Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightപിശാചിനെ...

പിശാചിനെ തോല്‍പ്പിക്കുന്ന മനുഷ്യന്‍

text_fields
bookmark_border
പിശാചിനെ തോല്‍പ്പിക്കുന്ന മനുഷ്യന്‍
cancel

മാലാഖമാര്‍ ഭൂമിയില്‍ അവതരിക്കുന്നതിനെ കുറിച്ച് ഒട്ടനവധി കഥകളുണ്ട്. എന്നാല്‍, പിശാച് മനുഷ്യരൂപത്തില്‍ ഭൂമിയിലവതരിച്ചാലോ? വിഖ്യാത എസ്റ്റോണിയന്‍ എഴുത്തുകാരന്‍ ആന്‍േറാണ്‍ തമസ്സറേയുടെ The misadventures of the new satan അഥവാ ‘പുതിയ പിശാചിന്‍െറ ദുസ്സാഹസങ്ങള്‍’ എന്ന നോവല്‍ ഈ പ്രമേയത്തെ ഉപജീവിക്കുന്നു. മനുഷ്യന്‍െറ ജനിതകപരമായ ആര്‍ത്തിയും താന്‍പോരിമയും നിശിതഹാസത്തിന് വിധേയമാക്കുന്ന ഈ കൃതി മികച്ച ഒരു സറ്റയറാണ്.

ആകാശ ലോകത്ത്വെച്ച് മനം മാറ്റമുണ്ടാകുന്ന പിശാച്, പീറ്റര്‍ പുണ്യവാളന്‍ മുഖാന്തിരം ഒരു രണ്ടാമൂഴം തരപ്പെടുത്തുന്നു. ഭൂമിയില്‍ പോയി മാനം മര്യാദക്ക് മനുഷ്യനായി ജീവിക്കുക; കള്ളവും ചിതിയുമരുത്; എങ്കില്‍ ദൈവം തമ്പുരാന്‍ സെയ്റ്റന്‍െറ എല്ലാ പാപങ്ങളും പൊറുത്ത്കൊടുത്ത് അവനെ സ്വര്‍ഗ്ഗരാജ്യത്ത് താമസിപ്പിക്കും.പിശാചിന് വേണ്ട തൊഴില്‍ തെരഞ്ഞെടുക്കാം. അവന്‍ കുറേ ആലോചിച്ചു. പുരോഹിതനോ ബുദ്ധിജീവിയോ ആവേണ്ടന്ന് അവന്‍ നിശ്ചയിക്കുന്നു. കാരണം അവര്‍ പുറംമോടിയില്‍ അഭിരമിക്കുന്നവരും പണത്തിന്‍െറ പ്രലോഭത്തിന് എളുപ്പം വഴങ്ങുന്നവരുമാണ്. കര്‍ഷകനാവുകയാണ് എന്തുകൊണ്ടും കരണീയം. ലളിതമായ ജീവസന്ധാരണത്തിന് ഭൂമിയുമായി മല്ലടിക്കേണ്ടിവരുമെങ്കിലും കള്ളവും ചതിയും കൂടാതെ ജീവിച്ച് ആത്മാവിന് നിത്യമോചനം കരഗതമാക്കാം.

പിശാച് ആജാനുബാഹുമാവ ഒരു മനുഷ്യനായി ഭൂമിയിലവതരിക്കുന്നു. പേര് ജൂര്‍ക്ക. സത്യമേ പറയൂ എന്ന ദൃഢനിശ്ചയമുള്ളതിനാല്‍ താന്‍ സാക്ഷാല്‍ പിശാചാണെന്ന സത്യം
അവന്‍ ആരില്‍നിന്നും മറച്ച് വെച്ചില്ല. ആളുകള്‍ അവനെ ഒരു വട്ടനും ‘മന്ദ’നുമായി കണ്ടു. അവര്‍ അവനെ നിരന്തരം ചൂഷണം ചെയ്തു. ‘പിറ്റ്സ്’ എന്ന അവന്‍െറ വലിയ കൃഷിയിടത്തിന് സമീപം താമസിച്ച ആന്‍റ്സ് മുതലാളി അവനോട് ചങ്ങാത്തത്തിലായി. ആന്‍റ്സ് മുതലാളി തന്‍െറ ആത്മാര്‍ഥ സ്നേഹിതനാണെന്ന് പാവം ജൂര്‍ക്ക വിശ്വസിച്ചു. ആന്‍റ്സ് നിര്‍ദേശിച്ചപോലെ അവന്‍ തന്‍െറ എസ്റ്റേറ്റിനോട് ചേര്‍ത്ത വനഭൂമി നിരന്തര അധ്വാനത്തിലൂടെ പൊന്ന് വിളയുന്ന കൃഷിയിടങ്ങളാക്കി. ആന്‍റ്സിന്‍െറ തോട്ടത്തില്‍ ജോലി ചെയ്ത സുന്ദരിയും ദൃഢഗാത്രയുമായ ജൂലയെ വിവാഹം കഴിച്ചു. അവര്‍ക്ക് ധാരാളം കുട്ടികളുണ്ടായി. തലയുടെ മുന്‍ഭാഗത്ത് കൊമ്പായി വളരാന്‍ പരുവത്തില്‍ രണ്ട് മുഴകളുണ്ടെന്നതൊഴിച്ചാല്‍ എല്ലാവരും കാഴ്ചയില്‍ തികവുള്ളവര്‍ എന്നാല്‍, ബുദ്ധി എല്ലാവര്‍ക്കും നാസ്തി. ഇക്കാര്യത്തില്‍ അവര്‍ എന്ത് കൊണ്ടും ജൂര്‍ക്കക്ക് യോജിച്ച കുട്ടികള്‍.

ഒരിക്കല്‍ ഇരട്ടപെറ്റ തങ്ങളുടെ മക്കളുമായി ജൂര്‍ക്ക-ജൂല ദമ്പതികള്‍ വനാതിര്‍ത്തിയില്‍ ഒരുല്ലാസയാത്രക്ക് പോയി. കാട്ടില്‍ ഒരു തള്ളക്കരടി അതിന്‍െറ ഇരട്ടക്കുട്ടികളുമായി പ്രത്യക്ഷപ്പെട്ടത് അവര്‍ക്ക് കൗതുകമായി. ഒട്ടും കൂസാതെ ജൂര്‍ക്ക അതിനെ നേരിട്ടു. അയാളുടെ മൂര്‍ച്ചയേറിയ കത്തി കരടിയുടെ ശരീരത്തില്‍ തുളച്ച് കയറി. ഒടുവില്‍ ആ വനഭീമന്‍ മലര്‍ന്ന് വീണു; മരണത്തിന് കീഴടങ്ങി. കാര്യമെന്തെന്നറിയാത്ത അതിന്‍െറ കുട്ടികള്‍ കുറേനേരം അമ്മയുടെ മൃതദേഹത്തില്‍ കയറി കൃസൃതി കളിച്ചു. നിശിതഹാസത്തോടെ തമസ്സറെ പറയുന്നു എപ്പോഴും ശക്തന്‍െറ പക്ഷത്ത് മാത്രം നിലയുറപ്പിക്കുന്ന ഒരു ദൈവമുണ്ടെന്ന് അന്നേരം ആ കുട്ടികള്‍ക്കറിയില്ലായിരുന്നു.

ദൈവത്തിന്‍െറ നീതിബോധത്തെ വിചാരണചെയ്യുന്ന നോവലിലെ പല രംഗങ്ങളിലൊന്നാണിത്. ‘സെയ്റ്റനിക് വേസസി’ലൊരിടത്ത് അര്‍ബുദം ബാധിച്ച കുട്ടിയെ സാക്ഷി നിര്‍ത്തി ദൈവത്തിന്‍െറ നീതിയുക്തിയോട് കയര്‍ക്കുന്ന സല്‍മാന്‍ റഷ്ദിയെ തമസ്സറെ ഇവിടെ അനുസ്മരിപ്പിക്കുന്നു. യുക്തിമാനായ ¥ൈദവം പകിട കളിക്കുകയല്ളെന്നും ഈ പ്രപഞ്ചത്തെ ഇവ്വിധമല്ലാതെ സംവിധാനിക്കാന്‍ ഒരതിബുദ്ധിക്കും കഴിയില്ളെന്നും ഐന്‍സ്റ്റൈന്‍ പറഞ്ഞതാണോര്‍മ്മ വരുന്നത്. ആര്‍ക്കും അപകടമേല്‍ക്കാത്ത; ആരും മരിക്കാത്ത; ആര്‍ക്കും ആപത്ത് വരാത്ത ഒരു ലോകത്ത് മനുഷ്യരെ ഏത് ലോഹംകൊണ്ടായിരിക്കും ദൈവം പണിയുക? അത്തരമൊരു ലോകത്ത് എന്ത് സാഹിത്യം? കഥ, കല? അവിടെയെന്ത് തമസ്സറെ? ഏത് റഷ്ദി?

കഥയിലേക്ക് തിരിച്ച് വരാം. അയല്‍വാസിയും ‘സ്നേഹിതനു’മായ ആന്‍റ്സ് ഇതിനിടെ ജൂര്‍ക്കയോട് പല കടലാസ്സുകളും ഒപ്പിട്ട് വാങ്ങുന്നു. അവര്‍ പല കരാറുകളിലും ഏര്‍പ്പെടുന്നു. കാലമേറെ കഴിഞ്ഞപ്പോള്‍ ജൂര്‍ക്കയറിയുന്നത് തന്‍െറ നിലവും കിടപ്പാടവുമെല്ലാം ആന്‍റ്സിന്‍െറ അവീനതയിലായിരുന്നുവെന്നാണ്. പുറമെ അയാള്‍ ഭീമമായ ഒരു സംഖ്യ ആന്‍റ്സിന് കടം വീടേണ്ടതുണ്ട്. പക്ഷെ അപ്പോഴും ‘പാവം’ പിശാചിന് മനുഷ്യന്‍െറ കുടിലതയുടെ ആഴം മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥ. ജൂല എത്ര പറഞ്ഞ്നോക്കിയെങ്കിലും ആന്‍റ്സ് തന്നെ ചിതിക്കില്ളെന്ന് അയാള്‍ ആണയിട്ടു പറയുന്നു. പണമില്ലാത്തതിനാല്‍ കടം വീട്ടാന്‍ അയാള്‍ ആന്‍റ്സിന്‍െറ കൃഷിയിടത്തില്‍ രാപ്പകല്‍ അധ്വാനിച്ചു. മകനെയും മകളെയും ആന്‍റ്സിന്‍െറ വീട്ടിലേക്കും കമ്പനിയിലേക്കും തൊഴിലെടുക്കാനായി പറഞ്ഞുവിട്ടു. പക്ഷെ അപ്പോഴും അയാളുടെ കടബാധ്യത മേലോട്ട് കുതിച്ചതല്ലാതെ ഒരിഞ്ചും താഴോട്ടിറങ്ങിയില്ല.

ഇതിനിടെ ജൂര്‍ക്കയുടെ മകള്‍ മായിയയെ ആന്‍റ്സിന്‍െറ മകന്‍ വശീകരിച്ച് ഗര്‍ഭിണിയാക്കുകയും ചതിയില്‍ കൊല്ലുകയും ചെയ്തു. അവളുടെ വീര്‍ത്ത മൃതദേഹം ഗ്രാമത്തിലെ പൊയ്കയില്‍ പ്രത്യക്ഷപ്പെട്ടു. അന്നേദിവസം ആന്‍റ്സും മകനും അവിടെ നിന്നപ്രത്യക്ഷരായി. രണ്ടുനാള്‍ കഴിഞ്ഞ് തിരിച്ചത്തെിയ ആന്‍റ്സ് ജൂര്‍ക്കയുടെ അടുത്തത്തെി അനുശോചനമറിയിച്ചു. നാമെന്ത് ചെയ്യും? നമ്മുടെ മക്കള്‍ക്ക് സ്വന്തം ജീവനെടുക്കാന്‍ പോലും പേടിയില്ല. എങ്കിലും ഇത്ര ഭീകരമായ ഒന്ന് സംഭവിക്കുമെന്ന് വല്ല സൂചനയുമുണ്ടായിരുന്നെങ്കില്‍ ഞാനും മകനും നഗരത്തിലെ ആ നശിച്ച ‘ഡോഗ്ഷോ’ കാണാന്‍ പോകില്ലായിരുന്നു. ആന്‍റ്സിന്‍െറ ചിത്രണത്തിലൂടെ മനുഷ്യന് എത്രമാത്രം അധ$പതിക്കാനാകുമെന്നും നികൃഷ്ടനായാല്‍ അവനോളം നികൃഷ്ടനായ മറ്റൊരുജീവിയും ഉണ്ടാകനില്ളെന്നും തമസ്സറെ വ്യക്തമാക്കുന്നു. കഥയിലെ പാതിരിയുടെ ആത്മഗതം ഇവിടെ സംഗതം. താന്‍ പിശാചാണെന്ന് സ്വയം വിശ്വസിക്കുന്ന ഒരു പാവം മനുഷ്യനും തങ്ങള്‍ മനുഷ്യരാണെന്ന് അഭിമാനിക്കുന്ന കുറേ പിശാചുക്കളുമാണല്ളോ ഈ ഇടവകയിലുള്ളത്.

കഥ മുഴുവന്‍ സംഗ്രഹിക്കാന്‍ ഇവിടെ ഇടമില്ല. അവസാനഭാഗം ഇങ്ങനെ: ചൂഷണം എല്ലാ പരിധിയും വിടുമ്പോള്‍ ജൂര്‍ക്കക്ക് ആന്‍റ്സിന്‍െറ കുടിലത ബോധ്യപ്പെടുന്നു. ഇതിനകം മനുഷ്യന്‍ എന്ന ജീവിയെ അവന്‍ വേണ്ടത്ര പഠിച്ച് കളിഞ്ഞിരുന്നു. അവന്‍െറ രോഷം പൊടുന്നനെ ഒരു തീനാളമായി ആളിപ്പടരുകയും അത് ആന്‍റ്സിനെയും അവന്‍െറ സമ്പാദ്യങ്ങളെയും ദഹിപ്പിക്കാന്‍ പോന്ന ഹോമാഗ്നിയായി മാറുകയും ചെയ്യുന്നു. നോവല്‍ വായിച്ചപ്പോള്‍ വിശ്വപ്രശസ്തനായ സറ്റയറിസ്റ്റ് ജേനാഥാന്‍ സ്വഫ്റ്റിന്‍െറ വാചകങ്ങളാണ് ഓര്‍മ്മ വന്നത്. I hate and detest that two legged beast called man. ആന്‍റ്സിനെ പോലുള്ളവരായിരിക്കണം സ്വിഫ്റ്റിനെ ഇങ്ങിനെ എഴുതാന്‍ പ്രേരിപ്പിച്ചത്.

നമ്മുടെ കാലഘട്ടത്തില്‍ ആന്‍റ്സ് ഒരു വ്യക്തിയല്ല; മറിച്ച് ഒരായിരം പ്രച്ഛന്ന സ്വതങ്ങളുള്ള ഒരു മഹാ പ്രസ്ഥാനമാണ്. ആളുകളെ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങള്‍ നല്‍കി അവരുടെ മണ്ണും വീടും മാത്രമല്ല അവരുടെ മാംസവും മാനവും കവരുന്ന ബാങ്കിങ് ധനകാര്യ സ്ഥാപനങ്ങള്‍ ആന്‍റ്സിന്‍െറ ആധുനികാവതാരങ്ങളാണ്. അവയുടെ മോഹവലയങ്ങളില്‍ അകപ്പെട്ടാല്‍ സ്റ്റാപ്പള്‍ട്ടന്‍െറ വലയില്‍ കുടുങ്ങിയ ശലഭങ്ങളെപോലെ വൃഥാ ചിറകിട്ടടിക്കുകയേ ഇരകള്‍ക്ക് നിര്‍വാഹമുള്ളൂ.

Show Full Article
TAGS:
Next Story