ഡി.എസ്‌.സി പുരസ്‌കാര പട്ടികയിൽ ടി.ഡി. രാമകൃഷ്ണൻ

14:42 PM
27/09/2019
td-ramakrishnan-270919.jpg

ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മികച്ച സാഹിത്യ രചനകള്‍ക്ക് നല്‍കുന്ന ഡി.എസ്‌.സി പുരസ്‌കാരത്തിന്‍റെ ആദ്യപട്ടികയിൽ മലയാളത്തിൽ നിന്ന് ടി.ഡി. രാമകൃഷ്ണന്‍ ഇടംനേടി. 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി' എന്ന പുസ്തകത്തിന്‍റെ ഇംഗ്ലീഷ് പരിഭാഷയാണ് പട്ടികയില്‍ ഉള്‍പ്പെട്ടത്. പെരുമാൾ മുരുകൻ, രാജ്കമൽ ഝാ, ഫാത്തിമ ഭൂട്ടോ തുടങ്ങിയവരും പട്ടികയിലുണ്ട്. 

15 പുസ്തകങ്ങളുടെ പട്ടികയില്‍ മൂന്നെണ്ണം വിവര്‍ത്തനമാണ്. പെരുമാള്‍ മുരുകന്‍ (എ ലോണ്‍ലി ഹാര്‍വെസ്റ്റ്), ബംഗാളി സാഹിത്യകാരന്‍ മനോരഞ്ജന്‍ ബ്യാപാരി (ദെയര്‍ ഈസ് ഗണ്‍പവര്‍ ഇന്‍ ദി എയര്‍) എന്നിവരുടെ പുസ്തകങ്ങളാണ് 'സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി'ക്ക് പുറമേ പട്ടികയില്‍ ഉള്‍പ്പെട്ടത്.

അകില്‍ കുമാരസ്വാമി (ഹാഫ് ഗോഡ്‌സ്), അമിതാ ഭാഗ്ചി (ഗാഫ് ദി നൈറ്റ് ഈസ് ഗോണ്‍), ദേവി എസ് ലാസ്‌കര്‍ (ദി അറ്റ്‌ലസ് ഓഫ് റെഡ്‌സ് ആന്‍ഡ് ബ്യൂസ്), ഫാത്തിമ ഭൂട്ടോ (ദി റണ്‍എവേസ്), ജമില്‍ ജാന്‍ കൊച്ചൈ (99 നൈറ്റ്‌സ് ഇന്‍ ലോഗര്‍), മാധുരി വിജയ് (ദി ഫാര്‍ ഫീല്‍ഡ്‌സ്),  മിര്‍സ വഹീദ് (ടെല്‍ ഹെയര്‍ എവരിതിങ്), നദീം സമന്‍ (ഇന്‍ ദി ടൈം ഓഫ് അതേഴ്‌സ്), രാജ്കമല്‍ ഝാ (ദി സിറ്റി ആന്‍ഡ് ദി സീ), സാദിയ അബ്ബാസ് (ദി എംറ്റി റൂം), സുഭാംഗി സ്വരൂപ് (ലാറ്റിറ്റിയൂഡ്‌സ് ഓഫ് ലോംഗിങ്), തോവ റെയ്ച് (മദര്‍ ഇന്ത്യ) എന്നിവരാണ് പട്ടികയില്‍ ഉള്‍പ്പെട്ട മറ്റുള്ളവര്‍.

ഹരീഷ് ത്രിവേദി അധ്യക്ഷനായ സമിതിയാണ് പുസ്തകങ്ങള്‍ തിരഞ്ഞെടുത്തത്. 90 പുസ്തകങ്ങളാണ് ഇക്കുറി പരിഗണിച്ചത്. നവംബര്‍ ആറിന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ സയന്‍സസില്‍ വെച്ചാണ് പുരസ്‌കാര ചുരുക്കപ്പട്ടിക പ്രഖ്യാപിക്കുക. ഡിസംബര്‍ 16ന് ഐ.എം.ഇ നേപ്പാള്‍ സാഹിത്യോത്സവത്തിൽ വെച്ച് പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും.‌ 25,000 ഡോളറാണ്  പുരസ്കാരത്തുക. 

Loading...
COMMENTS