കണ്ണില്‍ കൊളുത്തിവെച്ച വിളക്കുമായി അരിപ്രാവുകളുടെ അരികെയിരുന്നു അവള്‍.....
text_fieldsഓരോ വിട പറച്ചിലും ഓരോ തരത്തിലുള്ള വിഷാദങ്ങളാണ് നമുക്ക് സമ്മാനിക്കാറ്. മനുഷ്യന്‍ എന്ന സംജ്ഞയുടെ താളഭംഗങ്ങള്‍,വ്യാമോഹങ്ങള്‍ എന്നിവ നിയതിയുടെ നിശ്ചയസീമകള്‍ക്കുള്ളില്‍ത്തന്നെയാണെന്ന തിരിച്ചറിവ് അവനെ ഏറെ അസ്വസ്ഥനാക്കും. അത്തരത്തില്‍ ആത്മാവിന്‍്റെ ആഴച്ചുഴികളില്‍ പ്രാണവായുവിനു വേണ്ടി കൈകാലിട്ടടിക്കുന്ന കണ്ണീര്‍ വറ്റിയ ഓര്‍മ്മയാണ്, അലി ഫാത്തിമ ദമ്പതികളുടേത്. നിരാലംബയായ ഒരു സ്ത്രീയുടെ ജീവിത പ്രതിസന്ധിയില്‍ കൈത്താങ്ങേകാന്‍, വലിയൊരു സത്യം മനസ്സിലൊളിപ്പിച്ച് മറ്റൊരു മുഖംമൂടിയണിയേണ്ടി വന്ന നിമിഷങ്ങള്‍...ബോര്‍ഡിങ്ങ് പാസ്സെടുത്ത് ചെക്ക് ഇന്‍ ചെയ്യുമ്പോള്‍ വേദനയുടെ ഒരു ചിരി, അവളുടെ വരണ്ട ചുണ്ടില്‍ വെന്തു മലര്‍ന്നത്.... കൂടെക്കൂടെയുണ്ടാകുന്ന കാലു കടച്ചിലിന് മരുന്നു ചോദിച്ചാണ്, ആദ്യമായി ഫാത്തിമ എന്‍്റെയടുത്തത്തെുന്നത്. ശേഷം അതിഗാഢമല്ളെങ്കിലും മിഴിവാര്‍ന്ന ഒരു ബന്ധം കാലക്രമേണ ഞങ്ങള്‍ക്കിടയില്‍ രൂപം കൊണ്ടു. അവളുടെ ഭര്‍ത്താവ് അലി എന്ന സാധാരണ ഹൗസ്ഡ്രൈവര്‍, മരുഭൂരാജ്യത്തിന്‍്റെ അസ്വസ്ഥമായ ഹൃദയമിടിപ്പുകള്‍ ഏറ്റുവാങ്ങാന്‍ അവളെ കൂടെ കൂട്ടിയത് പണത്തിന്‍്റെ ധാരാളിത്തം കൊണ്ടല്ലായിരുന്നു. മറിച്ച് പത്തു വര്‍ഷം പിന്നിട്ടിട്ടും ഒരു കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പ് സഫലമാകാഞ്ഞതിനത്തെുടര്‍ന്ന് നല്ലവനായ കഫീലിന്‍്റെ നിര്‍ബന്ധപ്രകാരം അവളെ ഇവിടെയത്തെിക്കുകയായിരുന്നു .. സാധാരണ ഭര്‍ത്താവിനെ ജോലിക്കയച്ചു കഴിഞ്ഞാല്‍, എല്ലാ പ്രവാസി ഭാര്യമാര്‍ക്കും സമയം നീക്കാന്‍ എക പോംവഴി ഗതികെട്ട ഉറക്കവും ടി വി യുമാണെന്നിരിക്കെ, ഫാത്തിമ അതില്‍ നിന്നൊക്കെ വ്യത്യസ്തയായിരുന്നു. അവളുടെ മുറ്റത്ത് കുറേ അരിപ്രാവുകളുണ്ടായിരുന്നു. നട്ടു നനച്ച തോട്ടത്തില്‍, ഓറഞ്ചും നാരകവും ഒലിവും തണ്ണിമത്തനുമൊക്കെ നൂറു മേനി വിളഞ്ഞിരുന്നു. തോട്ടത്തിലെ പച്ചപ്പ് കണ്ടിട്ട് കഫീല്‍, അവിടെ കുട്ടികള്‍ക്കായുള്ള ഊഞ്ഞാലും മറ്റു കളിക്കോപ്പുകളും സജ്ജീകരിച്ച് അതിനെ ഒരു പാര്‍ക്ക് ആയി വികസിപ്പ ിച്ചു.വാരാന്ത്യങ്ങളില്‍ അവിടെ കുട്ടികളുടെ പൊട്ടിച്ചിരികള്‍ മുഴങ്ങി.നല്ളൊരു പാചകക്കാരി കൂടിയായ ഫാത്തിമ ഇടയ്ക്കൊക്കെ ഞങ്ങളെ വീട്ടില്‍ വിളിച്ച് സല്‍ക്കരിക്കുക പതിവായിരുന്നു.മടങ്ങുമ്പോള്‍ സഞ്ചി നിറയെ നാരങ്ങയും ഓറഞ്ചും തണ്ണിമത്തനും....
ആ ഒറ്റമുറിയ്ക്കുള്ളില്‍ ഇരുവരുടേയും രഥ്യകളില്‍ സ്നേഹമന്ത്രങ്ങള്‍ നിറഞ്ഞു കവിഞ്ഞു. ഒരു പാത്രത്തിലുണ്ട്,ഒരു പായയിലുറങ്ങി എന്നത് അവരെ സംബന്ധിച്ച് അതിശയോക്തിയല്ലായിരുന്നു. വളരെ ദൃഡമായ വൈകാരിക ബന്ധം മൂലം പരസ്പരം ഊന്നു വടികളായിരുന്നു അവര്‍ എന്നു പറയുന്നതാവും ഉചിതം. കഫീലിന്‍്റെ കീഴിലുള്ള പണികള്‍ക്ക് ശേഷം അലി തന്‍്റെ വണ്ടിയില്‍ വാടക സവാരി നടത്തുമായിരുന്നു.കാരണം കുറഞ്ഞ കാലയളവില്‍ അല്‍പമെങ്കിലും സാമ്പത്തിക നില മെച്ചപ്പെടുത്തി നാട്ടില്‍ പോയി കൂടുക മാത്രമായിരുന്നു അലിയുടെ ഏക ലക്ഷ്യം, ദൂരെയൊക്കെ സവാരിക്ക് പോകുമ്പോള്‍, അയാള്‍ തിരികെയത്തെും വരെ ഉണ്ണാതുറങ്ങാതെ കണ്ണില്‍ കൊളുത്തി വച്ച വിളക്കുമായി അവള്‍ കാത്തിരിക്കുക പതിവാണ്. ദിവസങ്ങള്‍ വഴിദൂരമുള്ള സവാരിയാണെങ്കില്‍ ഫാത്തിമ മറ്റേതെങ്കിലും കുടുംബത്തോടൊപ്പം കൂടും. കാരണം ഇടയ്ക്ക് ബി പി കൂടുമെന്ന ബുദ്ധിമുട്ട്. എല്ലാരും അവളെ സ്നേഹിച്ചിരുന്നു. കര്‍ക്കടകത്തിലെ ഉച്ച വെയിലു പോലെ തെളിമയുണ്ടായിരുന്നു ആ ചിരിക്ക്. നാലഞ്ചു വര്‍ഷത്തെ സഹവാസത്തിനു ശേഷവും ഗര്‍ഭത്തിന്‍്റെ മേഘദൂതുമായി ഒരു കാറ്റും അതുവഴി വന്നില്ല. അലോപ്പതി, ആയുര്‍വേദം ഹോമിയോ ചികില്‍സകള്‍ക്കൊടുവില്‍ ഇവിടെ നിലനില്‍ക്കുന്ന നാട്ടു ചില്‍സകള്‍ വരെ അവര്‍ പരീക്ഷിച്ചു. ഒടുവില്‍ പ്രാര്‍ത്ഥന മാത്രമായിരുന്നു ഏക വഴി. എല്ലാ ദു:ഖങ്ങളും ഇറക്കി വയ്ക്കാനുള്ള വിശുദ്ധ വചനങ്ങള്‍ ഉരുവിട്ട്, ഇരു ഹറമുകളിലും തീര്‍ത്ഥാടനം നടത്തി ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പ് അവര്‍ തുടര്‍ന്നു കൊണ്ടേയിരുന്നു.
സൂര്യന്‍്റെ തീനാവുകളെ നിഷ്ഫലമാക്കി തണുപ്പിന്‍്റെ സൂചിമുനകള്‍ സര്‍വ്വാധിപത്യം സ്ഥാപിച്ച ഒരു ശിശിരകാല മദ്ധ്യാഹ്നത്തിലാണ് അലി അന്നും സവാരിക്കിറങ്ങിയത്.ഏകദേശം 200 കിലോമീറ്ററുള്ള യാത്ര. അല്പം വൈകിയാലും അന്നു തന്നെ തിരികെയത്തെുമെന്ന് ഉറപ്പുള്ളതിനാലായിരുന്നു ഫാത്തിമ വീട്ടില്‍ത്തന്നെ കാത്തിരുന്നത്. അത്തരം അവസരങ്ങളില്‍, വിരലുകള്‍ക്കിടയില്‍ ജപമാല ഉരുട്ടി, ദൈവസ്തുതികളുമായി ഉറങ്ങാതിരുക്കുകയാണ് അവളുടെ പതിവ്. ഈത്തപ്പനത്തലപ്പുകളില്‍ ചേക്കേറിയ ഇരുട്ട് താഴേക്കിറ്റു വീണ് കാഴ്ചയെ മറച്ചിട്ടും, രാത്രിയുടെ വിവിധ ഭാവങ്ങളെ നോക്കി അവള്‍ ഉറങ്ങാതിരുന്നു.
രാവിന്‍്റെ അവസാനയാമം പിന്നിടുമ്പോഴാണ് അസാധാരണമായി അന്ന് ഞങ്ങളുടെ ഫോണ്‍ ചിലച്ചത്.കേട്ട വാര്‍ത്ത ഉള്‍ക്കൊള്ളാനാവാതെ ക്ഷണ നേരത്തേക്ക് മനസ്സ് പതറി. ബോധങ്ങള്‍ ബധിരമായതു പോലെ.അസമയം മറന്ന് മലയാളികള്‍ക്കിടയില്‍ ആ വാര്‍ത്ത കത്തിപ്പടര്‍ന്നു. അലിയും ഒരു യെമനിയും മറ്റൊരു മലയാളി സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ ഹൈവേയില്‍ നിന്ന് എക്സിറ്റിലേക്ക് പ്രവേശിക്കുമ്പോള്‍ ഇലക്റ്റ്രിക്ള്‍ പോസ്റ്റിലിടിച്ചു താഴേക്ക് കരണംമറിഞ്ഞു. അപകടസ്ഥലത്തു വച്ച് ജീവനുണ്ടായിരുന്ന അലി ആശുപത്രിയിലത്തെുമ്പോഴേക്കും മരണത്തിന് കീഴടങ്ങി....അപകടപ്പാച്ചിലിനിടയില്‍, ഉറക്കം അലിയുടെ കണ്ണുകളെ കുരുക്കിയതാണ് ദുര്‍ഗതിക്ക് കാരണമായത്. നേരം വെളുക്കാന്‍ ഇനിയും വിനാഴികകള്‍ ബാക്കി.ഫാത്തിമ ഉറങ്ങാതിരിക്കുകയാവും. അപ്പോള്‍ തൊണ്ടയില്‍ നിന്ന് വഴുതിത്തെറിച്ച അവളുടെ പ്രാര്‍ത്ഥനകള്‍.....?
മലയാളി സുഹൃത്തുക്കള്‍ ഒന്നടങ്കം ആശുപത്രിമുറ്റത്ത് കൂട്ടം ചേര്‍ന്ന് നിയമ നടപടികളെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോഴാണ് ഫാത്തിമയെ ആര് എങ്ങനെ വിവരം അറിയിക്കുമെന്ന വസ്തുത എല്ലാവരേയും കുഴക്കിയത്. ഈ കാലയളവില്‍ അലിയുടെ നല്ലവനായ കഫീല്‍ മരണപ്പെട്ടിരുന്നു.ബാപ്പയ്ക്ക് അലിയോടുണ്ടായിരുന്ന അനുകമ്പ മക്കള്‍ക്കിലാ്ളയിരുന്നു..നാട്ടിലേക്ക് മൃതദേഹം കയറ്റിയയക്കാനുള്ള നിയമക്കുരുക്കുകള്‍ അനവധി. സാമൂഹ്യ പ്രവര്‍ത്തകരായ സുഹൃത്തുക്കള്‍ അതിനുവേണ്ടി പ്രയതിക്കുമ്പോഴും, അലിയുടെ ആയുസ്സിന്‍്റെ തിരിനാളം എന്നെന്നേക്കുമായി അണഞ്ഞത് സ്വന്തം ഭാര്യയെ അറിയിക്കാനുള്ള മനോധൈര്യമില്ലാതെ ഞങ്ങള്‍...ഒരുപാട് മാനസിക തയ്യാറെടുപ്പുകള്‍ക്കു ശേഷമാണ്. വീട്ടമ്മമാരായ ഒന്നു രണ്ടു പേരോടൊപ്പം ഞങ്ങള്‍ അവിടെയത്തെിയത്. അവളുടെ കണ്ണുകളില്‍ ഉറക്കത്തിന്‍്റെ ആലസ്യം..വിളമ്പി വച്ച ചോറ് വിറങ്ങലിച്ചിരുന്നു....ചെന്ന പാടെ ..അലിക്ക ഫോണെടുക്കുന്നില്ല...ഇത്ര വൈകാറില്ല എന്ന സങ്കടമൊഴികള്‍....എല്ലാവരേയും ഒന്നിച്ചു കണ്ടതുകൊണ്ടാവാം , ആ കണ്ണുകളില്‍ അവ്യക്ത ഭീതികള്‍ നിഴലിച്ചു...സ്വല്‍പ നേരത്തേക്ക്, ഞങ്ങള്‍ക്കിടയില്‍ മൗനത്തിന്‍്റെ മൊഴികള്‍ ശ്വാസം പിടഞ്ഞു....എനിക്ക് ആ ഹൃദയ താപം തൊട്ടറിയാന്‍ കഴിയുന്നതുപോലെ....അനയാസേന പറഞ്ഞു ഫലിപ്പിക്കാവുന്ന ഒരു വാര്‍ത്തയായിരുന്നില്ലല്ളോ അത്.
അലിക്ക് ഒരു ആക്സിഡന്‍്റില്‍ പരിക്കു പറ്റിയെന്നും, തുടര്‍ചികില്‍സക്ക് നാട്ടിലേക്ക് കൊണ്ടു പോകണമെന്നും വളരെ സാവകാശം പറഞ്ഞു പിടിപ്പിക്കുമ്പോള്‍, വലിയൊരു വിലാപപ്രവാഹം പ്രതീക്ഷിച്ചെങ്കിലും ,മണല്‍ക്കാടു പോലുള്ള ശൂന്യതയില്‍ ആ കണ്ണുകള്‍ പൊയ്കകളായി കവിഞ്ഞൊഴുകുക മാത്രമായിരുന്നു....ശ്വാസഗതിയുടെ താളനിബദ്ധത എണ്ണിത്തിട്ടപ്പെടുത്താനാവുന്നതുപോലെ.ഒരു പക്ഷെ അപകടത്തില്‍ ഭര്‍ത്താവിന്‍്റെ ജീവന് ഒന്നും സംഭവിച്ചില്ലല്ളോ എന്ന ആശ്വാസമാകാം ആ പ്രതികരണത്തിനു പിന്നില്‍..ഒരുപാട് ചോദ്യങ്ങളുണ്ടായിരുന്നു അവള്‍ക്ക്. ഓരോന്നിനും ഉത്തരം കൊടുക്കുമ്പോള്‍ പാവുകള്‍ക്കിടയിലൂടെ ഊടെറിയുന്ന ഒരു നെയ്ത്തുകാരന്‍്റെ സൂക്ഷ്മത പുലര്‍ത്തേണ്ടിയിരുന്നു ഞങ്ങള്‍ക്ക്...ഭൗതീകലോകത്തെ സല്‍പ്രവര്‍ത്തികള്‍ പരലോകത്തെ നന്മയ്ക്ക് കാരണമാകും..ചോദ്യങ്ങളെ പലതും അവഗണിച്ച്,വിശുദ്ധ ഖുര്‍ആന്‍ നിവര്‍ത്തി അവള്‍ക്കു നേരെ നീട്ടി....നീ കരഞ്ഞു പ്രാര്‍ത്ഥിക്ക്...അലിയെ നാട്ടിലേക്ക് കൊണ്ടു പോകേണ്ടേ...യാത്ര ചെയ്യാനുള്ളതല്ളേ....അല്പം ഉറങ്ങ്....അല്പമെങ്കിലും ഭക്ഷണം കഴിക്ക്...സാന്ത്വനങ്ങള്‍ പലവിധം...അരക്ഷിതത്വത്തിന്‍്റേയും ആശങ്കയുടേയും അലയൊലികള്‍ ആ ഹൃദയത്തെ പ്രകമ്പനം കൊള്ളിച്ചിരിക്കാം... മുറിഞ്ഞുപോകുന്ന വിശുദ്ധ വചനങ്ങള്‍....ആ നിറകണ്ണുകളെ നേരിടാനാവാതെ അവരുടെ സാധനങ്ങള്‍ പായ്ക്കു ചെയ്യുകയായിരുന്നു ഞങ്ങളോരോരുത്തരും.... കണ്ണീര്‍ തെല്ളൊന്നടങ്ങിയപ്പോള്‍,... മോര്‍ച്ചറിയുടെ അതിശൈത്യത്തില്‍ ജീവന്‍്റെ ചൂടു വിട്ട ആ ശരീരം വിറങ്ങലിക്കാന്‍ തുടങ്ങിയതറിയാതെ, അലിയുടെ വസ്ത്രങ്ങള്‍ പ്രത്യേക ബാഗിലാക്കാനും.... ഹോസ്പിറ്റലിലേക്ക് തണുപ്പിനുള്ള ജാക്കറ്റും തൊപ്പിയും സോക്സും എത്തിച്ചു കൊടുക്കാനും അവളുടെ നിര്‍ദ്ദേശം...ചീറിപ്പാഞ്ഞു വന്നൊരു കരച്ചില്‍ പെട്ടെന്ന് തൊണ്ടയില്‍ ഘനീഭവിച്ചു.
പിറ്റേ ദിവസം രാത്രിയിലായിരുന്നു അവള്‍ക്കു പോകാനുള്ള ഫ്ളൈറ്റ്. തീവ്രജീവിതാവസ്ഥയിലത്തെിയ ഒരു മനുഷ്യജീവിക്കു മുന്നില്‍ ഒരു രാത്രിയും രണ്ടു പകലുകളും അഭിനയിക്കാതിരിക്കാന്‍ നിവൃത്തിയില്ലായിരുന്നു..അന്നു രാത്രി മരുഭൂമിയിലെ ഇരുട്ടിനെ തുളച്ച് ഞങ്ങളുടെ വാഹനം വിമാനത്താവളത്തിലേക്ക്.. എവിടേയും ഇരുട്ടില്‍ അലിയുന്ന വെളിച്ച ബിന്ദുക്കള്‍..ആകാശത്തിന്‍്റെ നെറുകയിലേക്ക് കയറി വരുന്ന അര്‍ദ്ധചന്ദ്രനും സാര്‍ത്ഥകമകാത്ത ഒരുപാട് സ്വപ്നങ്ങള്‍...യാത്രയിലുടനീളം അവള്‍ മൂകയായിരുന്നു....എയര്‍പോര്‍ട്ടിലെ ആള്‍ക്കൂട്ടത്തിലും പരസ്പരം ഉരിയാടാതെ ഊഴം കാത്ത്...അല്ളെങ്കിലും ആള്‍ക്കൂട്ടങ്ങള്‍ക്കു നടുവില്‍ വ്യക്തിപരമായ അന്ത:സംഘര്‍ഷങ്ങള്‍ക്ക് എന്തു പ്രസക്തി.....?സ്വന്തത്തേക്കാള്‍ സ്നേഹിച്ച ഭര്‍ത്താവിന്‍്റെ ശരീരമില്ലാതായ അവസ്ഥയറിയാതെ, അദ്ദേഹത്തിന്‍്റെ ആത്മാവ് ആകാശത്തും ഭൂമിയിലും വെള്ളത്തിലും വിലയിച്ചതറിയാതെ ,പ്രതീക്ഷയുടെ നിറവില്‍ ബോര്‍ഡിങ്ങ് പാസ്സുമായി അവള്‍ അകത്തു കടന്നുകഴിഞ്ഞപ്പോഴാണ് എന്‍്റെ കണ്ണുകള്‍ പെയ്യാന്‍ തുടങ്ങിയത്....വേര്‍പാടിന്‍്റെ മുറിവ് ഒരിക്കലും ഉണങ്ങില്ളെന്നുറപ്പാണ്. എങ്കിലും അപരിഹാര്യമായ ആ വേര്‍പാടിനെ കാലക്രമേണ സ്മരണകള്‍ സമാശ്വസിപ്പിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ അപശ്രുതിയില്‍ അവസാനിച്ച ഏതോ സംഗീതത്തിന്‍്റെ അനുരണനങ്ങള്‍ കാറ്റിനൊപ്പം കടന്നു വരുന്നുണ്ടായിരുന്നു.