Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightരക്തം തണുത്തുറയുന്ന...

രക്തം തണുത്തുറയുന്ന നാട്ടില്‍....

text_fields
bookmark_border
രക്തം തണുത്തുറയുന്ന നാട്ടില്‍....
cancel

ഭരതന്നൂര്‍ ഷമീര്‍

2RRD കമ്പനി
രാജീവ് ജി. ഇടവ
വില: 230.00
പേജ്: 304.


കശ്മീരില്‍നിന്ന് കേട്ടുകൊണ്ടിരിക്കുന്ന വെടിയൊച്ചകളുടെയും രോദനങ്ങളുടെയും പശ്ചാത്തലത്തില്‍, പട്ടാളക്കാരനായിരുന്ന രാജീവ് ജി. ഇടവ എഴുതിയ നോവലാണ് ‘2RRD കമ്പനി’. അതിര്‍ത്തിക്കപ്പുറമുള്ള ഭീകരരും ആജ്ഞാനുവര്‍ത്തികളായ ചാവേറുകളും വിഘടനവാദികളുമെല്ലാം ആ മണ്ണില്‍ ചോരപ്പുഴയൊഴുക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഒരുപിടി മണ്ണ് പോലും ശത്രുവിന് വിട്ടുകൊടുക്കില്ല എന്നപ്രതിജ്ഞയുമായി ഇന്ത്യന്‍ പട്ടാളക്കാര്‍ ജീവന്‍ പണയംവെച്ചും അവിടെ കാവല്‍ നില്‍ക്കുന്നു. ഈ ജാഗ്രതയാര്‍ന്ന ചുവടുവെപ്പില്‍ ജവാന്‍മാര്‍ക്ക് നേരിടേണ്ടിവരുന്നത് ഭീകരരുടെ മിന്നല്‍ ആക്രമണങ്ങളും പ്രകൃതിയുടെ വെല്ലുവിളികളും ഒക്കെയാണ്. അത്തരത്തില്‍ രാജ്യത്തിന്‍െറ അഖണ്ഡത കാത്തുസൂക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട സൈനികരിലൊരാളുടെ തീക്ഷ്ണ അനുഭവങ്ങള്‍ കഥപറച്ചിലിന്‍െറ രൂപത്തിലാകുമ്പോള്‍ അതിന് പ്രത്യേകതകളും ഏറുന്നു. ഇതിനകം കേട്ടതിനെക്കാള്‍ തീക്ഷ്ണമാണ് കശ്മീരിലെ അനുഭവങ്ങളെന്നും നോവല്‍ കാട്ടിത്തരുന്നു.

കശ്മീരിലെ തീവ്രവാദത്തെ ചെറുക്കാന്‍ വിധിക്കപ്പെട്ട പട്ടാളക്കമ്പനിയുടെ കഥയാണ് ‘2RRD കമ്പനി’. അതിലെ ഓരോ അംഗങ്ങളുടെയും, തലവന്‍ മനുനായരുടെയും ഓരോ ദിനങ്ങളും കടന്നുപോകുന്നത് പുതിയ പോരാട്ടങ്ങളിലൂടെയാണ്. തീവ്രവാദികളുടെ തന്ത്രങ്ങളെയും ആക്രമണങ്ങളെയും ചെറുക്കാനും മറുപടി നല്‍കാനും മനുനായര്‍ക്കുള്ള മിടുക്ക് പേരുകേട്ടതാണ്. കശ്മീരില്‍ അക്രമകാരികള്‍ നിഷ്കളങ്കരായ നാട്ടുകാരെ തീവ്രവാദത്തിലേക്ക് നയിക്കുന്നതും വഴിപ്പെടാത്തവരെ ക്രൂരമായി ഉപദ്രവിക്കുന്നതും പതിവാണ്. തീവ്രവാദികളുടെ അംഗസംഖ്യയില്‍ കനത്ത ആള്‍നാശം ഉണ്ടാക്കിയിട്ടുണ്ട് 2RRD കമ്പനി. ഈ കമ്പനിയെ തകര്‍ക്കാന്‍ ശപഥം ചെയ്തിറങ്ങിയ ഭീകരനാണ് അഹമ്മദ്ഖാന്‍. അയാളുടെ പരിശ്രമങ്ങളുടെ ഫലമാണ് 2RRD കമ്പനിയിലെ ഉശിരനായ കാശിനാഥന് ഉണ്ടാകുന്ന ദുരന്തം. തീവ്രവാദികള്‍ തന്നെ ഉണ്ടാക്കിയ കെണിയില്‍പ്പെട്ട് തീവ്രവാദികളൂടെ ക്യാമ്പിലത്തെി അവരുടെ നേതാവായ ആളാണ് അഹമ്മദ്ഖാന്‍. തീവ്രവാദികള്‍ നടത്തുന്ന ആള്‍മാറാട്ടവും നുണക്കഥകളും വിശ്വസിക്കുന്നവര്‍ തീവ്രവാദി ക്യാമ്പുകളില്‍ എത്തുന്നുണ്ടെന്ന് അഹമദ്ഖാന്‍െറ കഥ തെളിയിക്കുന്നു. കാലം അയാളെ പുനര്‍ചിന്തനത്തിന് പ്രേരിപ്പിക്കുന്നു. ഇത് സംഘര്‍ഷത്തിന് വഴിയൊരുക്കുകയാണ്.

‘2RRD കമ്പനി’ എന്ന നോവല്‍ നാടകീയമായ നിമിഷങ്ങളിലൂടെയാണ് മുന്നേറുന്നത്. സൈ്വര്യമായി ജീവിക്കാനുള്ള അവകാശമില്ലാതെ ഈ ലോകത്തുനിന്ന് മടങ്ങേണ്ടിവരുന്ന നിരപരാധികളെ നോവല്‍ ഉയര്‍ത്തിക്കാണിക്കുന്നു. ഈ കൃതിയില്‍ നാം വായിക്കുന്ന പല കാര്യങ്ങളും നോവലിസ്റ്റിന്‍െറ ഭാവനയില്‍ പിറന്നതല്ല എന്നും സ്വന്തം അനുഭവങ്ങള്‍ തന്നെയാണെന്നും ആമുഖത്തില്‍ പറയുന്നുണ്ട്. അതുകൊണ്ടുതന്നെ പലപ്പോഴും വായനയും തണുത്തുറഞ്ഞ അനുഭവമാകുന്നു. വൈകാരികമാണ് നോവലിന്‍െറ ഭാഷ. ചില പരിമിതികളും ഇല്ലാതില്ല. ചിലയിടങ്ങളില്‍ ഉപരിപ്ളവമായ പ്രതിപാദനരീതി കല്ലുകടി ഉണ്ടാക്കുന്നുണ്ട്. എങ്കിലും ‘2RRD കമ്പനി’ വ്യത്യസ്തമായ വായന മുന്നോട്ടുവെക്കുന്നുണ്ട്.

Show Full Article
TAGS:
Next Story