ശശികല ആത്മകഥയെഴുതുന്നു
text_fieldsബംഗളൂരു: അഴിമതിക്കേസില്‍ ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല ആത്മകഥയെഴുതുന്നു. ജയില്‍ ജീവിതത്തിന്‍െറ വിരസതയൊഴിവാക്കാനാണ് ജീവിതമെഴുത്തിലേക്ക് തിരിഞ്ഞത്. ഇതിനുള്ള പേനയും കടലാസും ജയില്‍ അധികൃതര്‍ അനുവദിച്ചിട്ടുണ്ട്.
ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ജയിലില്‍ ഒപ്പമുള്ള മൂത്ത സഹോദരന്‍െറ ഭാര്യ ഇളവരശിയുടെ സഹായമുണ്ട്. ഏതാനും മാസങ്ങള്‍ കൊണ്ട് രചന പൂര്‍ത്തിയാക്കി പ്രഫഷനല്‍ എഴുത്തുകാരനെക്കൊണ്ട് മാറ്റി എഴുതിച്ച് പുസ്തകമായി ഇറക്കാനാണ് ശ്രമം.
ഫെബ്രുവരി 15ന് ബംഗളൂരുവിലെ ജയിലിലത്തെിയ ശശികല തന്‍െറ പ്രായവും ആരോഗ്യ സ്ഥിതിയും പരിഗണിച്ച് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജയില്‍ അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. ചെന്നൈ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
