തിരിച്ചു കിട്ടാത്ത സ്നേഹം മനുഷ്യന്‍റെ ഫിക്സഡ് ഡിപ്പോസിറ്റുകളാണ്.. ; മനസിന്‍റെ വിങ്ങലുകളല്ല!!!
text_fields 'തിരിച്ചു കിട്ടാത്ത സ്നേഹം മനസിന്‍്റെ വിങ്ങലാണ് ' എന്ന പദ്മരാജന്‍ ഡയലോഗ് ഉരുവിടുന്നത് കൗമാരചാപല്യങ്ങളാവോളമുള്ള ഒരു കഥാപാത്രമായിരുന്നു എന്നാണോര്‍മ്മ... കൃത്യമായി പറഞ്ഞാല്‍ ആ കഥാപാത്രത്തിന്‍്റെ വികാരനിര്‍ഭരമായ ഒരു കത്തിലെ പഞ്ച് വാചകമായിരുന്നു അത് . കാണാമറയത്ത് " എന്ന സിനിമ ആദ്യം കാണുമ്പോള്‍ാ ഞാന്‍ മൂന്നാം ക്ലാസിലാണ്... കൊല്ലം 1983. അന്ന് മുതല്‍ ആ സംഭാഷണശകലം എത്രയെത്ര ആകാശങ്ങളിലൂടെയാണ് ചിറകു വിരിച്ചു പറന്നതെന്നും ഏതൊക്കെ വൃക്ഷശാഖകളിലാണ് തൂവല്‍ മിനുക്കി ഇരുന്നിട്ടുള്ളതെന്നും ദൈവത്തിനു മാത്രമേ അറിയൂ .. തിരസ്കൃതപീഡിതരായ അവശകാമുകി/ കാമുകന്മാരും ചപലചിത്തരായ പ്രണയദാഹികളും മിമിക്രിക്കാരും ഇത്രമാത്രം ഇച്ചീച്ചിയാക്കിയ ഒരു സിനിമാ സംഭാഷണം വേറെ ഉണ്ടാവില്ല തന്നെ!
ചിലരാകട്ടെ പദ്മരാജനെന്ന പ്രതിഭയുടെ കൊടിവാചകമായിരുന്നു ആ സംഭാഷണ ശകലം എന്ന് വരെ തെറ്റിദ്ധരിച്ചു കളഞ്ഞു . അവരില്‍ത്തന്നെ പലര്‍ക്കും അതേതു സിനിമയിലാണെന്നോ ഏതു സാഹചര്യത്തിലാണ് ആ പെണ്‍കുട്ടി അങ്ങനെ പറഞ്ഞതെന്നോ അറിവില്ലായിരുന്നു . ചിലരെങ്കിലും ആ ഡയലോഗ് കണ്ടു പിടിക്കാനായി സകല പദ്മരാജസിനിമകളും അരിച്ചു പെറുക്കി കാണുകയും നിരാശപ്പെടുകയും ചെയ്തു... കാരണം "കാണാമറയത്ത് " ഒരു ഐ വി ശശി -ചിത്രമായിരുന്നു, അതിന്‍്റെ സ്ക്രിപ്റ്റ് മാത്രമായിരുന്നു പദ്മരാജന്‍്റെത്.
അപകര്‍ഷതാബോധത്തിന്‍്റെ പന്നിക്കുണ്ടില്‍ വീണു കിടന്നിരുന്ന ഒരു പത്തിരുപത്തിരണ്ടു വയസു വരെയൊക്കെ എന്‍്റെ മനസിന്‍്റെയും ഒരു ആശ്വാസ വചനമായിരുന്നു അത്.. ഞാനും ആ വാചകം പലരോടും എടുത്തിട്ടു അലക്കി. സ്നേഹം എന്നത് അളവ് വച്ചു വിതരണം ചെയ്യണ്ട ഒരു ചരക്കാണെന്നും അതേ അളവിലോ അതില്‍കൂടുതലായോ തിരിച്ചു കിട്ടുമ്പേള്‍ മാത്രമേ സ്നേഹത്തിന്‍്റെ കച്ചവടം വിജയകരമായതും വിങ്ങല്‍ രഹിതവുമായ ഒന്നാവുകയുള്ളൂ എന്ന് ധരിച്ചു വശായ ഒരു കാലഘട്ടം എനിക്കും ഉണ്ടായിരുന്നു എന്നര്‍ത്ഥം ... ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അതെത്രമാത്രം ബാലിശമായ ഒരു കാലഘട്ടമായിരുന്നുവെന്ന് പിടികിട്ടുന്നു. അനുഭവങ്ങളെല്ലാം (പിന്നീടുള്ള കാലങ്ങളിലെല്ലാം) നേരെ തിരിച്ചാണ് വന്നു കൊണ്ടേയിരുന്നത്.. സ്നേഹം ഒരിക്കലും പ്രതീക്ഷിക്കുന്നിടത്ത് നിന്നല്ല കിട്ടുന്നത് .. പ്രതീക്ഷിക്കുന്ന സമയത്തുമല്ല കിട്ടുന്നത് . ഏതെങ്കിലും ഒരു ബാങ്കിന്‍്റെ ഏതെങ്കിലും ഒരു ബ്രാഞ്ചിലുള്ള നിക്ഷേപം , ഏത് ബാങ്കിന്‍്റെ എവിടെ നിന്നുള്ള കൌണ്ടറല്‍ നിന്നും ATM കര്‍ഡ് ഇട്ടു എടുക്കാന്‍ കഴിയുന്നതു പോലെയാണത് .
സ്നേഹത്തിന്‍്റെ നെറ്റ്വര്‍ക്ക് ബാങ്കുകളുടെതിനേക്കാള്‍ അതിവിശാലം . പാസ്സ്വേര്‍ഡ് പോലും ആവശ്യമില്ലാത്തത് . അല്ലങ്കെില്‍ നമ്മക്ക് അജ്ഞാതമായ പാസ്സ്വേര്‍ഡ് വച്ചു ആരോ എവിടെയോ വിരല്‍ കുത്തിപ്പൊഴിക്കുന്നത് . ഏതൊക്കെയോ വന്‍കരകളില്‍ നിന്നും എനിക്ക് കിട്ടുന്ന ഈ സ്നേഹമെല്ലാം , ഞാന്‍ ഏതെല്ലാം നൂറ്റാണ്ടുകളില്‍ കൊടുത്തതാണ് ആര്‍ക്കോക്കെ എന്ന് പോലും പലപ്പോഴും വിസ്മയപ്പെട്ടു പോവുന്നുണ്ട് . മനുഷ്യന്‍ എത്ര സ്നേഹ സമ്പൂര്‍ണനായ ഒരു ജീവിയാണ് . എത്രയേറെ ദൂരങ്ങളിലിരുന്നാണ് അവര്‍ക്ക് ഒരു കണ്ടീഷനുകളുമില്ലാതെ പരസ്പരം സ്നേഹിക്കാന്‍ കഴിയുന്നത് ! ഞാനറിയുന്നു . എനിക്ക് കിട്ടുന്നു . ഞാന്‍ സാക്ഷി. അന്യരുടെ നിസ്വാര്‍ത്ഥ സ്നേഹം ഒരു കവചമാണ് . അത് നമ്മളെ സകല കുത്തിത്തിരുപ്പുകളില്‍ നിന്നും കുപ്രചരണങ്ങളല്‍ നിന്നും പൊതിഞ്ഞു സംരക്ഷിക്കും.. ആരെങ്കിലുമൊക്കെ നമ്മക്ക് നേരെ എവിടെ നിന്നെങ്കിലും നെഗറ്റീവ് എനര്‍ജി ചിലവഴിക്കുന്നുണ്ടെങ്കല്‍പോലും സന്തോഷിച്ചാല്‍ മതി . കാരണം , അതിനു തുല്യമോ അലെങ്കില്‍ അതിനു പതിന്മടങ്ങായോ പോസിറ്റീവ് എനര്ജി സ്നേഹത്തിന്‍്റെ അജ്ഞാത കേന്ദ്രങ്ങളില്‍ നിന്നും നമ്മള്‍ക്ക് അതിലൂടെ എത്തി ചേരുന്നുണ്ട് . അനുഭവം സാക്ഷി. എത്ര ഭംഗിയായി നീ , നിനക്ക് വേണ്ടി കളിക്കുന്നു , എന്നൊക്കെ ചിലര്‍ പരസ്യമായി പറയും ,ചിലര്‍ രഹസ്യമായി മറ്റുള്ളവരോട് പറയും. നമ്മള്‍ എന്ത് തന്ത്രം മെനയാനാണ് . നമ്മള്‍ മെനഞ്ഞ തന്ത്രങ്ങള്‍ കൊണ്ട് എന്ത് സംഭവിക്കാനാണ് . സ്നേഹത്തിന്‍്റെ ആഭിചാരങ്ങള്‍ സത്യം പറഞ്ഞാല്‍ എത്ര മഹത്തരമാണ് . എത്ര ആകസ്മികങ്ങളാണ് തങ്ങള്‍ക്കു വേണ്ടി സ്വയം പ്രതിരോധമോ ആക്രമണമോ നടത്തേണ്ടി വരുന്നവര്‍ എത്ര നിസ്സഹായനും സാധുവുമാണ് .
പദ്മരാജന്‍റെ പെണ്‍കുട്ടി എന്നെക്കാളും ചുരുങ്ങിയത് എട്ടുവയസെങ്കിലും മുതിര്‍ന്നവളായിരുന്നു. അള്‍ എന്നെക്കാളും എത്രയോ കാലം മുമ്പ് തന്നെ തന്‍്റെ നയം തിരുത്തിയിട്ടുണ്ടാവുമല്ളോയെന്നോ ഓര്‍ക്കുമ്പോഴാണ് ഇപ്പോഴും 1983-ലെ വിങ്ങലില്‍ തന്നെ ജീവിക്കുന്നവരെ ഓര്‍ത്തു നെടുവീര്‍പ്പിടാനാവുക.. അവരുടെ മനസിന്‍്റെ ചുമരെഴുത്തു മായ്ച്ചു കളഞ്ഞു പുതിയതെന്തങ്കെിലും എഴുതിക്കോടുക്കന്‍ പദ്മരാന്‍ തന്നെ വീണ്ടും അവതരിക്കേണ്ടി വരുമോ എന്തൊ...