Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightജൂണ്‍ 19 -25...

ജൂണ്‍ 19 -25 വായനാവാരം; പി.എന്‍ പണിക്കരെ ഓര്‍മ്മിക്കുക

text_fields
bookmark_border
ജൂണ്‍ 19 -25 വായനാവാരം; പി.എന്‍ പണിക്കരെ ഓര്‍മ്മിക്കുക
cancel

ഇന്ന് വായനാദിനം. പുസ്തകങ്ങള്‍ക്കായി ജീവിതം സമര്‍പ്പിച്ച ഒരു വലിയ മനുഷ്യന്‍െറ ചരമദിനത്തിന്‍െറ ഓര്‍മ്മയ്ക്കായാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജൂണ്‍ 19 മുതല്‍ 25 വരെയുള്ള ഒരാഴ്ച്ചക്കാലം വായനാദിനമായി ആഘോഷിക്കുന്നത്. പി.എന്‍ പണിക്കര്‍ എന്ന പുതുവായില്‍ നാരായണ പണിക്കര്‍ കേരളത്തിന് നല്‍കിയ സംഭാവനയാണ് കേരള ഗ്രന്ഥശാലാ പ്രസ്ഥാനം. അതുകൊണ്ടാണ് ആ മഹാന്‍െറ ഓര്‍മ്മയ്ക്കായി കേരളം ഈ വായനാ വാരം കൊണ്ടാടുന്നത്. മലയാളിയെ അക്ഷരത്തിന്‍െറയും വായനയുടെയും മുറ്റത്തേക്ക് കൈപിടിച്ചുയര്‍ത്തിയ പി.എന്‍ പണിക്കര്‍ പിറന്നത് 1909 മാര്‍ച്ച് ഒന്നിന് കോട്ടയം ജില്ലയിലായിരുന്നു. പിതാവ് ഗോവിന്ദപ്പിള്ളയും മാതാവ് ജാനകിയമ്മയും. കൂട്ടുകാര്‍ക്കൊപ്പം വീടുകള്‍ കയറിയിറങ്ങി പുസ്തകങ്ങള്‍ ശേഖരിച്ച് അദ്ദേഹം നാട്ടില്‍ കേരളത്തിലെ ആദ്യ ഗ്രനഥശാലയായ‘ സനാതന ധര്‍മ്മ’ വായനശാല തുടങ്ങി. വായിക്കാനായി അന്നത്തെ തലമുറയോട് ആഹ്വാനം ചെയ്തുകൊണ്ട് നിരവധി പരിപാടികള്‍ സംഘടിപ്പിക്കുകയും അതിനായി നിരന്തര യാത്രകള്‍ ചെയ്യുകയും ചെയ്തു. കുട്ടികളോട് ‘വായിച്ച് വളരാന്‍’ അദ്ദേഹം സ്നേഹപൂര്‍വം ആഹ്വാനം ചെയ്തു.

1945 സെപ്തംബറില്‍ പി.എന്‍ പണിക്കര്‍ തിരുവിതാംകൂര്‍ ഗ്രന്ഥശാലാ സമ്മേളനം സംഘടിപ്പിക്കുകയും ചെയ്തു. ിതാകട്ടെ കേരളത്തിലെ വായനശാലകളുടെ ആദ്യ കൂട്ടായ്മ കൂടിയായിരുന്നു. 1958 ല്‍ അദ്ദേഹം കേരള ഗ്രന്ഥശാലാസംഘം ഉണ്ടാക്കി. 1970 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ പി.എന്‍ പണിക്കര്‍ വായനയുടെ പ്രാധാന്യം ജനത്തെ ഉണര്‍ത്താനായി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സാംസ്കാരിക കാല്‍നട ജാഥ നടത്തി.വായിച്ച് വളരുക, ചിന്തിച്ച് വിവേകം നേടുക എന്നതായിരുന്നു ആ ജാഥയുടെ മുദ്രാവാക്ക്യം.വായനയുടെ ലോകം സാദ്ധ്യമാകണമെന്നും ഗ്രന്ഥശാലകള്‍ ഇല്ലാത്ത ഗ്രാമങ്ങള്‍ കേരളത്തില്‍ ഉണ്ടാകരുതെന്നും ആ മഹാന്‍ വളരെയോറെ ആഗ്രഹിച്ചിരുന്നു. ആ കഠിന പ്രയത്നത്തിന്‍െറ ഫലമാണ് ഇന്ന് കേരളത്തിലുള്ള വായനശാലകള്‍. പുസ്തകങ്ങള്‍ വായിക്കുക എന്ന ശീലം ഈ വായനാചരണ വാരത്തില്‍ ആരംഭിക്കാന്‍ കുഞ്ഞുങ്ങളെ പ്രാപ്തരാക്കാന്‍ മുതിര്‍ന്നവരും തയ്യാറാകണം. ഒപ്പം മുതിര്‍ന്നവരും പുസ്തകങ്ങള്‍ വായിക്കണം..അങ്ങനെയുടെ വായനയുടെ പൂക്കാലം മലയാളത്തില്‍ മടങ്ങിവരട്ടെ..

Show Full Article
TAGS:
Next Story