Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightമൂന്നാറി​െൻറയും...

മൂന്നാറി​െൻറയും അഞ്ചുനാടി​ന്‍റെയും ചരിത്രവും വർത്തമാനവും പറഞ്ഞ്​ കണ്ണൻ​ ദേവൻ കുന്നുകൾ

text_fields
bookmark_border
മൂന്നാറി​െൻറയും അഞ്ചുനാടി​ന്‍റെയും ചരിത്രവും വർത്തമാനവും പറഞ്ഞ്​ കണ്ണൻ​ ദേവൻ കുന്നുകൾ
cancel

രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിലാണ്​ മൂന്നാർ അറിയപ്പെടുന്നത്​. എന്നാൽ, മൂന്നാർ അങ്ങനെയല്ല, അറിയപ്പെടേണ്ടതെന്നാണ്​ കണ്ണൻ ദേവൻ കുന്നുകൾ എന്ന പുസ്​തകത്തിലുടെ മാധ്യമ പ്രവർത്തകനായ എം.ജെ.ബാബു പറയുന്നത്​. സംസ്​ഥാന ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട ഇടമാണ്​ മൂന്നാർ. വ്യവസായ രംഗത്തും തേയിലയിലുടെ സമ്പദ്​ഘടനയിലും വലിയ മാറ്റമാണ്​ മൂന്നാർ വരുത്തിയത്​. വിനോദ സഞ്ചാരം വികസിക്കുകയും വൻതോതിൽ പുറത്ത്​ നിന്നുള്ള എത്തുകയും ചെയ്​തതോടെ കണ്ണൻദേവൻ സംസ്​കാരം നഷ്​ടമായെന്നും മൂന്നാർ സ്വദേശിയായ ബാബു ചൂണ്ടിക്കാട്ടുന്നു. തേയിലത്തോട്ടങ്ങൾ വികസിപ്പിച്ച ബ്രിട്ടീഷുകാരുടെ പശ്ചാത്യസംസ്​കാരവും തമിഴ്​, മലയാള സംസ്കാരവും ചേരുന്നതാണ്​ കണ്ണൻ ദേവൻ സംസ്​കാരം.

ടിപ്പുവിന്‍റെ പടയോട്ടത്തെ നേരിടാൻ നിയോഗിക്കപ്പെട്ട  കേണൽ ആർതർ വെല്ലസ്ലി 1790 ൽ മൂന്നാർ മലകൾ ലക്ഷ്യമിട്ട് എത്തിയത്​ മുതലുള്ള വിവരങ്ങൾ ഇൗ ചെറിയ പുസ്​തകത്തിലുണ്ട്​. 1877 ൽ ജോൺ ഡാനിയൽ മൺറോ പൂഞ്ഞാർ തമ്പുരാനിൽ നിന്നും കണ്ണൻ ദേവൻ കുന്നുകൾ പാട്ടത്തിന്​ വാങ്ങിയതും  1878 ൽ തേയില കൃഷി ആരംഭിച്ചതും തേയില സംസ്​കരിക്കാൻ ചൈനയിൽ നിന്നും ജോൺ അജുവിനെ കൊണ്ടു വന്നതും വിവരിക്കുന്നു. മൂന്നാറിൽ തേയില കൃഷി ആരംഭിക്കുംമുമ്പ്​ പത്തനാപുരത്ത്​ തേയില എസ്​റ്റേറ്റ്​ സ്​ഥാപിക്കപ്പെട്ട വിവരവും പുസ്​തകത്തിലുണ്ട്​.

തിരുവതാംകുറിലെ ആദ്യ ജലവൈദ്യുതി പദ്ധതി, മോണോറെയിൽ, അതു ചലിപ്പിക്കാനുള്ള കന്നുകാലികളെ വിദേശത്ത്​ നിന്ന്​ കൊണ്ടു വന്നത്​, മൃഗ ഡോക്​ടറുടെ സേവനം, ചരക്ക്​ നീക്കത്തിന്​ റോപ്​വേ സ്​ഥാപിച്ചത്​,  തപാൽ സംവിധാനം, വാർത്താവിനിമയ രംഗത്തെ മൂന്നാർ മാതൃക തുടങ്ങി ആദ്യകാലത്തെ നിരവധിയായ കാര്യങ്ങൾ പറയുന്നുണ്ട്​. രാജ്യത്തിനാകെ മാതൃകയായ പ്ലാ​േൻറഷൻ ലേബർ ആക്ട്​ കൊണ്ടുവരാൻ കാരണം മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ ദുരിത ജീവിതമായിരുന്നു. 1948 ഫെബ്രുവരിയിൽ കോൺഗ്രസ്​ നേതാവ്​ കെ. കാമരാജും സംഘവും തോട്ടം തൊഴിലാളികളുടെ പ്രശ്​നങ്ങൾ നേരിൽ കാണാൻ മൂന്നാറിലെത്തുമ്പോൾ ഐ.എൻ.ടി.യു.സി ദേശീയനേതാവ് ഖണ്ഡുഭായ് ദേശായിയും ഉണ്ടായിരുന്നു. അന്ന്​ നരക ജീവിതമായിരുന്നു തൊഴിലാളികളുടെത്​. ഒറ്റമുറിയും അടുക്കളയും മാത്രമുള്ള ലായങ്ങളിൽ അഞ്ചു ആറും കുടുംബങ്ങൾ കഴിഞ്ഞിരുന്നു. പിന്നിട്​ ഖണ്ഡുഭായ്​ ദേശായ്​ കേന്ദ്രത്തിൽ തൊഴിൽ മന്ത്രിയായപ്പോഴാണ്​ പ്ലാ​​​െൻറഷൻ ലേബർ ആക്​ട്​ കൊണ്ടുവന്നത്​. കാമരാജിൻറ മൂന്നാർ സന്ദർശനമാണ്​  മുന്നാറിൽ തിരുവിതാംകൂർ തമിഴ്​നാട്​ കോൺഗ്രസി​​െൻറ നേതൃത്വത്തിൽ തോട്ടം തൊഴിലാളി യുണിയൻ ആരംഭിക്കാൻ കാരണമായതും.

സംസ്​ഥാന പു​നരേകീരണ കമ്മീഷൻ രൂപീകരണത്തിന്​ മുമ്പാരംഭിച്ച ഭാഷാ സമരവും മൂന്നാർ വെടിവെയ്​പും അപകടങ്ങളും  ഒട​ുവിൽ നടന്ന പൊമ്പിളൈ ഒറ്റുമൈ സമരവും പ്രതിപാദിക്കുന്നു. ​െഎക്യ കേരളത്തിലെ ആദ്യ നിയമസഭ ഉപതെരഞ്ഞെടുപ്പ്​ നടന്നതും ഇന്ന​ത്തെ പ്രശസ്​ത സംഗീതജ്​ഞ ഇളയരാജ പാട്ടുപാടി വോട്ട്​ പിടിച്ചതും അടക്കമുള്ള സംഭവങ്ങളും വിവരിക്കുന്നു. രാജ്യത്തെ ആദ്യ മുസ്ലിം വനിത ഡോക്​ടർ അബുഷ ബീവി മരിക്കാർ, തമിഴ്​നാടി​ലെ ആദ്യ വനിത ഡി.ജി.പി ലതിക ശരൺ, തമിഴ്​നാട്​ ഡി ജി പിയായിരുന്ന വാൾട്ടർ ദേവാരം എന്നിവരുടെ മൂന്നാർ ബന്ധം തുടങ്ങി ഒ​​േട്ടറെ ചരിത്ര വിവരങ്ങൾ പറഞ്ഞു പോകുന്നു. കേരളത്തിന്​ ധവള വിപ്ലവം സമ്മാനിച്ച സുനന്ദിനിയുടെ ജന്മഗ്രഹമായ മാടുപ്പെട്ടി, വരയാടിൻറ അവസാന അഭയകേന്ദ്രമായ ഇരവികുളം, നീലകുറിഞ്ഞി സ​േങ്കതം എന്നിവയെയും പരിചയപ്പെടുത്തുന്നു. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ ഇൻസ്​ററൻറ്​ തേയില ഫാക്​ടറി മൂന്നാറിലാണെന്നും ബാബു ചൂണ്ടിക്കാട്ടുന്നു.

പുസ്തകത്തിൽ മൂന്നാറിലെ ഭൂമി പ്രശ്​നം വി​ശദമായി പ്രതിപാദിക്കുന്നുണ്ട്​. ഇപ്പോഴത്തെ മൂന്നാറി​​െൻറ നേർചിത്രവും. അഞ്ചുനാട്​ എന്നറിയപ്പെടുന്ന മറയുർ, കാന്തല്ലുർ, വട്ടവട എന്നിവിടങ്ങളിലെ വിവരങ്ങളുമുണ്ട്​. ആദ്യ വനിത ശിക്കാരിയെന്നറിയപ്പെടുന്ന ചിന്നാറിലെ കുട്ടിയമ്മയുടെ കഥയും വായിക്കാം. കേരള ഭാഷാ ഇൻസ്​റ്റിറ്റ്യൂട്ടാണ്​ പ്രസാധകർ. 99 പേജുള്ള പുസ്​തകത്തിന്​ 70 രൂപയാണ്​ വില.

Show Full Article
TAGS:kannan devan kunnukal M J Babu literature book malayalam news 
Web Title - Kannan Devan kunnukal-literature
Next Story