റിച്ചാര്‍ഡ് ഫ്ളാനഗന്‍: ആസ്ത്രേലിയയിലെ അരുന്ധതി റോയ്
text_fields2014ലെ ബുക്കര്‍ പ്രൈസിന് അര്‍ഹനായ ആസ്ട്രേലിയന്‍ നോവലിസ്റ്റ് റിച്ചാര്‍ഡ് ഫ്ളാനഗന്‍ പത്രപ്രവര്‍ത്തകനും സാമൂഹികവിമര്‍ശകനും ഒക്കെയാണ്. എഴുത്തുകാരന്‍ പുസ്തകങ്ങളുടെ ലോകത്ത് അടയിരിക്കേണ്ടവനല്ളെന്നുള്ള ചിന്താഗതി ഫ്ളാനഗനെ എന്നും വേറിട്ടുനിര്‍ത്തുന്നു. ആര്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ളെങ്കിലും തനിക്ക് തോന്നുന്നതു പറയുക എന്ന പ്രമാണക്കാരന്‍.
ബുക്കര്‍ പ്രൈസിന് അര്‍ഹമായ ഫ്ളാനഗന്‍െറ നോവല്‍ ‘ദ നാരോ റോഡ് ടു ദ ഡീപ് നോര്‍ത്’ (വിദൂര വടക്കിലേക്കുള്ള ഇടുങ്ങിയ പാത) ഒരേസമയം യുദ്ധക്കുറ്റവാളികളുടെ യുദ്ധാനന്തര ജീവിതത്തെക്കുറിച്ച പുസ്തകവും രണ്ടാംലോക യുദ്ധത്തിലെ തുറക്കാത്ത ഏടുകളിലേക്കുള്ള യാത്രയുമാണ്. രണ്ടാം ലോകയുദ്ധ സമയത്ത് ജപ്പാന്‍സേനയുടെ നേതൃത്വത്തില്‍ 1943ല്‍ നിര്‍മിച്ച ബര്‍മ-തായ്ലന്‍ഡ് റെയില്‍വേയുടെ ദുരിതപൂര്‍ണമായ അടിമപ്പണിയുടെ കഥയാണ് ഒരര്‍ഥത്തിലിത്. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്കൊപ്പം പടിഞ്ഞാറന്‍ സഖ്യസേനയില്‍നിന്ന് പിടികൂടിയ സൈനികരും ചേര്‍ന്നാണ് ദുര്‍ഘട മലമ്പാതകള്‍വഴി ഈ റെയില്‍ യാഥാര്‍ഥ്യമാക്കിയത്. ദ നാരോ റോഡ് ടു ദ ഡീപ് നോര്‍ത്തിനുപുറമെ അഞ്ച് നോവലുകള്‍കൂടി ഫ്ളാനഗന്‍േറതായുണ്ട്. ഡത്തെ് ഓഫ് എ റിവര്‍ ഗൈഡ് (1994), ദ സൗണ്ട് ഓഫ് വണ്‍ ഹാന്‍ഡ് ക്ളാപ്പിങ് (1997), ഗൗള്‍ഡ്സ് ബുക്ക് ഓഫ് ഫിഷ്: എ നോവല്‍ ഇന്‍ 12 ഫിഷ് (2001), ദ അണ്‍നോണ്‍ ടെററിസ്റ്റ് (2006), വാണ്ടിങ് (2008) എന്നിവ.
ആസ്ട്രേലിയയിലെ ടാസ്മാനിയ ദ്വീപ് സ്വദേശിയായ ഫ്ളാനഗന്‍ പത്രപ്രവര്‍ത്തകനെന്ന നിലയില്‍ മുന്‍ ബുക്കര്‍പ്രൈസ് ജേതാവ് അരുന്ധതി റോയിയുടെ പാതയിലാണ്. ടാസ്മാനിയ സര്‍ക്കാറിന്‍െറ കോര്‍പറേറ്റുകളുമായുള്ള അവിഹിത ബന്ധം തുറന്നുകാട്ടുന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ക്ക് തലവേദന സൃഷ്ടിച്ചിരുന്നു.