You are here

എം.ടിയുടെ സമ്മാനം മിഠായിയും പുസ്​തകങ്ങളും; കുഞ്ഞുങ്ങൾക്ക്​ ഇരട്ടി മധുരം

  • എസ്​.എസ്​.എയുടെ ‘കൂട്ടുകൂടാൻ പുസ്​തകച്ചങ്ങാതി’യുടെ പുസ്​തക ശേഖരണം എം.ടി ഉദ്ഘാടനം ചെയ്​തു

08:10 AM
26/09/2017
Pusthakachangathi
എസ്​.എസ്​.എയുടെ ‘കൂട്ടുകൂടാൻ പുസ്​തകച്ചങ്ങാതി’യുടെ പുസ്​തക ശേഖരണം ഉദ്ഘാടനംചെയ്​ത എം.ടി. വാസു​േദവൻ നായർ പുസ്​തകം കൈമാറുന്നു

കോ​ഴി​ക്കോ​ട്: മി​ഠാ​യി​യു​മാ​യി മ​ല​യാ​ള​ത്തി​​​​െൻറ മ​ഹാ​സാ​ഹി​ത്യ​കാ​ര​ൻ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ വീ​ട്ടി​ൽ കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. കു​ട്ടി​ക​ൾ​ക്ക് പു​സ്​​ത​ക​ത്തോ​ടൊ​പ്പം മി​ഠാ​യി​കൂ​ടി സ​മ്മാ​ന​മാ​യി കി​ട്ടി​യ​പ്പോ​ൾ ഇ​ര​ട്ടി മ​ധു​ര​മാ​യി. സ​ർ​വ​ശി​ക്ഷ അ​ഭി​യാ​ൻ (എ​സ്.​എ​സ്.​എ) സ്​​കൂ​ളി​ൽ വ​രാ​നാ​കാ​തെ കി​ട​പ്പി​ലാ​യ സ​ഹ​പാ​ഠി​ക​ൾ​ക്ക് വീ​ട്ടി​ൽ ലൈ​ബ്ര​റി ഒ​രു​ക്കി​ക്കൊ​ടു​ക്കു​ന്ന പ​ദ്ധ​തി​യാ​യ ‘കൂ​ട്ടു​കൂ​ടാ​ൻ പു​സ്​​ത​ക​ച്ച​ങ്ങാ​തി’​യു​ടെ പു​സ്​​ത​ക​ശേ​ഖ​ര​ണ ഉ​ദ്ഘാ​ട​ന​ത്തി​നാ​ണ് കു​ട്ടി​ക​ൾ എം.​ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്.

നാ​ലു​കെ​ട്ട്, അ​സു​ര​വി​ത്ത്, മ​ഞ്ഞ്, കി​ളി​വാ​തി​ലി​ലൂ​ടെ, ഗോ​പു​ര​ന​ട​യി​ൽ, ബ​ന്ധ​നം, പാ​തി​രാ​വും പ​ക​ൽ​വെ​ളി​ച്ച​വും തു​ട​ങ്ങി​യ സ്വ​ന്തം കൃ​തി​ക​ൾ സ​മ്മാ​നി​ച്ചു​കൊ​ണ്ടാ​ണ് എം.​ടി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്. കൂ​ടു​ത​ൽ പു​സ്​​ത​ക​ങ്ങ​ൾ പി​ന്നീ​ട് എ​ത്തി​ച്ചു​ത​രു​മെ​ന്നും എം.​ടി കു​ട്ടി​ക​ൾ​ക്ക് വാ​ക്കു​ന​ൽ​കി. ന​ട​ക്കാ​വ് ഗേ​ൾ​സ്​ ഹൈ​സ്​​കൂ​ളി​ലെ ഒ​മ്പ​താം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി ആ​ര്യ രാ​ജീ​വി​​​െൻറ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ കു​ട്ടി​ക​ളെ​യാ​ണ് എം.​ടി മി​ഠാ​യി ന​ൽ​കി സ്വീ​ക​രി​ച്ച​ത്. ന​ട​ക്കാ​വ് സ്​​കൂ​ളി​ലെ​ത​ന്നെ േശ്ര​യ കെ, ​കോ​ട്ടു​മ്മ​ൽ ജി.​എ​ൽ.​പി.​എ​സി​ലെ മൂ​ന്നാം​ക്ലാ​സു​കാ​ര​ൻ ഫ​ർ​സീ​ൻ, സാ​മൂ​തി​രി ഹൈ​സ്​​കൂ​ളി​ലെ നി​ഖി​ൽ ബി​ജു, ഗ​വ. ടി.​ടി.​ഐ സ്​​കൂ​ളി​ലെ പ്ര​പ​ഞ്ച് എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. 

കി​ട​പ്പി​ലാ​യ കു​ട്ടി​ക​ൾ​ക്ക് കൊ​ടു​ക്കാ​വു​ന്ന ഏ​റ്റ​വും ന​ല്ല സ​മ്മാ​ന​മാ​ണ് പു​സ്​​ത​ക​ങ്ങ​ളെ​ന്ന് എം.​ടി പ​റ​ഞ്ഞു. കൂ​ട്ടു​കൂ​ടാ​നും ക​ളി​ക്കാ​നും മ​ടി​യാ​യി​രു​ന്ന ത​​​​െൻറ കു​ട്ടി​ക്കാ​ലം വി​ര​സ​മാ​കാ​തി​രു​ന്ന​ത് പു​സ്​​ത​ക​ങ്ങ​ളെ കൂ​ട്ടു​കാ​രാ​യി കി​ട്ടി​യ​തു​കൊ​ണ്ടാ​ണെ​ന്ന് എം.​ടി അ​നു​സ്​​മ​രി​ച്ചു. ജ്​​ഞാ​ന​പീ​ഠം ഉ​ൾ​പ്പെ​ടെ​യു​ള്ള പു​ര​സ്​​കാ​ര​ങ്ങ​ൾ എം.​ടി കു​ട്ടി​ക​ൾ​ക്ക്​ കാ​ണി​ച്ചു​കൊ​ടു​ത്തു. കു​പ്പാ​യം എ​ന്ന ക​ഥ എ​ട്ടാം​ക്ലാ​സി​ൽ പ​ഠി​ച്ചി​ട്ടു​ണ്ടെ​ന്ന് ആ​ര്യ പ​റ​ഞ്ഞ​പ്പോ​ൾ എം.​ടി ചി​രി​ച്ചു. ഞ​ങ്ങ​ളു​ടെ കു​ട്ടി​ക്കാ​ല​ത്തൊ​ക്കെ ഒ​രു കു​പ്പാ​യ​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. മു​ഷി​ഞ്ഞു ക​ഴി​ഞ്ഞാ​ൽ അ​ല​ക്കി ഉ​ണ​ക്കി​യി​ട്ട് വേ​ണം പി​ന്നീ​ട് ഉ​പ​യോ​ഗി​ക്കാ​ൻ. ഇ​ന്ന് വ​സ്​​ത്ര​ധാ​ര​ണം ആ​ർ​ഭാ​ട​ത്തി​​​െൻറ അ​ട​യാ​ള​മാ​യി മാ​റി​യി​ട്ടു​ണ്ടെ​ന്നും എം.​ടി പ​റ​ഞ്ഞു. 

ഡി.​പി.​ഒ എം. ​ജ​യ​കൃ​ഷ്ണ​ൻ, േപ്രാ​ഗ്രാം ഓ​ഫി​സ​ർ വി. ​വ​സീ​ഫ്, ബി.​പി.​ഒ ഓം​കാ​ര​നാ​ഥ​ൻ, റി​സോ​ഴ്സ്​ അ​ധ്യാ​പ​ക​രാ​യ സി​ന്ധു എം, ​സു​ലൈ​ഖ ടി ​എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു. പ്ര​വേ​ശ​നം നേ​ടി​യി​ട്ടും സ്​​കൂ​ളി​ൽ വ​രാ​നാ​കാ​ത്ത, മാ​ന​സി​ക--​ശാ​രീ​രി​ക പ​രി​മി​തി​ക​ളു​ള്ള 350 കു​ട്ടി​ക​ളു​ടെ വീ​ട്ടി​ൽ ലൈ​ബ്ര​റി ഒ​രു​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ‘കൂ​ട്ടു​കൂ​ടാ​ൻ പു​സ്​​ത​ക​ച്ച​ങ്ങാ​തി’. ഓ​രോ വീ​ട്ടി​ലും 100 പു​സ്​​ത​ക​മെ​ങ്കി​ലു​മു​ള്ള ലൈ​ബ്ര​റി​യാ​ണ് ഒ​രു​ക്കു​ന്ന​ത്. ലോ​ക ഭി​ന്ന​ശേ​ഷി​ദി​ന​മാ​യ ഡി​സം​ബ​ർ മൂ​ന്നി​ന് 350 ലൈ​ബ്ര​റി​യും പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്ന് ജി​ല്ല േപ്രാ​ഗ്രാം ഓ​ഫി​സ​റും പ​ദ്ധ​തി​യു​ടെ ക​ൺ​വീ​ന​റു​മാ​യ എ.​കെ. അ​ബ്​​ദു​ൽ ഹ​ക്കീം പ​റ​ഞ്ഞു. 

Loading...
COMMENTS