ആ സിംഹാസനം ഒഴിഞ്ഞുതന്നെ...ഉറൂബ് മടങ്ങിയിട്ട് 34 വര്‍ഷം...
text_fieldsയൗവനം നശിക്കാത്തവന്‍ അഥവാ ഉറൂബ്
ഉറൂബ് എന്ന പേര് കേള്‍ക്കാത്ത മലയാളിയുണ്ടോ..അല്ളെങ്കില്‍ അദ്ദേഹം രചിച്ച ആ വിഖ്യാത കൃതിയായ ‘സുന്ദരികളും സുന്ദരന്‍മാരും’ കേട്ടിട്ടില്ലാത്തവരുണ്ടോ...സംശയമാണ്. കാരണം അത്രയ്ക്ക് ഇഷ്ടമാണ് മലയാളി വായനക്കാര്‍ക്ക് ആ എഴുത്തുകാരനെയും അദ്ദേഹത്തിന്‍െറ കൃതികളെയും...ജീവിതാനുഭവങ്ങളും തന്‍െറ നാട് വിട്ടുള്ള യാത്രകളും ഉറൂബ് എന്ന എഴുത്തുകാരന്‍െറ പേനയെ സവിശേഷതയുള്ള ഒന്നാക്കി മാറ്റുകയായിരുന്നു. യൗവനം നശിക്കാത്തവന്‍ എന്നര്‍ത്ഥമുള്ള അറബിവാക്കായ ഉറൂബ് എന്ന തൂലികാനാമത്തിലാണ് അദ്ദേഹം പ്രശസ്തനായത്.
ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നുന്നപോലെ
മലപ്പുറം ജില്ലയിലെ പൊന്നാനിക്കടുത്തുള്ള പള്ളിപ്രം ഗ്രാമത്തില്‍ കരുണാകരമേനോന്‍്റെയും പാറുക്കുട്ടിയമ്മയുടെയും മകനായി 1915 ജൂണ്‍ 8-നാണ് പരുത്തൊള്ളി ചാലപ്പുറത്തു കുട്ടികൃഷ്ണന്‍ എന്ന പി.സി. കുട്ടികൃഷ്ണന്‍ ജനിച്ചത്. പൊന്നാനി എ.വി. ഹൈസ്കൂളില്‍ പത്താം ക്ളാസ്സില്‍ പഠിക്കുമ്പോള്‍ കുട്ടികൃഷ്ണന്‍ സര്‍ഗാത്മകതയുടെ ലോകത്തേക്ക് കാലെടുത്തുവെച്ചു. 1934-ല്‍ തന്‍െറ ജന്‍മ ഗ്രാമത്തില്‍നിന്നും യാത്ര ചെയ്ത അദ്ദേഹം ആറുവര്‍ഷം രാജ്യത്തിന്‍െറ വിവിധയിടങ്ങളില്‍ പല ജോലികളും ചെയ്തു. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നുന്നപോലെ ഏത് നാട്ടില്‍ ചെന്നാലും ഉറൂബ് ആ നാട്ടിന്‍െറ സാഹചര്യങ്ങളോടും ഇടകലരുമായിരുന്നു. ആ നാട്ടുകാരുടെ ഹൃദയം കവരുന്ന മിത്രമാകുമായിരുന്നു. അത്രയ്ക്ക് ആത്മാര്‍ത്ഥതയും സ്നേഹവുമായിരുന്നു സഹജീവികളോടുള്ള അദ്ദേഹത്തിന്‍െറ നിലപാട്.
തേയിലത്തോട്ടം, കോഴിക്കോട്ടെ ബനിയന്‍ കമ്പനി എന്നിവിടങ്ങളില്‍ ക്ളാര്‍ക്കായി ജോലി നോക്കിയിരുന്നു
തമിഴ്, കന്നഡ എന്നീ ഭാഷകള്‍ പഠിച്ച കുട്ടികൃഷ്ണന്‍ നീലഗിരിയിലെ ഒരു തേയിലത്തോട്ടം, കോഴിക്കോട്ടെ ബനിയന്‍ കമ്പനി എന്നിവിടങ്ങളില്‍ ക്ളാര്‍ക്കായി ജോലി നോക്കിയിരുന്നു. ഇതിനിടയില്‍ 1948-ല്‍ ഇടശ്ശേരിയുടെ ഭാര്യാസഹോദരി കൂടിയായ ദേവകിയമ്മയുമായി അദ്ദഹത്തേിന്‍്റെ വിവാഹം നടന്നു. കോഴിക്കൊട് കെ.ആര്‍. ബ്രദേഴ്സ് പ്രസിദ്ധീകരണശാല, മംഗളോദയം മാസിക, കോഴിക്കൊട് ആകാശവാണി എന്നിവയായിരുന്നു അദ്ദഹേം പിന്നീട് ജോലി ചെയ്ത സ്ഥലങ്ങള്‍. 1975-3453 ആകാശവാണിയില്‍നിന്ന് വിരമിച്ച അദ്ദേഹം കുങ്കുമം, മലയാള മനോരമ എന്നിവയുടെ പത്രാധിപര്‍, കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ എന്നീ സ്ഥാനങ്ങള്‍വഹിച്ചു. 1976-ല്‍ അദ്ദേഹം മനോരമ പത്രാധിപത്യ സ്ഥാനത്തിരിക്കേ 1979 ജൂലൈ 10-ന് കോട്ടയത്ത് അന്തരിച്ചു. നീര്‍ച്ചാലുകള്‍ എന്ന കഥാസമാഹാരമാണ് ഉറൂബിന്‍്റെ ആദ്യകൃതി. "തീ കൊണ്ടു കളിക്കരുത്", "മണ്ണും പെണ്ണും", "മിസ് ചിന്നുവും ലേഡി ജാനുവും" (നാടകങ്ങള്‍), "നിഴലാട്ടം", "മാമൂലിന്‍്റെ മാറ്റൊലി" (കവിതകള്‍, "ഉറൂബിന്‍്റെ ശനിയാഴ്ചകള്‍" (ഉപന്യാസം) എന്നിവയാണ് മറ്റു പ്രധാനകൃതികള്‍. ഉമ്മാച്ചു (1954), സുന്ദരികളും സുന്ദരന്മാരും (1958) എന്നീ രണ്ടു നോവലുകള്‍. നോവലിനുള്ള ആദ്യ കേരള സാഹിത്യ അക്കാദമി പുരസ്കാരവും (1958, ഉമ്മാച്ചു), കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരവും (1960, സുന്ദരികളും സുന്ദരന്മാരും) ലഭിച്ചു. ഉറൂബ് മടങ്ങിയെങ്കിലും ആ എഴുത്തുകാരന്‍െറ സ്ഥാനം ഒഴിഞ്ഞുതന്നെ കിടക്കുകയാണ്. പക്ഷെ വായനയുടെ വസന്തം തീര്‍ത്ത് ആ കൃതികള്‍ ആ നഷ്ടം ചെറുതായെങ്കിലും നികത്തുന്നുണ്ട്.