പു​തി​യ ജെ​യിം​സ് ബോ​ണ്ട് നോ​വ​ൽ കാ​സി​നോ റോ​യ​ലി​ന് സ​മാ​നം

22:52 PM
13/02/2018
casino-royal

ല​ണ്ട​ൻ: ജെ​യിം​സ് ബോ​ണ്ട് പ​ര​മ്പ​ര​യി​ലെ ഏ​റ്റ​വും പു​തി​യ നോ​വ​ൽ, പ​ര​മ്പ​ര​യി​ലെ ആ​ദ്യ പു​സ്ത​ക​മാ​യ ഇ​യാ​ൻ ഫ്ലെ​മി​ങ്ങി‍​െൻറ കാ​സി​നോ റോ​യ​ലി​ലെ സം​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യുള്ളത്​​. പു​സ്ത​ക​ത്തി‍​െൻറ ര​ച​യി​താ​വ് അ​ന്തോ​ണി ഹോ​റോ​വി​റ്റ്സും പ്ര​സാ​ധ​ക​ൻ ജൊ​നാ​ഥ​ൻ കേ​പ്പും ട്വി​റ്റ​റി​ൽ അ​റി​യി​ച്ചതാണിത്​.

ഫോ​ർ എ​വ​ർ ആ​ൻ​ഡ്​ എ ​ഡേ എ​ന്നാ​ണ് പു​സ്ത​ക​ത്തി‍​െൻറ പേ​ര്. ബ്രി​ട്ടീ​ഷ് ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യാ​യ എം.​ഐ.​സി​ക്സി​ലെ വി​ദ​ഗ്ധ ഏ​ജ​ൻ​റാ​യ ജെ​യിം​സ് ബോ​ണ്ട്  അ​ജ്​​ഞാ​ത​രാ​ൽ  ഫ്രാ​ൻ​സി​ലെ മാ​ർ​സെ​യി​ലെ​സി​ൽ കൊ​ല്ല​പ്പെ​ടു​ന്ന​തി​ൽ ആ​രം​ഭി​ക്കു​ന്ന നോ​വ​ലി​ൽ ത​ൽ​സ്ഥാ​ന​ത്തേ​ക്ക് പു​തി​യ ഏ​ജ​ൻ​റി​നെ നി​യ​മി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള​വ  പ്ര​മേ​യ​മാ​ക്കു​ന്നു. പു​സ്ത​കം മേ​യ് 31ന് ​ബ്രി​ട്ട​നി​ലും തു​ട​ർ​ന്ന് അ​മേ​രി​ക്ക​യി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും.

Loading...
COMMENTS