ഫിലിപ്പ് റോത്ത് എഴുത്തുജീവിതത്തില്‍ നിന്ന് വിരമിച്ചു
text_fieldsമലയാളി ‘സ്വന്തം’ എഴുത്തുകാരനെപോല്‍ ആഘോഷിച്ച അമേരിക്കന്‍ നോവലിസ്റ്റ് ഫിലിപ്പ് റോത്ത് എഴുത്തുജീവിതം അവസാനിപ്പിച്ചതായി പരസ്യമായി പ്രഖ്യാപിച്ചു. ഇനി ഒരു പൊതുവേദിയിലോ അഭിമുഖത്തിലോ റൂത്ത് പ്രത്യക്ഷപ്പെടില്ല. ഒന്നും എഴുതുകയുമില്ല.
ശരിക്കും പറഞ്ഞാല്‍ എഴുത്ത് തുടരാന്‍ കഴിയാത്ത അത്ര അവശനൊന്നുമല്ല ഫിലിപ്പ് റോത്ത്്. 81 വയസ് മാത്രം. ആരോഗ്യപരമായി നല്ല അവസ്ഥയിലും. എന്നും ബൗദ്ധിക സത്യസന്ധത (ഇന്‍റലക്ച്വല്‍ ഓണസ്റ്റി) പുലര്‍ത്തിയ റോത്ത് ഇനി ഒന്നും എഴുതാനില്ളെന്ന ശക്തമായ തോന്നലിന് കീഴ്പ്പെടുകയായിരുന്നു. ബി.ബി.സിക്ക് ഈയാഴ്ച നല്‍കിയ അഭിമുഖത്തിലാണ് ഇത് തന്‍െറ അവസാന അഭിമുഖമാണെന്നും ഇനി പൊതുവേദിയില്‍ വരില്ളെന്നും റോത്ത് അസന്നിഗ്ധമായി പ്രഖ്യാപിച്ചത്. പതിനെട്ട് മാസം മുമ്പ് ഒരു ഫ്രഞ്ച് സാംസ്കാരിക മാസികയോട് പേന താഴെ വയ്ക്കുകയാണെന്നും സൂചിപ്പിച്ചിരുന്നു.
കൃത്യം പത്ത് വര്‍ഷം മുമ്പ് എഴുതാതെ തനിക്ക് ജീവിക്കാനാവില്ളെന്ന്് പറഞ്ഞത് തെറ്റായിരുന്നെന്നും റോത്ത് വ്യക്തമാക്കി. ‘എനിക്ക് തെറ്റിപ്പോയി. അവസാനത്തിലത്തെിയിരിക്കുന്നു. ഇനി എഴുതാനായി എനിക്കൊന്നും ശേഷിക്കുന്നില’്ള. ഒന്നും ചെയ്യാതിരിക്കുക എന്ന വലിയ ദൗത്യം ഏറ്റെടുക്കുകയാണെന്നും ചെറു ചിരിയോടെ റോത്ത് കൂട്ടിചേര്‍ത്തു.
ജൂത കൂടിയേറ്റ കുടുംബത്തില്‍ ജനിച്ച റൂത്ത് അമ്പത്തഞ്ച് വര്‍ഷത്തെ എഴുത്തുജീവിതത്തിനിടയില്‍ രചിച്ചത് 31 പുസ്തകങ്ങളാണ്. ഇതില്‍ പലതും മലയാളമടക്കം ലോകഭാഷകളിലേക്ക് മൊഴിമാറ്റപ്പെട്ടു. 1959ല്‍ ഗുഡ്ബൈ കൊളംമ്പസ് എന്ന നോവല്ലയുമായാണ് റോത്തിന്‍െറ അരങ്ങേറ്റം. അതിന് തൊട്ടടുത്ത വര്‍ഷം നാഷണല്‍ ബുക്ക് അവാര്‍ഡ് ലഭിച്ചു. പത്തുവര്‍ഷത്തിനുശേഷം ‘പോര്‍ട്ട്നോയിസ് കമ്പളയിന്‍റ’് പുറത്തിറങ്ങിയതോടെ അന്താരാഷ്ട്ര പ്രശസ്തനായി. ലൈംഗികതയെ അതിവിദഗ്ധ കരങ്ങളാല്‍ പൊലിപ്പിച്ച് റോത്ത് നോവലിനെ ജനപ്രിയമാക്കി. പിന്നീട് 29 പുസ്തകങ്ങള്‍ കൂടി. നാലിലേറെ പുസ്തകങ്ങള്‍ പ്രശസ്തങ്ങളായി സിനിമകളായി. മാന്‍ ബുക്കര്‍ പുരസ്കാരമുള്‍പ്പടെ നിരവധി അംഗീകാരങ്ങള്‍. ദ ഗോസ്റ്റ് റൈറ്റര്‍, ദ കൗണ്ടര്‍ലൈഫ്, ഐ മാരീഡ് എ കമ്യൂണിസ്റ്റ്, ദ പ്രൊഫസര്‍ ഓഫ് ഡിസൈര്‍, ദ ഡയിങ് അനിമല്‍ തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍. ‘ഞാന്‍ വിവാഹം കഴിച്ചത് ഒരു സഖാവിനെ, അമേരിക്കക്കെതിരെ ഉപജാപം, അവജ്ഞ എന്നീ നോവലുകള്‍ മലയാളത്തില്‍ ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
രണ്ടുതവണ വിവാഹിതനായിട്ടുണ്ട് റോത്ത്. 1959 ല്‍ നോവലിസ്റ്റ് മാര്‍ഗരറ്റ് മാര്‍ട്ടിന്‍സണിനെ വിവാഹം കഴിച്ചു. നാല് വര്‍ഷത്തിന് ശേഷം ഇവര്‍ പിരിഞ്ഞു. റൂത്തിന്‍െറ പല നോവലിലും മാര്‍ഗരറ്റ് മാര്‍ട്ടിന്‍സണിന്‍െറ സാന്നിധ്യമുണ്ട്. പിന്നീട് 1990ല്‍ നടി ക്ളയര്‍ ബ്ളൂമിനെ വിവാഹം കഴിച്ചു. നാല് വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിഞ്ഞു. റൂത്തിനൊപ്പമുള്ള ജീവിതത്തെപ്പറ്റി ലീവിങ് എ ഡോള്‍സ് ഹൗസ് എന്ന പുസ്തകം ക്ളയര്‍ എഴുതി. ഇതിന് മറുപടിയായിട്ടണ് ഐ മാരീഡ് എ കമ്യൂണിസ്റ്റ് എന്ന പുസ്തകം റൂത്ത് എഴുതുന്നത്.
ജൂത നിരിശ്വരവാദിയായിരുന്നു റൂത്ത്. ’മുഴുവന്‍ ലോകവും ദൈവത്തില്‍ വിശ്വസിക്കാതിരിക്കുമ്പോള്‍ ഇതൊരു മഹത്തരമായ ഇടമായിരിക്കും’ പോലുള്ള അഭിപ്രായ പ്രകടനങ്ങള്‍ വിമര്‍ശം ക്ഷണിച്ചുവരുത്തി.നോവലിലെ സ്ത്രീചിത്രീകരണങ്ങളില്‍ പുരുഷമേധാവിത്തം പ്രകടമായിരുന്നെന്നും വിലയിരുത്തപ്പെട്ടു.
റൂത്തിന്‍െറ ജീവിതവും രചനകളും എന്തായാലും ഇനിയെനിക്ക് ഒന്നും എഴുതാനില്ല, എഴുത്തുനിര്‍ത്തുന്നു എന്നുള്ള തുറന്ന് പ്രഖ്യാപനം അംഗീകരിക്കപ്പെടണ്ടതുണ്ട്. പ്രത്യേകിച്ച് കാപട്യങ്ങളുടെ എഴുത്തുലോകത്ത്.
ബി.ആര്‍.