Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightകാത്തിരിക്കൂ,...

കാത്തിരിക്കൂ, മാർക്വേസി​െൻറ റിപ്പോർട്ടുകൾ വായിക്കാൻ

text_fields
bookmark_border
gabriel-garcia-marquez
cancel

മലയാളത്തിൽ, മലയാളി എഴുത്തുകാരോളം പ്രശസ്​തനാണ്​ ഗബ്രിയേൽ ഗാർസ്യ മാർക്വേസ് ​. ‘കോളറ കാലത്തെ പ്രണയം’, ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ തുടങ്ങിയ അദ്ദേഹത്തി​​​​െൻറ കൃതികൾ മലയാളി വായനക്കാരുടെ പ്രിയ പുസ്​തകങ്ങളാണ്​. എഴുത്തുകാരനായിരുന്ന മാർക്വേസ്​ പത്രപ്രവർത്തകനുമായിരുന്നു. അദ്ദേഹത്തി​​​​െൻറ പത്രറിപ്പോർട്ടുകളുടെ തെരഞ്ഞെടുത്ത ഭാഗം അടുത്ത മാസം സ്​പാനിഷ്​ ഭാഷയിൽ പ്രസിദ്ധീകരിക്കും. ഇതി​​​​െൻറ ഇംഗ്ലീഷ്​ പരിഭാഷ `സ്​കാൻഡൽ ഒാഫ്​ ദ സെഞ്ച്വറി’ മേയ്​ മാസത്തിലും പുറത്തിറങ്ങും.

കൊളംബിയ സ്വദേശിയും നൊബേൽ ജേതാവുമായ മാർക്വേസ്​ 2014ലാണ്​ ഇൗ ലോകത്തോട്​ വിടപറയുന്നത്​. 1950കളി​ൽ കൊളംബിയയിൽ നിന്ന്​ നടത്തിയിരുന്ന റിപ്പോർട്ടിങ് മുതൽ 1980കളിൽ സ്​പാനിഷ്​ പത്രമായ ‘എൽ പെയ്​സി’ന്​ വേണ്ടി എഴുതിയിരുന്ന പംക്തികൾ വരെയാണ്​ പുസ്​തകത്തിൽ ഉൾപ്പെടുത്തുക. 2015ൽ മാർക്വേസിനെക്കുറിച്ച്​ ‘ഗാബോ’ എന്ന പേരിൽ ശ്രദ്ധേയമായ ഡോക്യുമ​​​െൻററിയെടുത്ത ജോൻ ലീ ആൻഡേഴ്​സ​​​​െൻറ ആമുഖവും പുസ്​തകത്തിലുണ്ടാകും.

മാധ്യമപ്രവർത്തകൻ എന്ന നിലയിലുള്ള​ മാർക്വേസി​​​​െൻറ സംഭാവന അടയാളപ്പെടുത്തും വിധമാണ്​ പുസ്​തകമൊരുക്കുന്നതെന്ന്​ ആൻഡേഴ്​സൺ വ്യക്തമാക്കി. 40 വർഷം നീളുന്ന പത്രപ്രവർത്തന ജീവിതത്തിനുടമായ മാർക്വേസി​​​​െൻറ സർഗാത്മക എഴുത്തും തൊഴിലെഴുത്തും പരസ്​പരം ബന്ധിപ്പിക്കാവുന്നതാണെന്ന്​ മുമ്പും അഭിപ്രായമുയർന്നിട്ടുണ്ട്​. ഇനിയൊരു മാർക്വേസ്​ പുസ്​തകമുണ്ടാകില്ലെന്ന്​ കരുതിയിരുന്ന വായനാസമൂഹത്തി​​​​െൻറ കാതിലെത്തിയ സദ്​വാർത്തയാണ്​ പുതിയ പുസ്​തക​ത്തി​​​​െൻറ പ്രസിദ്ധീകരണം.

കൊളംബിയയിലെ നാഷണൽ യൂനിവേഴ്​സിറ്റിയിൽ നിയമ വിദ്യാർഥിയായിരിക്കു​​േമ്പാഴാണ്​ മാർക്വേസ്​ പത്രപ്രവർത്തനം തുടങ്ങൂന്നത്​. 50കളിൽ തന്നെ കോളമെഴുത്തും തുടങ്ങി. ചലചിത്ര വിമർശകൻ എന്ന നിലയിലും മാർക്വേസ്​ ശ്ര​ദ്ധ നേടിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:literature newsmalayalam newsgabriel garcia marquezlove in the time of cholera
News Summary - Book of Garcia Marquez's journalism to be published-literature
Next Story