Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightശശി തരൂർ എന്തുകൊണ്ട്...

ശശി തരൂർ എന്തുകൊണ്ട് ഹിന്ദുവാകുന്നു?

text_fields
bookmark_border
ശശി തരൂർ എന്തുകൊണ്ട് ഹിന്ദുവാകുന്നു?
cancel

രാജ്യത്തിെ​​​​െൻറ ലിബറൽ-സെക്കുലർ പാരമ്പര്യത്തെ തകർക്കുന്നതിനുള്ള ആസൂത്രിത ശ്രമം നടത്തുന്നതിനൊപ്പം, യഥാർഥ ഹൈന്ദവ വിശ്വാസികളെ പ്രതിസന്ധിയിലാക്കുക കൂടിയാണ് സംഘ്പരിവാർ മുന്നോട്ടുവെക്കുന്ന തീവ്ര ഹിന്ദുത്വം ചെയ്തത്. സ്വാഭാവികവും നിരുപദ്രകരവുമായ ഒരു ജീവിത ക്രമത്തെ ആക്രമണോത്സുക്കമാക്കാനും വെറുപ്പി​​​െൻറ വിഷവിത്ത് വിതക്കാനുമാണ് തീവ്ര ഹിന്ദുത്വ നിലപാടുള്ള സംഘടനകൾ 20ാം നൂറ്റാണ്ടി​​​െൻറ തുടക്കം മുതൽ ശ്രമിച്ചത്.

ഹിന്ദുമതത്തി​​​െൻറ തത്വങ്ങൾ സ്വീകരിക്കുകയും എന്നാൽ, അതിൽ കെട്ടിയേൽപ്പിച്ച തീവ്രതയെ പടിക്കുപുറത്തുനിർത്തുകയും ചെയ്യുന്നതെങ്ങിനെ എന്ന അന്വേഷണമാണ് എഴുത്തുകാരനും രാഷ്ട്രീയ നേതാവും നയതന്ത്രജ്ഞനുമായ ശശി തരൂർ ത​​​െൻറ'വൈ െഎ ആം എ ഹിന്ദു' (ഞാൻ എന്തുകൊണ്ട് ഹിന്ദുവാകുന്നു) എന്ന പുസ്തകത്തിലൂടെ നടത്തുന്നത്. തരൂർ, ത​​​​െൻറ എഴുത്തുജീവിതത്തി​​​െൻറ തുടക്കം മുതൽ ഇന്ത്യയുടെ ലിബറൽ പാരമ്പര്യം ഉയർപ്പിടിച്ച വ്യക്തിയാണ്. യു.എൻ ജോലിക്ക് ശേഷം ഇന്ത്യൻ രാഷ്ട്രീയത്തിൽ സജീവമായ ശേഷവും അദ്ദേഹം ഇന്ത്യയിലും പുറത്തും നടത്തിയ പ്രഭാഷണങ്ങളിൽ ഇക്കാര്യം ഉൗന്നിപ്പറയുന്നുണ്ട്.

Why-I-Am-A-Hindu-book
Why I Am A Hindu, Shashi Tharoor, Aleph Book Company വില-699

ഹിന്ദു മതതത്വങ്ങളുടെ ബഹുസ്വരത, ലിബറൽ സ്വഭാവം, സഹിഷ്ണുത തുടങ്ങിയ സവിശേഷതകൾ, ആ വിശ്വാസ സംഹിതയുടെ ആത്മാവറിഞ്ഞവർക്ക് പുതിയ കാര്യമാകില്ല. വിശ്വാസവും ആചാരവും വഴിയും ഗ്രന്ഥങ്ങളിലൂടെയും അനുഷ്ഠാനങ്ങളിലൂടെയും വ്യക്തികളിലൂടെയും വികസിക്കുകയും നിലനിൽക്കുകയും ചെയ്ത ഹിന്ദുമതത്തിലേക്ക് അന്യമതവിരോധം, തീവ്രദേശീയത, വെറുപ്പ് തുടങ്ങിയ ഫാഷിസ്റ്റ് സ്വഭാവത്തോട് അടുത്തുനിൽക്കുന്ന ആശയങ്ങൾ എങ്ങനെയാണ് ഹിന്ദു രാഷ്ട്രീയ സംഘടനകൾ സന്നിവേശിപ്പിച്ചത് എന്ന് തരൂർ വിശദീകരിക്കുന്നു.

തരൂരി​​​​െൻറ കഥേതര കൃതികളിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന കൃതിയാണിത്. അതിന് കാരണം, ഇൗ പുസ്തകം പ്രസിദ്ധീകരിച്ച കാലം തന്നെയാണ്. തീവ്ര ഹൈന്ദവതയെ വ്യക്തിപരമായ അനുഭവങ്ങളിലൂടെയും ലളിതമായ ആഖ്യാനങ്ങളിലൂടെയും എത്ര അനായാസകരമായാണ് തരൂർ തകർത്തുകളയുന്നത്. തരൂരി​​​െൻറ തനത് ആഖ്യാന ശൈലിയും വാക്സൗന്ദര്യവും ഇൗ പുസ്തകത്തിലും അന്യമല്ല. ലിബറൽ-സെക്കുലർ ചിന്ത ഉയർത്തിപ്പിടിക്കുന്നവർക്ക് തീവ്ര ഹൈന്ദവതയെ ചെറുക്കാനുള്ള കൈപുസ്തകമായി 'വൈ െഎ ആം എ ഹിന്ദു' ഉപയോഗിക്കാം.

ക്ലാസിക്കൽ ഹിന്ദുയിസമോ, മനുവാദി ഹിന്ദുയിസമോ, ഒാറിയൻറലിസ്റ്റ് ആഖ്യാനങ്ങൾ പ്രകാരമുള്ള ഹിന്ദുത്വമോ ഒന്നും പിൻപറ്റാതെ തന്നെ ഹിന്ദുവായി നിലനിൽക്കാം എന്ന് തരൂർ അഭിപ്രായപ്പെടുന്നു. ഒരു ജീവിതശൈലി എന്ന നിലയിൽ വിശ്വാസികളും അവിശ്വാസികളും പിൻപറ്റുന്ന ഹിന്ദുയിസത്തി​​​െൻറ സ്വത്വത്തിന് ചില സവിശേഷതകളുണ്ട്. ഹിന്ദുവെന്ന നിലയിൽ ആ വിശ്വാസത്തി​​​െൻറ ആചാരങ്ങളും നടപ്പുരീതികളും തള്ളാനും പല അവാന്ത വിഭാഗങ്ങളിലുമുള്ള പലയിനം ആചാരങ്ങളെ പിൻപറ്റാനുമുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് തരൂർ പറയുന്നു.
കുളികഴിഞ്ഞ് ദേഹത്ത് ചുറ്റുന്ന ടവൽ പോലെ ലളിതവും പ്രിയപ്പെട്ടവരുമാണ് ഹിന്ദു ദൈവങ്ങൾ. അവർ തെരുവുകളിൽ നിറയുന്നു. ആകാശത്തിരുന്ന് ചിരിക്കുകയോ മുഖം ചുളിക്കുകയോ ചെയ്യുന്നു. ഹിന്ദു പോപ്പില്ല, ഹിന്ദു വത്തിക്കാനുമില്ല എന്തിന്, ഒരു ഹിന്ദു അവധിദിനം പോലുമില്ല.-തരൂർ പറയുന്നു.
സംസ്കൃതേതര-വരേണ്യേതര ഹിന്ദു വിശ്വാസത്തിന് കവചം തീർക്കാനുള്ള ശ്രമങ്ങൾ പുസ്തകത്തിലുണ്ട്. ആദ്യഭാഗത്ത് ഹിന്ദുയിസത്തിലെ പ്രധാന തത്വശാസ്ത്ര പദ്ധതികൾ ആണ് അനാവരണം ചെയ്യുന്നത്. ഒപ്പം ആദി ശങ്കരാചാര്യർ, പതഞ്ജലി, രാമാനുജ, സ്വാമി വിവേകാനന്ദ, ശ്രീ രാമകൃഷ്ണ പരമഹംസർ, മഹാത്മാഗാന്ധി, ഭക്തി പ്രസ്ഥാന കവികൾ, സാമൂഹിക പരിഷ്കർത്താക്കൾ എന്നിവരുടെ ജീവിതവും ആശയങ്ങളും വിലയിരുത്തുന്നു.
shashi-tharoor
ശശി തരൂർ

ഹിന്ദുമതത്തിലെ ദുരാചാരമായ ജാതീയതയെ വിശദമായല്ലെങ്കിലും തത്വത്തിൽ തള്ളിപ്പറയാൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. അയിത്തം പോലുള്ള കാര്യങ്ങൾ ദുരാചാരമായിത്തന്നെയാണ് അദ്ദേഹം വിലയിരുത്തുന്നത്. കർമവും പുനർജൻമവുമായുള്ള ബന്ധത്തി​​​െൻറ സാേങ്കതികത്വവും വ്യാജ ഗുരുക്കൻമാരുടെ പ്രവൃത്തികളും ഇൗ ഭാഗം ചോദ്യംചെയ്യുന്നു. ഇവർക്ക് ഹിന്ദുമതത്തി​​​െൻറ സത്തയായ ആത്മീയ അന്വേഷണവുമായി ഒരു ബന്ധവുമില്ല എന്ന നിലപാടാണ് തരൂരിന്.

നെഹ്റു മുന്നോട്ടുവെച്ച ലിബറൽ നയങ്ങളുമായി എങ്ങനെയാണ് തീവ്ര ഹിന്ദുത്വ ആശയത്തി​​​െൻറ പ്രചാരകർ ഇടയുന്നത് എന്ന കാര്യം പരിശോധിക്കുന്ന പുസ്തകം, ആർ.എസ്.എസി​​​െൻറയും ബി.ജെ.പിയുടെയും ആശയകേന്ദ്രങ്ങളിലൊന്നായ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ വ്യാജ സിദ്ധാന്തങ്ങളെയും ഇഴപിരിക്കുന്നു. ഇന്ത്യയുടെ ദേശീയ സംസ്കാരം എന്നത് ഉപാധ്യായക്ക് ഏകശില സ്വഭാമുള്ള ഹിന്ദുരാഷ്ട്രം തന്നെയാണ്.

ഇൗ നാട്ടിൽ ഒരു സംസ്കാരമേ ഉള്ളൂ. മുസ്ലിംകൾക്കും ക്രിസ്ത്യാനികൾക്കും വെവ്വേറെ സംസ്കാരമില്ല എന്നാണ് ഉപാധ്യായ പറയുന്നത്. ഹിന്ദുരാഷ്ട്ര സിദ്ധാന്തത്തെ വർണക്കടലാസിൽ പൊതിഞ്ഞ് അവതരിപ്പിക്കുക മാത്രമാണ് ഉപാധ്യായ ചെയ്തത്. ആ ആശയം നെഹ്റുവിയൻ സിദ്ധാന്തങ്ങളുടെ നേരെ എതിർ ബോധത്തിലാണ് രാജ്യത്തെ കാണുന്നത്.

യഥാർഥത്തിൽ, തരൂരി​​​െൻറ പുസ്തകത്തി​​​െൻറ തലക്കെട്ട് കാഞ്ച ഇലയ്യയുടെ 'വൈ െഎ ആം നോട്ട് എ ഹിന്ദു' എന്ന പുസ്തകത്തി​​​െൻറ (Why I am Not a Hindu: A Shudra Critique of Hindutva Philosophy, Culture and Political Economy ) വിപരീതമാണ്. ഹിന്ദു മതത്തിന് പുറത്ത് കടക്കാനുള്ള കാരണങ്ങൾ കാഞ്ച ഇലയ്യ അക്കമിട്ട് നിരത്തുേമ്പാൾ, ഹിന്ദു വിശ്വാസത്തിനകത്ത് ആയാസരഹിതമായി നിൽക്കാനുള്ള കാരണങ്ങളാണ് തരൂർ പറയുന്നത്. ഇൗ വാദങ്ങളെ ഇൗയിടെ കാഞ്ച ഇലയ്യ തന്നെ ചോദ്യം ചെയ്തിരുന്നു.

Kancha-Ilaiah
കാഞ്ച ഇലയ്യ

തരൂർ ഹിന്ദുയിസത്തെ കോർത്തുെവച്ച ചരടായ ജാതി വ്യവസ്ഥയെക്കുറിച്ച് മൗനം പാലിക്കുന്നതിനാൽ, ഇൗ പുസ്തകം ഹിന്ദുയിസത്തി​​​െൻറ സത്ത അടയാളപ്പെടുത്താത്ത ഒന്നാണെന്ന് അദ്ദേഹം ആരോപിക്കുകയുണ്ടായി.(To Be or Not to Be - Kancha Ilaiah Shepherd, The Indian Express, March 24, 2018). 300 ഒാളം പേജുള്ള പുസ്തകം, രണ്ട് ഭാഗങ്ങളായി തരംതിരിച്ചിരിക്കുന്നു. താൻ അനുഭവിച്ച, വളർന്ന, കേട്ടുപരിചയിച്ച ഹിന്ദുമത വിശ്വാസത്തി​​​െൻറ അകമ്പടിയോടെയാണ്
പുസ്തകം തുടങ്ങുന്നത്. അതിൽ കഥകളും അനുഭവങ്ങളും നിറയുന്നു. എ​​​െൻറ ഹിന്ദുയിസം, ഹിന്ദു മാർഗം, ഹിന്ദു ആചാരങ്ങളെ ചോദ്യം ചെയ്യുേമ്പാൾ, ഹിന്ദുയിസത്തിലെ മഹദ്വ്യക്തികൾ എന്നീ അധ്യായങ്ങളാണ് ഒന്നാം ഭാഗത്തിലുള്ളത്.

രണ്ടാമത്തെ ഭാഗമാണ് 'രാഷ്ട്രീയ ഹിന്ദുയിസം' ചർച്ച ചെയ്യുന്നത്. ഇൗ ഭാഗം ഒന്നാം ഭാഗത്തേക്കാൾ സമകാലികവും ചരിത്രപരവുമാണ്. 'ഹിന്ദുയിസം' എങ്ങനെയാണ് 'ഹിന്ദുത്വ'യിൽ നിന്ന് സത്താപരമായും ജൈവികമായും വ്യത്യസ്തമാകുന്നത് എന്നത്, ഹിന്ദുവായി നിൽക്കാൻ ഇഷ്ടപ്പെടുന്ന ഒരാൾ വിശദീകരിക്കുന്ന രീതിയിലാണ് തരൂർ പുസ്തകം എഴുതിയത്. ആചാരങ്ങളിലും വിശ്വാസത്തിലും വർഗീയതയുടെ വിഷവിത്ത് പാകാൻ ആസൂത്രിത ശ്രമങ്ങൾ നടക്കുന്ന കാലത്ത് എഴുതപ്പെട്ട സഹിഷ്ണുതയുടെ ഹിന്ദുദർശനങ്ങൾ ഉയർത്തിപ്പിടിക്കുന്ന പുസ്തകം എന്ന നിലയിൽ ഇതിന് ഏറെ പ്രസക്തിയുണ്ട്.

Show Full Article
TAGS:Why IAm A Hindu book shashi tharoor book review literature news malayalam news 
Next Story