നമ്മുടെ കവികളും കഥാകാരന്‍മാരൊന്നും ജീവിച്ചിരിപ്പില്ളേ സാറന്‍മാരെ....
text_fieldsഅല്ല അറിയാന്‍ പാടില്ലാഞ്ഞിട്ട് ചോദിച്ചുപോകുകയാണ്. നമ്മുടെ കേരളത്തില്‍ കവികളും കലാകാരന്‍മാരും സാഹിത്യനൈപുണ്യം സിദ്ധിച്ചവരും ഒക്കെ എവിടെപ്പോയിരിക്കുകയാണ്. അടുത്തിടെയായി ഈ തോന്നല്‍ ഈയുള്ളവന് തോന്നിത്തുടങ്ങിയിട്ട്. ഈ ന്യൂ ജനറേഷന്‍ കാലത്ത് തങ്ങള്‍ പഞ്ചറായി ഒരു പരുവത്തിലായി എന്ന ആത്മ നിന്ദയുമായി ഒതുങ്ങിക്കൂടുന്നത് അത്ര ശരിയോണോ..ഭാഷയ്ക്ക് ശ്രേഷ്ഠ പദവി കിട്ടിയ ഈ കാലത്ത് സാഹിത്യകാരന്‍മാരുടെ ഒതുങ്ങിക്കൂടല്‍ കഷ്ടമാണ് സാറന്‍മാരെ...മുതിര്‍ന്നവരും സാഹിത്യ സിദ്ധി ശരിക്ക് കിട്ടിയവരുമായ എഴുത്തുകാരെ കുറിച്ചല്ല കേട്ടോ ഈ പറയുന്നത്. അവര്‍ ഭാഷയ്ക്ക് ചെയ്ത ഗുണങ്ങളെ നാം വിസ്മരിക്കുന്നതും ശരിയല്ല. എന്നാല്‍ ഇപ്പോഴത്തെ നല്ല രചനകള്‍ നടത്തേണ്ടവര്‍, പ്രത്യേകിച്ച് ചോരത്തിളപ്പുള്ളവര്‍ അവരെല്ലാം മൗനം പാലിക്കുന്നത് കണ്ട് സങ്കടം തോന്നുന്നു.
കവികളും കഥാകാരന്‍മാരും തിരുവുള്ളക്കേട് കാണിക്കരുത്
ഈ പറയുന്നത് കേട്ട് കവികളും കഥാകാരന്‍മാരും ഈയുള്ളവനോട് തിരുവുള്ളക്കേട് കാണിക്കരുത്. അടുത്ത കാലത്ത് മലയാളത്തില്‍ പിറന്ന നല്ളൊരു കവിത കാട്ടിത്തരൂ കവി സാറന്‍മാരെ...ഒരു
റഫീക്ക് അഹമ്മദോ പി.പി രാമചന്ദ്രനോ ഒഴിച്ച് നിര്‍ത്തിയാല്‍....
നല്ളൊരു കഥ വായിച്ചിട്ട് എത്ര കാലമായി. സുഭാഷും ഏച്ചിക്കാനവും മറ്റ് ചിലരും മാറിനിന്നാല്‍ കഥയുടെ ഗ്യാസും തീരുമെന്ന അവസ്ഥയാണ്. നോവലോ...ബിന്യാമിനും സുസ്മേഷ് ചന്ദ്രോത്തും കെ.ആര്‍ മീരയും കഴിഞ്ഞാല്‍ അതും കഴിഞ്ഞു. നോവല്‍ശാഖ ഇപ്പോഴും ബിന്യാമിന്‍െറ ആട്ജീവിതത്തിന്‍െറ ഹാംങ്ഓവറിലാണെന്ന് തോന്നുന്നു.
സിനിമയും ആട്ടവും പാട്ടും ഒക്കെ ആസ്വാദിക്കുമ്പോഴും ഞങ്ങള്‍ക്ക് നല്ല വായന ആവശ്യമാണ് കേട്ടോ സാറന്‍മാരെ...നിങ്ങള്‍ ആരങ്കിലുമൊക്കെ തൂലിക ചലിപ്പിക്കുക. നല്ല രചനകള്‍ പിറക്കട്ടെ. വായനയുടെ വസന്തകാലം മലയാളത്തില്‍ യാഥാര്‍ത്ഥ്യമാകട്ടെ.
എത്രയെയ്ര സാഹിത്യകാരന്‍മാര്‍ പിറന്ന മണ്ണാണ്
എത്രയെയ്ര സാഹിത്യകാരന്‍മാര്‍ പിറന്ന മണ്ണാണ്. എന്തെന്ത് കൃതികള്‍ കൊണ്ടാടപ്പെട്ട നാടാണ്. അടുത്ത കാലത്തായി സാഹിത്യം എന്നത് കേള്‍ക്കാനെ ഇല്ലായിരിക്കുന്നു. അല്ളെങ്കില്‍ തല നരച്ച ചില കൂട്ടായ്മകളുടെ കവിയരങ്ങുകളിലോ കഥ വായനയിലോ അവയൊക്കെ ഒതുങ്ങി പോകുന്നു. മറിച്ച് സമൂഹത്തിനെ തീപിടിപ്പിക്കുന്ന, ചര്‍ച്ച ചെയ്യിപ്പിക്കുന്ന നല്ല കവിതകളും കഥകളും ഉണ്ടായാല്‍ വായിക്കപ്പെടും എന്നതില്‍ തര്‍ക്കമേയില്ല. അതുകൊണ്ട് തന്നെ നല്ല രചനകള്‍ പിറക്കാനായി മലയാളത്തിലെ എഴുത്തുകാര്‍ തയ്യാറാകുമെന്ന് നമുക്ക് പ്രത്യാശിക്കാം..അല്ളെങ്കില്‍ ഇതെല്ലാം പുതിയ കാലത്തിലെ പ്രത്യേകതകാളാണെന്ന് കരുതി നെടുവീര്‍പ്പിടാം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.