ഉര്‍ദുവിന്‍െറ ചരിത്ര വഴികളില്‍
text_fields1530ല്‍ പറങ്കികള്‍ നിര്‍മിച്ച ചാലിയം കോട്ട പോര്‍ചുഗീസുകാരില്‍നിന്ന് പിടിച്ചടക്കാന്‍ 1540^60 കാലത്ത് സാമൂതിരി രാജാവ് കര്‍ണാടകയിലെ വിജാപുര രാജാവായിരുന്ന ആദില്‍ ശാഹീ സല്‍ത്തനത്തിനോട് സഹായം അഭ്യര്‍ഥിച്ച സംഭവമുണ്ട്. വിജാപുര സുല്‍ത്താന്‍െറ പ്രതിനിധികളായി എത്തിയ പട്ടാളക്കാര്‍ വന്നത് ഉര്‍ദു ഭാഷയുമായിട്ടായിരുന്നു. 1571ല്‍ അവര്‍ ചാലിയം കോട്ട പിടിച്ചെടുത്തു. പിന്നീട് ഇവിടെതന്നെ കുടുംബസമേതം സ്ഥിരതാമസമാക്കിയ ഈ ഉര്‍ദുക്കാരില്‍നിന്നും ഇവിടെയുള്ള സാമൂതിരിയുടെ നാവിക പടയാളികളായ കുഞ്ഞാലിമരക്കാര്‍മാരുടെ സേനയും കരസേനയായിരുന്ന നായര്‍ പടയാളികളും ഉര്‍ദു പരിചയപ്പെടാനും അറിയാനും പഠിക്കാനുമിടയായി.
ടിപ്പുവിന്‍െറ കാലത്ത് 1800കളില്‍ ‘ഫൗജീ അഖ്ബാര്‍’ എന്ന പേരില്‍ പട്ടാളക്കാര്‍ക്കു മാത്രമായി പത്രം തന്നെ ഇറങ്ങിയിരുന്നു. ഉര്‍ദുവിലെ ആദ്യ പത്രമായ ‘ഫൗജീ അഖ്ബാര്‍’ മലബാറിലും എത്തിയിരുന്നു. ഇക്കാലത്ത് കണ്ണൂര്‍ അറക്കല്‍ കൊട്ടാരത്തോടനുബന്ധിച്ച മദ്റസകളില്‍ ഉര്‍ദു ഭാഷാ പഠനത്തിന് പ്രത്യേക സൗകര്യമുണ്ടായിരുന്നു. ഈ കാര്യങ്ങളെല്ലാം അന്വേഷിച്ച് കണ്ടത്തെിയത് മലയാളിയായ ഉര്‍ദു പണ്ഡിതനാണ്. കെ.പി. ശംസുദ്ദീന്‍ തിരൂര്‍ക്കാട്. ഇദ്ദേഹത്തിന്‍െറ ഗവേഷണ ലേഖനങ്ങള്‍ ഇതുപോലുള്ള ചരിത്രത്തിന്‍െറ ഉര്‍ദുവഴികളിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ഉര്‍ദു ഭാഷയുമായി ബന്ധപ്പെട്ട് കെ.പി. ശംസുദ്ദീന്‍ തിരൂര്‍ക്കാടിന്‍െറ അന്വേഷണ യാത്രകള്‍ക്ക് ഇരുപതാണ്ട് തികയുന്നു.
ഉര്‍ദു ഭാഷയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളുടെയും ആധികാരിക പഠനകേന്ദ്രമായിട്ടുണ്ട് ഇന്ന് ഇദ്ദേഹത്തിന്‍െറ വീട്. ഉര്‍ദു ഭാഷയുമായി രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവിനും ഉണ്ടായിരുന്ന ആത്മബന്ധവും നിരവധി പഠനാര്‍ഹമായ ലേഖനങ്ങളിലൂടെ മലയാളി വായനക്കാരുടെ മുന്നിലത്തെിച്ചതും ഇദ്ദേഹത്തിന്‍െറ ശ്രമഫലമായാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
