Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightArticleschevron_rightമരിക്കുംമുമ്പെ ...

മരിക്കുംമുമ്പെ കൈത്തണ്ടയില്‍ ആ സ്ത്രീ സ്വന്തം വിലാസമെഴുതി....

text_fields
bookmark_border
മരിക്കുംമുമ്പെ  കൈത്തണ്ടയില്‍ ആ സ്ത്രീ സ്വന്തം വിലാസമെഴുതി....
cancel

ഒലിവ് മരങ്ങളുടെ കീഴില്‍ ഇളം മനുഷ്യരുടെ ഉടലുകള്‍ വെടിയേറ്റ് ചിതറുകയാണ്.

ആകാശത്തോളം ഉയരമുള്ള പിരമിഡുകളുടേയും മറികടന്ന് പ്രതിഷേധം ഉയരുന്ന രാഷ്ട്രമായി ഈജിപ്റ്റ് മാറിയിരിക്കുന്നു. മുല്ലപ്പൂ മണത്തിന് പകരം ചോര മണക്കുന്ന തെരുവുകളാണ് ഇന്ന് അവിടെ കാണാന്‍ കഴിയുന്നത്. ആരോ കല്ളെറിഞ്ഞ ഓളങ്ങള്‍ വീണ്ടും വീണ്ടും പിടഞ്ഞുകൊണ്ടിരിക്കുകയാണവിടെ. അവിടെ കനലുകളെ ഊതിയൂതി ആളിക്കത്തിച്ചിട്ട് ദൂരെ മാറി കൈകെട്ടി നോക്കി നില്‍ക്കുന്നുണ്ട് സൂത്രധാരന്മാരായ ചിലര്‍ . സേച്ഛാധിപത്യ വ്യവസ്ഥിതിക്കെതിരെ എന്നും എവിടെയും ചോരപ്പുഴകള്‍ ഒഴുകിയ ചരിത്രം മാത്രമാണുള്ളത്. അതുകൊണ്ടുതന്നെ ലോകത്തിന്‍്റെ ഏതു കോണിലും ശാന്തിമാത്രം പുലര്‍ന്നു കാണാനാഗ്രഹിക്കുന്ന സമാധാനകാംക്ഷികള്‍ നെഞ്ചിടിപ്പോടെ മാത്രം നോക്കികാണുകയാണ് ഫറോവായുടെ ഏകാധിപത്യത്തിന് അറുതിവരുത്തിയത് ദൈവം തന്നെയാണ്. പ്രവാചക മൂസയെകൊണ്ട് കടല്‍ ജലത്തില്‍ വഴിപിളര്‍ത്തിച്ച ദൈവം ഫറോവയുടെയും കൂട്ടരുടെയും അഹങ്കാരം എന്നെന്നേക്കുമായി ചെങ്കടലില്‍ താഴ്ത്തിയിട്ടും ഏകാധിപത്യത്തിന്‍്റെ രക്തം അമ്പത്തൊമ്പത് വര്‍ഷം മുമ്പ് ജമാല്‍ അബ്ദുനാസ്സറിലൂടെ ഈജിപ്തിന്‍്റെ സിരകളില്‍ വീണ്ടും ഒഴുകാന്‍ തുടങ്ങി. പട്ടാള അട്ടിമറിയിലൂടെ ആ ഏകാധിപത്യം തന്നെയാണ് ഇന്നും സോളമന്‍്റെ മുന്തിരിപ്പാടങ്ങളില്‍ ചോര പെയ്യിക്കുന്നത്. ഫേസ് ബുക്കില്‍ ആരോ പോസ്റ്റ് ചെയ്ത ഒരു ലിങ്കിനെ പിന്തുടര്‍ന്ന മൗസ് ക്ളിക്കിലെ ചെറിയ വിരലനക്കം എന്നെ കൊണ്ടു നിര്‍ത്തിയത് ആഭ്യന്തര കലാപം നടക്കുന്ന കെയ്റോവിലെ ഒരു തെരുവോരത്തായിരുന്നു. ആര്‍ത്തരും ക്ഷുഭിതരുമായ ജനാവലി തലങ്ങും വിലങ്ങും പായുന്നു. സൈനിക വെടിവെയ്പ്പുകള്‍ നിലച്ചിട്ട് നിമിഷങ്ങളെ ആയിട്ടുള്ളുവെന്ന് തോന്നുന്നു. കത്തുന്ന തെരുവുകളില്‍ അഗ്നി കുണ്ഠങ്ങളില്‍ നിന്നുയരുന്ന കറുപ്പും വെളുപ്പുമായ പുകമറയ്ക്കുള്ളില്‍ ശ്വാസം കിട്ടാതെ ഈയലുകളെപ്പോലെ പിടയുകയാണവര്‍ . ചിലരൊക്കെ മാസ്ക് ധരിച്ചിട്ടുണ്ട്. കാഴ്ച മങ്ങുന്നതുപോലെ തോന്നി. സൈനീക വിമാനങ്ങള്‍ കര്‍ണപുടങ്ങളെ ഭേദിക്കും വിധം ഇരമ്പിപ്പായുന്നുണ്ട്. അസ്രാഈലിന്‍്റെ ചിറകടി പോലെ ദിഗന്തങ്ങള്‍ മുഴങ്ങുന്ന മരണത്തിന്‍്റെ ചൂള . ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ക്കിടയി പരിക്കേറ്റവരുടെ ദൈന്യത നിറഞ്ഞ നിലവിളികള്‍ . പാഞ്ഞത്തെിയ രക്ഷാപ്രവര്‍ത്തകര്‍ പ്രഥമ ചികിത്സ നല്‍കി ആംബുലന്‍സുകളിലും വാഹനങ്ങളിലുമായി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റുകയാണ്. വികൃതമായ ശവശരീരങ്ങള്‍ കണ്ട് വിഭ്രാന്തരായി നിലവിളിക്കുന്ന കുഞ്ഞുങ്ങളുടെ ഭീതിമുഖങ്ങള്‍ കണ്ടു നില്‍ക്കാനാവാതെ ഞാനെന്‍്റെ കണ്ണുകള്‍ ഇറുകിയടച്ചു. മഹാഭാരത യുദ്ധശേഷം കുരുക്ഷേത്ര ഭൂമിയില്‍ ചിതറിക്കിടക്കുന്ന സ്വന്തം മക്കളുടെ ശരീര ഭാഗങ്ങള്‍ കണ്ട് വിലപിക്കുന്ന ഗാന്ധാരി രൂപമായി ഒരു നിമിഷം ഞാന്‍ . പച്ച ജീവനില്‍ ബുള്ളറ്റുകള്‍ കയറിയിറങ്ങി, തലയോട് പൊട്ടിച്ചിതറി ചോര വാര്‍ന്ന് മരിച്ച ഉമ്മയുടെ മൃതദേഹത്തിനരികില്‍ കണ്ണുപൊത്തിക്കരയുകയാണ് എട്ട് വയസ്സുകാരനായ ഒസാമ എന്ന ബാലന്‍ .

സ്വന്ത്വനത്തിന്‍്റെ ഒരു മൃദുസ്പര്‍ശമെന്നോണം അവന്‍്റെ ചുമലി തൊടാല്‍ ഞാന്‍ പതുക്കെ കൈകള്‍ നീട്ടി...പെട്ടെന്നാണ് മൃതദേഹങ്ങള്‍ക്കിടയിലൂടെ സ്വന്തം ഭര്‍ത്താവിന്‍്റെ പേരുചൊല്ലി വിളിച്ചുകൊണ്ട് ഒരു യുവതി ഓടിവന്നത്. കണ്ണീരില്‍ കുതിര്‍ന്ന ആ നിലവിളിക്ക് മറുപടിയായെങ്കിലും ആ മൃതദേഹങ്ങളൊക്കെ കണ്ണു തുറന്നെങ്കിലെന്ന് ഒരു വേള വ്യാമോഹിച്ചു പോയി.

നൈലിന്‍്റെ ഓളങ്ങള്‍ക്കുപോലും ചുവപ്പു രാശി

പച്ചതുണിയിട്ട് മൂടിയ ജഢങ്ങള്‍ക്കരികില്‍ അമര്‍ത്തിയ രോഷക്കണ്ണീരുമായി ബന്ധുമിത്രാദികള്‍ ചൂടുവിട്ടുമാറും മുമ്പേ അവയുടെ കണ്ണുകള്‍ തിരുകിയടയ്ക്കുകയണവ . ആര്‍ക്കും ആരേയും സാന്ത്വനിപ്പിക്കാനാവാത്ത അവസ്ഥ. ആര്‍ത്ത നാദങ്ങള്‍ക്കിടയിലും, സഹനത്തിന്‍്റെ കരുത്തും വിശ്വാസത്തിന്‍്റെ സ്ഥൈര്യവുമായി ദൈവം ഉന്നതനാണെന്ന തക്ബീര്‍ വിളികളില്‍ സമാധാനത്തിന്‍്റെ മരുപ്പച്ച തിരയുകയാണവ . കണ്ണീരും രക്തവും ഒഴികിച്ചേര്‍ന്ന് നൈലിന്‍്റെ ഓളങ്ങള്‍ക്കുപോലും ചുവപ്പു രാശി. മരണമെണ്ണാനാവാതെ തെല്ലിട വഴിമാറിയൊഴുകാന്‍ കൊതിച്ചിട്ടുണ്ടാവിലോ നൈല്‍നദിയും. തെരുവിന്‍്റെ ഒരു
കോണില്‍ എവിടുന്നോ കിട്ടിയ പേനകൊണ്ട് തന്‍്റെ കൈത്തണ്ടയില്‍ സ്വന്തം പേരും മേല്‍വിലാസവും കോറുകയാണ് പരിക്കേറ്റ് അസ്തമിക്കാറായ ബോധത്തിന്‍്റെ
അവസാന നിമിഷത്തില്‍ മദ്ധ്യവയസ്കയായ സ്ത്രീ. മരണം ഉറപ്പായ അന്ത്യ നിമിഷത്തില്‍ തന്‍്റെ മൃതദേഹമെങ്കിലും തിരിച്ചറിയപ്പെടണമെന്ന അന്ത്യാഭിലാഷം. എങ്ങും മരണത്തിന്‍്റെ മൗനമുദ്രക മാത്രം. സാമ്രാജ്യത്വത്തിന്‍്റേയും ഏകാതിപത്യത്തിന്‍്റേയും പട്ടാള ബൂട്ടടികള്‍ ശബ്ദങ്ങള്‍ക്കിടയില്‍ നിരപരാധികളുടെ ചോര നീതിക്കു വേണ്ടി
നിലവിളിക്കുകയാണവിടെ.പക മങ്ങി, രാത്രി പരക്കാന്‍ തുടങ്ങിയിരുന്നു. മനുഷ്യത്വമേ നീയെവിടെയാണ് എന്നു വിലപിച്ചുകൊണ്ട് കുതിച്ചു വന്നൊരു കാറ്റിന്‍്റെ തേങ്ങല്‍ . യുവാക്കളുടെ ചോരയ്ക്കു വേണ്ടി കൊലവിളി നടത്തുന്നവര്‍ക്കെതിരെ രക്തം പുരണ്ട കൈകളുയര്‍ത്തി ദൈവീക സ്തോത്രങ്ങള്‍ ഉരുവിടുകയാണ് അവരില്‍ പലരും. സഹനത്തിന്‍്റെ കൊടുമുടികള്‍ താണ്ടി സമാധാനത്തിലധിഷ്ഠിതമായ ചെറുത്തുനില്‍പ്പുകള്‍ നടത്തുന്ന ജനതയെ കണ്ണില്‍ച്ചോരയില്ലാതെ എന്തിന് അറുകൊല ചെയ്യുന്നു...?

ഞാനാ തെരുവില്‍ നിന്ന് പുറത്ത് കടന്നു

ഇനിയും കാണാനിരിക്കുന്ന കാഴ്ചകള്‍ ഒരു പക്ഷേ എന്‍്റെ ബോധമണ്ഡലത്തെ തളര്‍ത്തിക്കളയും എന്നു ഭയപ്പെട്ട് വിഷാദഗ്രസ്തമായ ഒരു മനസോടെ ശൂന്യമായ കണ്ണുകളോടെ വിറയ്ക്കുന്ന കാലടികളോടെ വീണ്ടും ഒരു മൗസ് ക്ളിക്കുകൊണ്ട് ഞാനാ തെരുവില്‍ നിന്ന് പുറത്ത് കടന്നു. സിദ്ധാന്തങ്ങളില്ലാത്ത പരിണാമങ്ങളാണ് അറബ് വസന്തം മൊട്ടിട്ട മധ്യപൗര ദേശങ്ങളില്‍ ഞൊടിയിടയില്‍ സംഭവിച്ചത്. ഇടതുപക്ഷവും ഇസ്ലാമിസ്റ്റുകളും ലിബറല്‍ സെക്യുലറിസ്റ്റുകളും മറ്റ് ചെറുതും വലുതുമായ സര്‍വ്വകക്ഷികളും ഒത്തു ചേര്‍ന്നതാണ് മുല്ലപ്പൂമണം തങ്ങി നിന്ന സമാധാനാന്തരീക്ഷം സംജാതമാകുവാന്‍ ഏകകാരണം. ഏകാധിപത്യവും
സര്‍വ്വാധിപത്യവും സൈനീകനീക്കങ്ങളും ഉപരോധങ്ങളും അസ്തമിച്ച്, നൈലിന്‍്റെ ദാനമായ ഈജിപ്ഷ്യ മണ്ണില്‍ തികച്ചും ധാര്‍മ്മികതയിലൂന്നിയ രക്തരഹിതമായ പൂക്കാലത്തിനുവേണ്ടി ബാഹ്യന്ദ്രേിയങ്ങള്‍ തുറന്നുവയ്ക്കുകയാണ് ഏകാധിപതികള്‍ക്കെതിരെ വിപളവബോധമുദിച്ച ഒരു ജനത.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story