കേരളത്തിന്‍െറ നദീ ജല കരാറുകളെ കുറിച്ചൊരു പുസ്തകം
text_fields‘കേരളവും നദീജല കരാറുകളും’ എന്ന കൃതി വായിക്കുമ്പോള്‍ ഓരോ മലയാളിയും ഓര്‍ത്തുപോകുന്ന നഷ്ടബോധം എത്രയോ ആഴത്തിലുള്ളതായിരിക്കും. കാരണം നമ്മുടെ ശുദ്ധജലം നമുക്ക് അന്യമാകുകയും അന്യസംസ്ഥാനത്തേക്ക് അത് കണക്കില്ലാതെ മതിയായ പ്രതിഫലം തരാതെ, നമ്മുടെ ജനതയുടെ സുരക്ഷ നോക്കാതെ കൊണ്ടുപോയ്ക്കൊണ്ടിരിക്കുന്നു എന്നുള്ള യാഥാര്‍ത്ഥ്യം ഇവിടെ അളന്നുതൂക്കി വിശകലനം ചെയ്യുകയാണ് ഈ പുസ്തകത്തിലൂടെ. ‘മാധ്യമം’ദിനപത്രത്തിന്‍െറ ചീഫ് റിപ്പോര്‍ട്ടറായ എം.ജെ ബാബു രചിച്ച ‘കേരളം നദീജല കരാറുകളും’ അതുകൊണ്ടുതന്നെ ചരിത്രപ്രസക്തവുമാണ്. നമ്മുടെ നദികളുടെ കരാറുകള്‍ ഉണ്ടായതെങ്ങനെയെന്നും അതിന്‍െറ അനന്തര ഫലങ്ങള്‍ എന്തെല്ലാം എന്നും കിറുകൃത്യമായി ഇത്രയ്ക്കും വിശകലനം ചെയ്ത് മറ്റൊരു പുസ്തകം രചിക്കപ്പെട്ടിട്ടിട്ടില്ല.
‘നദികള്‍ കിഴക്കോട്ട് ’എന്ന ആദ്യ അദ്ധ്യായത്തില്‍തന്നെ കേരളത്തിന്‍െറ ജലസമൃദ്ധിയെ കുറിച്ചും എന്നാല്‍ ജലം ലഭിക്കാതെ വരണ്ടുണങ്ങി കിടന്ന തമിഴ്നാടിന്‍െറ പ്രധാന ഭാഗങ്ങളെ കുറിച്ചും പറയുന്നു. ഒരുകാലത്ത് മധുര പോലുള്ള സ്ഥലങ്ങളില്‍ ജലത്തിന്‍െറ ലഭ്യത കുറവുമൂലം ജനവാസം തീരെ കുറവായിരുന്നു എന്നതും വായനക്കാര്‍ക്ക് ഒരു പുതിയ അറിവായിരിക്കും. ബ്രിട്ടീഷുകാരുടെ കാലത്ത് അവരുടെ മദ്ധ്യസ്ഥതയില്‍ നടന്ന കരാറിന്‍െറ ഫലമായാണ് തമിഴ്നാടിന്‍െറ മണലാരണ്യത്തിലേക്ക് മലയാളത്തിന്‍െറ നീരുറവകള്‍ ചുരത്തിയ ജലം കുതിച്ചൊഴുകിയത്. അതിന്‍െറ സമൃദ്ധിയില്‍ മണ്ണും മനസും നിറച്ച് പച്ചപ്പും കൃഷിയും ഒരുക്കി പണം ഉണ്ടാക്കിയ തമിഴുനാട്ടുകാര്‍ നമ്മുടെ അനുവാദം ഇല്ലാതെ തന്നെ ഡാമിന്‍െറ ഉയരം കൂട്ടിയതും ഗേറ്റുകളും സ്ഥാപിച്ചതും ഒക്കെ പുസ്തകത്തിലൂടെ അറിയുമ്പോള്‍ വായനക്കാര്‍ക്ക് രോഷം ഉണ്ടാകും. ഒപ്പം നമ്മുടെ ഭരണാധികാരികള്‍ പുലര്‍ത്തിയ മൗനവും എന്നാല്‍ സര്‍. സി.പി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തിരുവിതാംകൂറിനുവേണ്ടി നടത്തിയ പ്രബല വാദങ്ങളും നമുക്ക് പുതിയ അറിവുകളായി രചയിതാവ് ചൂണ്ടിക്കാട്ടുന്നു. സര്‍. സി.പി യെ കുറിച്ച് മലയാളികള്‍ക്ക് ഒട്ടുംതന്നെ മതിപ്പില്ളെങ്കിലും ഇക്കാര്യത്തില്‍ അദ്ദേഹം മലയാളത്തിനുവേണ്ടി പല്ലും നഖവും ഉയര്‍ത്തി വാദിച്ചെന്ന് പുസ്തകം പറയുന്നു.
ജലത്തിനു വേണ്ടിയുള്ള യുദ്ധങ്ങളാണ് ഇനി ലോകത്തെ കാത്തിരിക്കുന്നത്. മാത്രമല്ല ശുദ്ധ ജലം എന്നത് കിട്ടാക്കനിയായി മാറുന്ന ഈ കേരളത്തില്‍ ഈ പുസ്തകം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ നിരവധിയാണ്. ഒരര്‍ഥത്തില്‍ ജലം പാഴാക്കി കളയുന്ന നമ്മളെല്ലാവരും കേരളത്തിന്‍െറ ജല സംരംക്ഷണത്തിനായി മുന്നോട്ട് വന്നില്ളെങ്കില്‍ ഫലം കഷ്ടം തന്നെയായിരിക്കും എന്നും പുസ്തകം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
