Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightകാണാമറയത്തെ 'മംഗൾയാൻ'...

കാണാമറയത്തെ 'മംഗൾയാൻ' കാഴ്​ചകൾ

text_fields
bookmark_border
കാണാമറയത്തെ മംഗൾയാൻ കാഴ്​ചകൾ
cancel

ബഹിരാകാശ ദൗത്യങ്ങളിൽ ഇന്ത്യയുടെ അഭിമാനമായിരുന്നു മംഗൾയാനെങ്കിൽ അതി​െൻറ കാണാപ്പുറ കാഴ്​ചകൾ വിവരിക്കുന്ന പുസ്​തകമാണ്​ കാരൂർ സോമൻ രചിച്ച 'മംഗൾയാൻ'. അറിവുകൾ നൽകി കണ്ണ്​ തുറപ്പിക്കുന്നതിൽ പുസ്​തകങ്ങളുടെ പങ്കിൽ തർക്കമില്ലാത്തതു പോലെ ചുവന്ന ഗ്രഹമായ ചൊവ്വയിലേക്കുള്ള ഇന്ത്യൻ ദൗത്യത്തി​െൻറ  കൗതുകക്കാഴ്​ചകൾ വിശദമായി പുസ്​തകം പ്രതിപാദിക്കുന്നുണ്ട്​.

ജീവിക്കുന്ന ഗ്രഹത്തിനുമപ്പുറം ജീവ​െൻറ സാന്നിധ്യം തേടി ബഹിരാകാശത്തി​െൻറ അതിരുകൾ പോലും താണ്ടാൻ മനുഷ്യനെ പ്രേരിപ്പിക്കുന്നതു പോലെ അറിവ്​ നേടാനുള്ള ആഗ്രഹവും നമ്മുടെ അറിവുകൾ പരിമിതമാണെന്ന തിരിച്ചറിവും മംഗൾയാ​െൻറ ഒാരോ അധ്യായവും വായിക്കുന്നതിന്​ നമ്മെ പ്രേരിപ്പിക്കുന്നു.

എക്കാലത്തും പാശ്ചാത്യ രാജ്യങ്ങളുടെ കുത്തകയായിരുന്ന ശാസ്ത്ര, സാങ്കേതികവിദ്യകള്‍ സ്വന്തമാകുന്നതിന്​ മുമ്പ്​ പ്രപഞ്ച നിഗൂഢതകളെ ധ്യാനിച്ചുണർത്തിയ പൗരസ്​ത്യ ചിന്തകൾക്കാണ്​ പുസ്​തകം സമർപ്പിച്ചിരിക്കുന്നത്​. 2013 നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിൽ നിന്ന്​ പി.എസ്.എല്‍.വി-സി25 റോക്കറ്റില്‍ വിക്ഷേപിച്ച 'മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍' എന്ന ഉപഗ്രഹം 300 ദിവസം കൊണ്ട് ചുവന്ന ഗ്രഹത്തിന്‍െറ ഭ്രമണപഥത്തിലെത്തിയതി​െൻറ നാൾവഴിയല്ല പുസ്​തകം നൽകുന്നത്​.

'അതിരില്ലാത്ത സ്വപ്​നങ്ങൾ' മുതൽ 'അഭിമാന ദൗത്യം' വരെയുള്ള അധ്യായങ്ങളിലായി ചൊവ്വാ ദൗത്യത്തിന്‍റെ ചരിത്രം ഉൾപ്പെടെയുള്ള മുഴുവൻ വിശദാംശങ്ങളും പുസ്തകത്തിൽ സവിസ്തരം പ്രതിപാദിക്കുന്നു. മംഗൾയാൻ ദൗത്യത്തെ കുറിച്ച് സമഗ്രമായി വിവരിക്കുന്ന ഈ ഗ്രസ്ഥം പ്രഭാത് ബുക്ക് ഹൗസ് ആണ് പുറത്തിറക്കിയിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karoor somanMangalyaan
News Summary - karoor soman's book mangalyaan
Next Story