Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2013 10:16 PM GMT Updated On
date_range 1 Aug 2013 10:16 PM GMTകവിത പുള്ളിക്കുട
text_fieldsഓട്ടവീഴാത്തൊരു കുട വാങ്ങണം
എത്ര വര്‍ഷം നനഞ്ഞതാണ്...
അത്രയും നീരിറങ്ങിക്കിടപ്പുണ്ട് തലയില്‍
ഇനിയൊരു തുള്ളിപോലും വയ്യ
എന്നാലും
ആകാശപ്പുള്ളികള്‍ വാരിയെറിഞ്ഞ ആ പഴയ കുട
ആര്‍ക്കും കൊടുക്കില്ല
കുറെ നനയാതെ കാത്തതല്ലേ?
കുറെ നനച്ചതുമല്ലേ?
പെട്ടിയില്‍ ഇരുന്നോട്ടെ.
ആരും കാണാതെ ചൂടി
പുലരുമ്പോഴത്തെ മഴയില്‍
തൊടിയിലൂടെ ഓടാനുള്ളതാണ്.
വെളിച്ചമാകും മുന്‍പേ തിരിച്ചെത്തണം .
കാറുംകോളുമായി ഇന്ന് രാത്രി മഴപെയ്യും!
പെട്ടിയില്‍ നിന്നിറങ്ങാന്‍വെമ്പി
പുള്ളിക്കുട കാത്തിരിക്കുമ്പോള്‍
പെയ്യാതിരിക്കില്ല...
(കടപ്പാട്: ശബരീഷിന്‍െറ ഫെയിസ് ബുക്ക് വാള്‍)
Next Story