Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightഅക്ഷരഗുരുവിന്...

അക്ഷരഗുരുവിന് ആസ്വാദകരുടെ സ്നേഹസദ്യ

text_fields
bookmark_border
അക്ഷരഗുരുവിന് ആസ്വാദകരുടെ സ്നേഹസദ്യ
cancel

ഒ.എന്‍.വിക്ക് 84ാം പിറന്നാള്‍


തിരുവനന്തപുരം: കവിതയിലെ അപൂര്‍വ സാഹോദര്യങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ ആസ്വാദകര്‍ക്കും കവികള്‍ക്കും അത് വേറിട്ട പിറന്നാള്‍ അനുഭവമായി. ഒ.എന്‍.വിയുടെ 84ാം പിറന്നാളിനാണ് തിരുവനന്തപുരം ഇന്നുവരെ സാക്ഷ്യംവഹിക്കാത്ത അക്ഷരയൂണിന് വേദിയായത്.
കവിതയിലെ അപൂര്‍വ സാഹോദര്യങ്ങളായ ഒ.എന്‍.വിയും സുഗതകുമാരിയും തിരുവനന്തപുരം സമാധാന രാജ്ഞി ബസലിക്കയുടെ പാരിഷ് ഹാളിലാണ് പിറന്നാള്‍ ആഘോഷിക്കാനത്തെിയത്. ആശുപത്രിയില്‍നിന്നാണ് കവിയുടെ വരവ്. ഭാര്യ സരോജിനിയും എം.എ. ബേബി എം.എല്‍.എയും ഒപ്പമുണ്ടായിരുന്നു.
ശിഷ്യരായ വി. മധുസൂദനന്‍ നായരും പ്രഭാവര്‍മയും രാധിക സി. നായരും ആതിഥേയരായി. ഡോ. സാമുവല്‍ മാര്‍ ഐറനിയോസ് ചടങ്ങിന് നേതൃത്വം നല്‍കി.
ബംഗാളി കവി സുബോധ് സര്‍ക്കാര്‍, മുന്‍ ചീഫ് സെക്രട്ടറിയും മലയാള സര്‍വകലാശാല വൈസ് ചാന്‍സലറുമായ കെ. ജയകുമാര്‍, പിരപ്പന്‍കോട് മുരളി, വി. രാജീവന്‍, ഡോ. പി. വേണുഗോപാലന്‍, ഡോ. ജി. ബാലമോഹന്‍ തമ്പി, ഡോ. പി. സോമന്‍, ഇ.പി. രാജഗോപാലന്‍, ഡോ. എം. ചന്ദ്രശേഖരന്‍ നായര്‍, ഗിരീഷ് പുലിയൂര്‍ തുടങ്ങിയവര്‍ ആശംസ നേരാനത്തെി. ദിവസം മുഴുവന്‍ നീണ്ട കാവ്യാലാപനവും പ്രഭാഷണവും അനുസ്മരണവുംകൊണ്ടാണ് ശിഷ്യസമൂഹം കവിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നത്.
ഒ.എന്‍.വി പ്രതിഭാ ഫൗണ്ടേഷന് രൂപം നല്‍കി. മലയാളത്തിലെ സമുന്നതരായ എഴുത്തുകാര്‍ക്ക് പുരസ്കാരം നല്‍കുക, ഭാഷാവിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യുവതലമുറക്ക് പ്രോത്സാഹനം നല്‍കുക, കാവ്യപഠന ഗവേഷണങ്ങള്‍ നടത്തുക തുടങ്ങിയവയാണ് ഫൗണ്ടേഷന്‍െറ ലക്ഷ്യം.

Show Full Article
TAGS:
Next Story