ലോകത്തെ രൂപപ്പെടുത്തിയ 100 പുസ്തകങ്ങളിൽ നാലു ഇന്ത്യൻ നോവലുകൾ
text_fieldsലണ്ടൻ: ബ്രിട്ടീഷ് എഴുത്തുകാരൻ ഡാനിയൽ ഡിഫോയുടെ റോബിൻ ക്രൂസോ പ്രസിദ്ധീകരിച്ചതി െൻറ 300ാം വാർഷികത്തോടനുബന്ധിച്ച് ലോകത്തെ രൂപപ്പെടുത്തിയ 100 നോവലുകളുടെ പട്ടികയു മായി ബി.ബി.സി. ഇന്ത്യയില്നിന്ന് ആര്.കെ. നാരായൺ, അരുന്ധതി റോയ്, സല്മാന് റുഷ്ദി, വിക്രം സ േത്ത് എന്നീ നാലുപേരുടെ പുസ്തകങ്ങൾ പട്ടികയിൽ ഇടംപിടിച്ചു.
ആർ.കെ. നാരായണെൻറ സ്വാമി ആന്ഡ് ഫ്രൻഡ്സ്, അരുന്ധതി റോയിയുടെ ദ ഗോഡ് ഓഫ് സ്മോള് തിങ്സ്, സല്മാന് റുഷ്ദിയുടെ ദ മൂര്സ് ലാസ്റ്റ് സൈ, വിക്രം സേത്തിെൻറ എ സ്യൂട്ടബ്ള് ബോയ് എന്നീ നോവലുകളാണ് 100 വിഖ്യാത പുസ്തകങ്ങളുടെ കൂട്ടത്തിലുള്ളത്.
വി.എസ്. നയ്പാളിെൻറ എ ഹൗസ് ഫോര് മിസ്റ്റര് ബിശ്വാസ്, പാക് എഴുത്തുകാരായ മുഹ്സിന് ഹമീദ്, കാമില ഷംസി എന്നിവരുടെ ദ റെലക്ടൻറ് ഫണ്ടമെൻറലിസ്റ്റ്, ഹോം ഫയര് എന്നീ നോവലുകളും പട്ടികയിൽ ഇടംനേടി.
പ്രണയം, രതി, രാഷ്ട്രീയം, അധികാരം, പ്രതിഷേധം, വർഗം, സമൂഹം എന്നീ വിഭാഗത്തിലുള്ള സമകാലിക എഴുത്തുകാരുടെ 100 പുസ്തകങ്ങളാണ് ബി.ബി.സി തിരഞ്ഞെടുത്തത്. സ്വത്വബോധമുള്ള നോവലുകളുടെ വിഭാഗത്തിലാണ് ഗോഡ് ഓഫ് സ്മാൾ തിങ്സ് ഇടംനേടിയത്.
നാരായണെൻറ സ്വാമി ആൻഡ് ഫ്രൻഡ്സ് വരുകാലത്തെ നോവലുകളുടെ കൂട്ടത്തിലും റുഷ്ദിയുടെ ദ മൂര്സ് ലാസ്റ്റ് സൈ നിയമങ്ങൾ ലംഘിക്കുന്ന വിഭാഗത്തിലുമാണ്. സേത്തിെൻറ എ സ്യൂട്ടബ്ൾ ബോയ് കുടുംബം-സൗഹൃദം വിഭാഗത്തിൽപെട്ടതാണ്. ജെ.കെ. റൗളിങ്ങിെൻറ ഹാരി പോട്ടർ പരമ്പരയും 100 പുസ്തകങ്ങളുടെ കൂട്ടത്തിലുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
