്തു. ഏകാംഗാഭിനയം, ചിത്ര രചന (പെയിന്‍റിംഗ്), ഗണിതശാസ്ത്രം എന്നീ മേഖലകളില്‍ കൃഷ്ണകീര്‍ത്തന പ്രതിഭ തെളിയിച്ചിട്ടുണ്ട്.
ഒരു പക്ഷെ ഈ കഥയെഴുത്തുകാരിയുടെ എഴുത്തിന്‍െറ സാക്ഷ്യപത്രം പോലെ `ആത്മാവില്ലാത്ത പൂവിന'് അവതാരിക എഴുതിയ പ്രശസ്ത എഴുത്തുകാരി പി. വത്സല ഇങ്ങനെ കുറിച്ചിട്ടു: `വരാനിരിക്കുന്ന ജീവിതാനുഭവങ്ങളുടെ ഒരു ഡി.എന്‍.എ ബാല്യകാല രചനകളില്‍ത്തന്നെ വെളിപ്പെടുന്നത് സ്വാഭാവികമാണ്. അതിനാല്‍ മികച്ച കഥാകാരിയായി കൃഷ്ണ കീര്‍ത്തന പരിണമിക്കും എന്ന് എനിക്ക് തോന്നുന്നു. എത്ര സാങ്കേതികത്വം ഉരുക്കഴിച്ചാലും കലാസൃഷ്ടിയുടെ ബീജങ്ങള്‍, അതതു സ്രഷ്ടാക്കളുടെ ബാല്യകാലരചനയിലുണ്ടാവും. പിഞ്ചുകുഞ്ഞ്, അമ്മ, മുത്തശ്ശി, പിതാവ്, മുത്തശ്ശന്‍, വഴി വക്കില്‍ കാണപ്പെടുന്ന അജ്ഞാത നാമത്തോടൂകൂടിയ ഒരു ഭിക്ഷാടകന്‍, ഒരു പൂച്ച, പട്ടി, കിളി, മഞ്ഞുതുള്ളി, മഴക്കാറ്, വിരിയുന്ന പൂക്കള്‍ ഇവയെല്ലാം ബാല്യകാലത്ത് മനസില്‍ പതിക്കുന്ന കഥാബീജങ്ങള്‍ ഉള്‍ക്കൊള്ളുന്നു'. ഇത് ശരിവെക്കുന്നതാണ് കൃഷ്ണ കീര്‍ത്തനയുടെ കഥാലോകം. തന്‍െറ ചുറ്റിലേക്കും തുറന്നു പിടിച്ച കണ്ണൂകള്‍ കഥാബീജം ഇവരുടെ മനസിലേക്ക് കൊണ്ടുവരുന്നു.
ആറാം തരത്തില്‍ പഠിക്കുമ്പോഴാണ് തന്‍െറ വിദ്യാലയത്തിലെ ഒരു കുട്ടി ആത്മഹത്യചെയ്തതില്‍ മനം നൊന്ത്. `പാതിയടഞ്ഞ കണ്ണൂകള്‍' എന്ന ലഘുനോവല്‍ എഴുതിയത്. `ആത്മഹത്യാ മുനമ്പിലേക്ക് നടന്നുപോകുന്ന ഒരാളെ ജീവിതത്തിന്‍െറ പച്ചപ്പിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ഒരു ചെറുപുഞ്ചിരിക്കോ കണ്ണീര്‍ തുള്ളിക്കോ കഴിഞ്ഞേക്കാം, ഒരു വരി കവിതക്കോ ഒരു നെടുവീര്‍പ്പിനോ അത് സാധിച്ചേക്കാം, ഏതൊരു നല്ല കലാസൃഷ്ടിയും വീണ്ടുമത്തെിക്കുക ജീവിതത്തിലേക്ക് തന്നെയായിരിക്കു’മെന്ന് ഇതിന്‍െറ അവതാരികയില്‍ കവി ശിവദാസ് പുറമേരി പറയുന്നു. എന്തിനുവേണ്ടി എഴുതുന്നു എന്ന ചോദ്യത്തിന് കൃഷ്ണകീര്‍ത്തനയുടെ മറുപടി ഇങ്ങനെ: ‘‘സമൂഹത്തിന്‍െറ നന്മകള്‍ക്ക് വേണ്ടി എഴുതുന്നു. ഒരാളെങ്കിലും എന്‍െറ സൃഷ്ടിവായിച്ച് സമൂഹത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നാഗ്രഹം. തിന്മകളുണ്ടാക്കുന്ന ദൂഷ്യവശങ്ങളെ മനുഷ്യമനസിന്‍െറ വികാരങ്ങളിലൂടെ പ്രതിഫലിപ്പിക്കാനാണ് എന്‍െറ ശ്രമം’’.
ആശാന്‍െറ ചിന്താവിഷ്ടയായ സീത, ബെന്യാമിന്‍െറ ആടുജീവിതം, എം.ടിയുടെ നാലുകെട്ട്, നിന്‍െറ ഓര്‍മ്മയ്ക്ക് തുടങ്ങിയ കൃതികളെ സ്നേഹിക്കുന്ന കൃഷ്ണകീര്‍ത്തന മനസിന്‍െറ വിങ്ങലുകള്‍ പേറുന്ന കൃതികളുടെയെല്ലാം ആരാധികയാണ്. എഴുത്തിന്‍െറ ലോകത്ത് തന്‍െറതായ പാത ഈ കഥാകാരി സ്വയം വെട്ടിയെടുത്തിരിക്കുകയാണ്. ഏകാന്തത എന്ന കഥയില്‍ ഇങ്ങനെ കുറിച്ചിടുന്നു: `സന്ധ്യാസമയം, എല്ലാം ഇരുട്ടിലേക്ക് മായുകയാണ്. ക്ഷയിച്ച കാട്ടിലെ ആല്‍മരത്തിലും താമരക്കുളത്തിനും എല്ലാം മീതെ അസ്തമയ സൂര്യന്‍ പ്രത്യക്ഷപ്പെട്ടു. സൂര്യനെ മറച്ച് ഒരാല്‍മര ശാഖമാത്രം മന്ദമൊന്നിളകി. സെറ സൂര്യനെ നോക്കി. ആ നയനങ്ങളില്‍ സൂര്യബിംബം തെളിഞ്ഞു. അവളുടെ കണ്ണുകളും നനഞ്ഞു. സൂര്യബിംബത്തെ മറച്ചുവെച്ചുകൊണ്ട് അവള്‍ നിന്നു. എല്ലാം രാത്രിയുടെ യാമങ്ങളിലേക്ക് മറഞ്ഞു. അവള്‍ ഒറ്റക്കാണ്. അവള്‍ മാത്രം'.